മൂവാറ്റുപുഴ: ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കനെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

ആയവന കാലാമ്പൂർ സിദ്ധൻപടിയിൽനിന്ന് പുളിന്താനത്ത് വന്ന് വാടകക്ക് താമസിക്കുന്ന ചേന്നിരിക്കൽ സജിനെയാണ് (46) സിഐ നോബിൾ മാനുവലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇയാൾ മുമ്പ് മറ്റൊരു ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും സമാനമായ മറ്റൊരു പീഡനശ്രമം നടത്തിയത്. അന്വേഷണസംഘത്തിൽ എസ്‌ഐ ജിയോ മാത്യു, അജീഷ് കുട്ടപ്പൻ, ജാസ്മിൻ, ജിസൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.