ന്യൂഡൽഹി: വിവാഹ വാദ്ഗാനം നൽകി മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലയാളി യുവ ഡോക്ടറോട് ഉടൻ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിയായ ലത്തീഫ് മുർഷിദ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റു ചെയ്ത് തൊടുപുഴ കോടതിയിൽ ഹാജരാക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകി.

വിവാഹ വാഗ്ദാനം നൽകി തൊടുപുഴ സ്വദേശിയായ മെഡിക്ല് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയെന്ന കേസിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിൽ ജോലി ചെയ്തിരുന്ന കൊട്ടാരക്കര നിലമേൽ സ്വദേശിയായ ലത്തീഫ് മുർഷിദ് അറസ്റ്റിലാവുന്നത്. മാർച്ച് മൂന്നിന് അറസ്റ്റു ചെയ്ത ലത്തീഫ് മുർഷിദ് റിമാന്റിലായെങ്കിലും പിന്നീട് ഹൈക്കോടതിയിൽ നിന്നും ജ്യാമം ലഭിച്ചു. തുടർന്ന് കേസിൽ നിന്ന് പിന്മാറാൻ ഭീക്ഷണിപ്പെടുത്തിയോടെ ജാമ്യം റദ്ദാക്കാൻ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു.

ഫോൺ രേഖകളും വാട്‌സ്ആപ്പ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി ഇയാളുടെ റദ്ദാക്കി ഉത്തരവിറക്കിയത്. പരാതിക്കാരിയുടെ ഭാഗം കേൾക്കാതെ മുമ്പ് ജാമ്യം നൽകിയതും ജാമ്യം റദ്ദാക്കുന്നതിന് കാരണമായി. ഇതിനെതിരെ പ്രതിയായ ലത്തീഫ് മുർഷിദ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചു. ഉടൻ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങനാണ് നിർദ്ദേശം.

അതേസമയം, ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ പോലും തൊടുപുഴ പൊലീസ് തയാറായില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. സുപ്രീംകോടതിയിൽ ഓഫീൽ നൽകുന്നതുവരെ പൊലീസ് മൗനം പാലിച്ചുവെന്നും ഇവർ ആരോപണമുന്നയിക്കുന്നുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സുപ്രീംകോടതി ഉത്തരവ് ലഭിച്ചാലുടൻ തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

പരാതിക്കാരിയുടെ ഭാഗം കേൾക്കാതെ മുമ്പ് ജാമ്യം നൽകിയതും ജാമ്യം റദ്ദാക്കുന്നതിന് കാരണമായി. ഇതിനെതിരെ പ്രതിയായ ലത്തീഫ് മുർഷിദ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചു. ഉടൻ തോടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങനാണ് നിർദ്ദേശം.