- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ എട്ട് വയസുകാരിയെ നാല് വർഷം പീഡിപ്പിച്ച കേസ്; പ്രതിക്ക് 50 വർഷം തടവും പിഴയും; ശിക്ഷകളെല്ലാം ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി
ഇടുക്കി: എട്ട് വയസ്സുകാരിയെ നാല് വർഷം പീഡിപ്പിച്ച പ്രതിക്ക് 50 വർഷം തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ. തങ്കമണി സ്വദേശി സോജനാണ് ശിക്ഷിക്കപ്പെട്ടത്. 12 വയസിൽ താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് 20 വർഷം തടവാണ് ശിക്ഷ. ഒന്നിൽ കൂടുതൽ തവണ കുറ്റം ആവർത്തിച്ചതിനാണ് 20 വർഷം തടവ്. ക്രൂരമായ പീഡനത്തിന് അഞ്ചു വർഷം എന്നിങ്ങനെയാണ് ശിക്ഷ.
എന്നാൽ ശിക്ഷകളെല്ലാം ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണം. 50000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ലീഗൽ സർവീസ് അഥോറിറ്റിയോട് നിർദ്ദേശിച്ചു. 2017 ലാണ് തങ്കമണി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ
Next Story