- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്ത്രത്തിലൂടെ കയ്യിട്ട് മാറത്ത് പിടിക്കും; സ്വകാര്യ ഭാഗങ്ങളിൽ പരതും; ഇത് ഉസ്താദിന്റെ സ്ഥിരം പരിപാടി; ചോദ്യം ചെയ്യലിൽ പറ്റിപ്പോയെന്ന മറുപടിയുമായി നിസ്സഹകരണവും; മദ്രസാ അദ്ധ്യാപകനെതിരായ പീഡന പരാതി ഇങ്ങനെ
കോഴിക്കോട്: ഉസ്താദിൽ നിന്നും നിരന്തര പീഡനങ്ങൾ ഉണ്ടായിരുന്നതായി കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ വ്യക്തം. മകൾക്കും മറ്റു സഹപാഠിക്കും നേരെ ഉസ്താതിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി അത്തോളി സ്വദേശികളായ ദമ്പതികൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ മദ്രസാധ്യാപകനെ ഇന്നലെ രാത്രി എട്ടിന് അറസ്റ്റു ചെയ്തിരുന്നു. വളാഞ്
കോഴിക്കോട്: ഉസ്താദിൽ നിന്നും നിരന്തര പീഡനങ്ങൾ ഉണ്ടായിരുന്നതായി കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ വ്യക്തം. മകൾക്കും മറ്റു സഹപാഠിക്കും നേരെ ഉസ്താതിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി അത്തോളി സ്വദേശികളായ ദമ്പതികൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ മദ്രസാധ്യാപകനെ ഇന്നലെ രാത്രി എട്ടിന് അറസ്റ്റു ചെയ്തിരുന്നു.
വളാഞ്ചേരി കാടാമ്പുഴ പാറക്കുളം സ്വദേശി ഷമീർ അസ്ഹരി ( 30) യാണ് അറസ്റ്റിലായത്. തലക്കുളത്തൂർ വി.കെ റോഡിലുള്ള മസ്ജിദു തഖ്‌വയ്ക്കു കീഴിലെ ഫയാസുൽ ഇസ്ലാം മദ്രസയില കുട്ടികൾക്ക് ഉസ്താതിൽ നിന്നും നിരന്തരം പീഡനം ഏൽക്കേണ്ടി വന്നതായി പരാതി ലഭിച്ചത്. അഞ്ചും എട്ടും വയസുള്ള പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയാക്കിയതായായിരുന്നു. വേറെയും നിരവധി കുട്ടികളോട് ഇത്തരത്തിൽ പെരുമാറിയതായി രക്ഷിതാക്കൾ പറയുന്നു. ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കു നേരയാണ് ലൈഗിക അതിക്രമം നടന്നത്. കുട്ടികളുടെ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് മാറത്ത് പിടിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ പരതുകയും ചെയ്തതായാണ് പരാതി. ബുധനാഴ്ച മദ്രസ വിട്ട് വീട്ടിലെത്തിയ കുട്ടി മാതാവിനോട് മാറ്് വേദനിക്കുന്ന വിവരം പറയുകയും കുട്ടിയോട് കൂടുതൽ തിരക്കിയപ്പോൾ ഉസ്താത് പിടിച്ച് അമർത്തുകയായിരുന്നെന്ന് പറയുകയുമായിരുന്നു. വേറെയും കുട്ടികൾക്ക് ഇതേ അനുഭവം ഉണ്ടായിരുന്നതായും കുട്ടികൾ പറഞ്ഞു. കഴിഞ്ഞ വർഷവും ഇതേ ഉസ്താതിൽ നിന്നും എട്ടുവയസുള്ള പെൺകുട്ടിക്ക് സമാന അനുഭവം ഉണ്ടായിരുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു.
