കോഴിക്കോട്: പീഡനത്തെ തുടർന്ന് നാലര വയസ്സുകാരി കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ്. ബീന എന്ന ഹസീനയ്ക്കാണ് കോഴിക്കോട് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 1991ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാലര വയസ്സുണ്ടായിരുന്ന മിനി എന്ന കുഞ്ഞണ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാംപ്രതി ഗണേശൻ ഇപ്പോഴും ഒളിവിലാണ്.

കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബീന കുഞ്ഞിനെ എറണാകുളം സ്വദേശിനിയുടെ പക്കൽനിന്ന് വളർത്താനെടുത്തത് ആയിരുന്നു. കോഴിക്കോടുള്ള വിവിധ ലോഡ്ജുകളിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചു.

ഗുരുതരാവസ്ഥയിലായ കുഞ്ഞ് പിന്നീട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കിടെ മരിച്ചു. കുഞ്ഞിനെ ആശപത്രിയിൽ എച്ചിച്ച ശേഷം ബീനയും ഗണേശും ഇവിടെനിന്ന് കടന്നുകളയുകയായിരുന്നു.

പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശേഷം ജാമ്യത്തിലിറങ്ങിയ ഇവർ ഒളിവിൽപ്പോയി. 2021 മാർച്ചിൽ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് ബീനയെ പിടികൂടിയത്.