- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ സഹോദരൻ പീഡനക്കേസിൽ പിടിയിൽ; പീഡനത്തിനിരയായത് ബന്ധുവായ യുവതി; പീഡിപ്പിച്ചതിനൊപ്പം വീട് കൊള്ളയടിച്ചതായും പരാതി
ചണ്ഡിഗഡ്: പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ സഹോദരൻ മറ്റൊരു പീഡനക്കേസിൽ അറസ്റ്റിലായി. ഒരു മാസം മുമ്പ് ഹരിയാനയിലെ സോണിപ്പട്ടിൽ മൂന്നുപേർ ക്രൂരമായി പീഡിപ്പിച്ച് കൊന്ന യുവതിയുടെ സഹോദരനാണ് ഒരു വിധവയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. പീഡനത്തിന് പുറമേ വീട്ടിൽ കയറി മോഷണം നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.സോണിപ്പട്ടിലെ നിർഭയ എന്നായിരുന്നു പീഡനത്തിനിരയായി മരിച്ച പെൺകുട്ടി അറിയപ്പെട്ടിരുന്നത്. പെൺകുട്ടിയുടെ കുടുംബവുമായി ബന്ധമുള്ള സ്ത്രീയാണ് ഇപ്പോൾ സഹോദരനാൽ പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്. മൂന്നു മക്കളുടെ അമ്മയായ ഇവർ പെൺകുട്ടിയുടെ മരണശേഷം കുടുംബത്തിന്റെ ദുഃഖത്തിലും പങ്കുചേർന്നിരുന്നു. കഴിഞ്ഞയാഴ്ച മദ്യപിച്ച് തന്റെ വീട്ടിലെത്തിയ യുവാവ് പീഡിപ്പിച്ചു എന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. തന്റെ ആഭരണങ്ങളും പ്രതി മോഷ്ടിച്ചതായി ഇവർ പറയുന്നു. നാൽപ്പതുകാരിയായ ഇവർ ഒറ്റയ്ക്കാണ് താമസം. ഇവരുടെ മകൻ ഒരു കൊലപാതക കേസിൽപ്പെട്ട് ജയിലിലാണ്. രണ്ട് പെൺകുട്ടികൾ വിവാഹിതരുമാണ്. സംഭവത്തെപ്പറ്റി അന്വേഷിച്ചുവര
ചണ്ഡിഗഡ്: പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ സഹോദരൻ മറ്റൊരു പീഡനക്കേസിൽ അറസ്റ്റിലായി. ഒരു മാസം മുമ്പ് ഹരിയാനയിലെ സോണിപ്പട്ടിൽ മൂന്നുപേർ ക്രൂരമായി പീഡിപ്പിച്ച് കൊന്ന യുവതിയുടെ സഹോദരനാണ് ഒരു വിധവയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. പീഡനത്തിന് പുറമേ വീട്ടിൽ കയറി മോഷണം നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.സോണിപ്പട്ടിലെ നിർഭയ എന്നായിരുന്നു പീഡനത്തിനിരയായി മരിച്ച പെൺകുട്ടി അറിയപ്പെട്ടിരുന്നത്.
പെൺകുട്ടിയുടെ കുടുംബവുമായി ബന്ധമുള്ള സ്ത്രീയാണ് ഇപ്പോൾ സഹോദരനാൽ പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്. മൂന്നു മക്കളുടെ അമ്മയായ ഇവർ പെൺകുട്ടിയുടെ മരണശേഷം കുടുംബത്തിന്റെ ദുഃഖത്തിലും പങ്കുചേർന്നിരുന്നു. കഴിഞ്ഞയാഴ്ച മദ്യപിച്ച് തന്റെ വീട്ടിലെത്തിയ യുവാവ് പീഡിപ്പിച്ചു എന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
തന്റെ ആഭരണങ്ങളും പ്രതി മോഷ്ടിച്ചതായി ഇവർ പറയുന്നു. നാൽപ്പതുകാരിയായ ഇവർ ഒറ്റയ്ക്കാണ് താമസം. ഇവരുടെ മകൻ ഒരു കൊലപാതക കേസിൽപ്പെട്ട് ജയിലിലാണ്. രണ്ട് പെൺകുട്ടികൾ വിവാഹിതരുമാണ്.
സംഭവത്തെപ്പറ്റി അന്വേഷിച്ചുവരികയാണെന്നും ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും സോണിപ്പട്ട് എസ്‌പി അശ്വിൻ ഷെൻവി പറഞ്ഞു. പരാതിക്കാരിയും പ്രതിയും ബന്ധുക്കളായതിനാൽ പൊലീസ് ശ്രദ്ധയോടെയാണ് കേസ് കൈകാര്യം ചെയ്യുന്നത്.