പരാതിയെ തുടർന്ന് ക്രൈം നമ്പർ 1079/15 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജ്യാമ്യമില്ലാ വകകുപപ്പ് ചുമത്തിയാണ് കേസെടത്തിയിരിക്കുന്നത്. പറ്റിപ്പോയി എന്ന മറുപടിയല്ലാതെ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ യാതൊരുവിധ സഹകരണവും നൽകുന്നില്ല. പത്തു വർഷമായി മദ്രസാധ്യാപകനായി ജോലി ചെയ്തു വരികായാണ് പിടിയിലായ ഷമീർ. കൊയിലാണ്ടി കോടതിയിൽ ഇന്നു തന്നെ ഹാദരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഏറെ നാളായി ഇയാൾ ഈ കൃത്യം നടത്തി വരുന്നുണ്ടത്രെ. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ അമർത്തിയതിനെ തുടർന്ന് കുട്ടിക്ക് കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മാതാവിനോട് വേദനിക്കുന്ന വിവരം പറഞ്ഞത്. ഇതോടെ പീഡന വിവരം പുറത്താകുകയായിരുന്നു. പൊലീസ് എത്തിയ വിവരമറിഞ്ഞ് രക്ഷപ്പെടാൻ തുനിഞ്ഞ ഇയാളെ നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് തടഞ്ഞു വെയ്ക്കുകയായിരുന്നു. ഇനി കൂടുതൽ കുട്ടികൾക്ക് പീഡനം ഏറ്റിരുന്നതായി അന്വേഷണത്തിൽ വ്യക്തമായാൽ ഇനിയും കേസ് രജ്സ്റ്റർ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
മദ്രസകളിലെ പീഡനത്തെകുറിച്ചുള്ള ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് വീണ്ടും കോഴിക്കോട്ട് നിന്നും പീഡന വാർത്ത പുറത്തു വരുന്നത്. മദ്രസാ പഠനകാലത്ത് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കു നേരെ ലൈഗികാധിക്രമം നടത്തിയ സംഭവം മാദ്ധ്യമപ്രവർത്തകയായ വി.പി റജീന ഫേസ്‌ബുക്കിൽ തുറന്നെഴുതിയത് ഏറെ തെറിവിളികൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഒന്നാം ക്ലാസിലെ കുട്ടികൾക്കു നേരെ ഇത്തരം പീഡനം ഉണ്ടാകില്ലെന്നും ഇത് റജീന പടച്ചുണ്ടാക്കിയതാണെന്നുമായിരുന്നു റജീനയെ എതിർത്തവരുടെ വാദം. എന്നാൽ ഒന്നാം ക്ലാസിലെ പെൺകുട്ടികളെ നിരന്തരമായി ലൈംഗിക വേഴ്ചകൾക്ക് ഉപയോഗിക്കുന്ന സംഭവങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ഓത്തുപള്ളികളും മദ്രസകളും കേരളീയ ഇസ്ലാമിക പാരമ്പര്യത്തിന്റെ അടയാളങ്ങളായിരുന്നു. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാഷ്ട്രങ്ങളിൽ നിന്നും തികച്ചും വിഭിന്നമായി കേരളീയ മുസ്ലിംസമൂഹത്തെ വേറിട്ടു നിർത്തുന്നതും കേരളത്തിലെ മദ്രസാ പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലായിരുന്നു. മത സാമൂഹിക രാഷ്ട്രീയ ജീവിത സംഹിതകളിലൂടെ ഒരു വിശ്വാസിയുടെ വ്യക്തിത്വരൂപീകരണമാണ് മദ്രസാ പാഠശാലകളിലൂടെ പകർന്നുനൽകിയിരുന്നത്. മുസ്ലിംമിന്റെ ദൈനം ദിന ജീവിത പാഠശാല എന്നതിനുപരി, മത സൗഹാർദത്തിന്റെയും ദേശീയബോധത്തിന്റെയും അടിത്തറ പാകുക എന്നതും മദ്രസകളുടെ ലക്ഷ്യമാണ്. എന്നാൽ വേലി തന്നെ വിളവ് തിന്നുന്ന സംഭവങ്ങൾ മദ്രസകൾക്കു മേൽ സംശയത്തിന്റെയും വെറുപ്പിന്റെയും സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ഇടവരുത്തുകയാണ്.
പേടിയും അതിലുപരി ബഹുമാനവും കൽപിച്ചിരുന്ന മഹത്തരമായ സ്ഥാനമാണ് പണ്ടുമുതലേ ഉസ്താദുമാർക്ക് നൽകിയിരുന്നത്. ജാതി മത വേർതിരിവില്ലാതെ ഉസ്താദുമാരെ ജനം ആദരിച്ചിരുന്നു. എന്നാൽ ബിരുതവും ബിരുദാനന്ത ബിരുതവും മതപഠനത്തിൽ നേടി വിദ്യപകരേണ്ട ഉസ്താതുമാർ സ്വന്തം ഇംഗിതത്തിനു വേണ്ടി കുട്ടികളെ ഉപയോഗിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. മുസ്ലിം സമുദായ പാർട്ടികളും മതസംഘടനകളും യഥേഷ്ടമുള്ള കേരളത്തിൽ ഇത്തരം കൃത്യങ്ങൾക്കെതിരെ ചെറുത്തു നിൽക്കാനും സ്വന്തം ശുദ്ധികലശം നടത്താനും തയ്യാറാകുന്നില്ലെന്നതാണ് ഖേദകരം.