- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം വീടിനു സമീപം ഉപേക്ഷിച്ചു; പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ
ജയ്പൂർ: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം വീടിനു സമീപം ഉപേക്ഷിച്ചു. അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
രാജസ്ഥാനിലെ ദുംഗാർപൂർ ജില്ലയിലെ ബിച്ചിവാര ഗ്രാമത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പെൺകുട്ടി സഹോദരനൊപ്പമാണ് സ്‌കൂളിൽ പോയിരുന്നത്. സംഭവദിവസം ഉച്ചഭക്ഷണസമയത്ത് ആ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥി പെൺകുട്ടിയെ ബലമായി മോട്ടോർബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് അംജാര സ്വദേശിയായ മുഖ്യപ്രതിക്ക് കൈമാറി. ഇയാൾ സമീപത്തെ കാട്ടിൽ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. അവശനിലയിലായ പെൺകുട്ടിയെ വൈകീട്ട് വീടിന് സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു.
രക്തം വാർന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ച ബിച്ചിവാര പൊലീസ് മുഖ്യപ്രതിയെയും കൂട്ടുകാരനായ സ്‌കൂൾ വിദ്യാർത്ഥിയെയും അറസ്റ്റ് ചെയ്തു.
പ്രതികൾക്കെതിരെ പോക്സോ വകുപ്പും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ അന്വേഷണം പുരോഗമിക്കുന്നതായി, അന്വേഷണ ചുമതല ഏറ്റെടുത്ത ഡിഎസ്‌പി രാകേഷ് കുമാർ ശർമ്മ പറഞ്ഞു.