- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് 74 കാരൻ ക്രൂരമായി പീഡിപ്പിച്ച പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന; കുഞ്ഞിന് നേർക്കുണ്ടായ അതിക്രമം അറിഞ്ഞത് മുതൽ പിതാവ് കടുത്ത മാനോ വിഷമത്തിൽ ആയിരുന്നെന്ന് ബന്ധുക്കൾ
കോട്ടയം: 74കാരനായ പലചരക്ക് കടക്കാരന്റെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ. ആത്മഹത്യയെന്നാണ് നിഗമനം. കുട്ടിയ്‌ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നു. കോട്ടയം കുറിച്ചിയിലാണ് പത്ത് വയസുകാരി പീഡനത്തിന് ഇരയായത്. കുട്ടിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസുള്ള യോഗിദാസൻ ആണ് പിടിയിലായത്.
പലചരക്ക് കട നടത്തുന്ന യോഗി ദാസൻ സാധനം വാങ്ങാനായി പെൺകുട്ടി കടയിലെത്തിയപ്പോഴാണ് പീഡിപ്പിച്ചത്. വിവരം പുറത്തു പറയാതിരിക്കാൻ പ്രതി കുട്ടിക്ക് മിഠായിയും നൽകിയിരുന്നു. കുട്ടി കടയിൽ വരുമ്പോൾ പ്രതി രഹസ്യ ഭാഗങ്ങളിൽ ഉൾപ്പെടെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
കുറിച്ചിയിൽ താമസിച്ചിരുന്ന ഭാര്യവീടിന് തൊട്ടടുത്ത ഇടിഞ്ഞുവീഴാറായ സ്വന്തം വീട് ഉണ്ടായിരുന്നു. അവിടെ എത്തിയാണ് ഇയാൾ തൂങ്ങിമരിച്ചത്. ഇന്ന് പുലർച്ചെയാണ് ബന്ധുക്കൾ സംഭവം അറിയുന്നത്. കുട്ടി പീഡനത്തിനിരയായത് മുതൽ ഇദ്ദേഹം കടുത്ത മാനസിക പ്രശ്‌നങ്ങളിൽ ആയിരുന്നു. നേരത്തെയും ഇയാൾക്ക് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്.
ചിങ്ങവനം പൊലീസിന് കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയത്. കുട്ടി മറ്റു കുട്ടികളുമായി ചേർന്ന് കളിക്കുമ്പോഴാണ് രക്ഷിതാക്കൾക്ക് സംശയം തോന്നി കാര്യങ്ങൾ ചോദിച്ച് അറിഞ്ഞത്. 74കാരനായ വൃദ്ധൻ ലൈംഗികമായി ആക്രമിച്ചത് പോലെ പെൺകുട്ടി മറ്റു കുട്ടികളോട് പെരുമാറിയിരുന്നു. ഇതിൽ സംശയം തോന്നിയതോടെയാണ് രക്ഷിതാക്കൾ കുട്ടിയിൽ നിന്നും വിവരങ്ങൾ അറിഞ്ഞത്.
സകുടുംബം കുറിച്ചിയിൽ താമസിക്കുകയാണ് യോഗീ ദാസൻ. ഇയാൾക്ക് മക്കൾ അടക്കം ഉണ്ട് എന്നാണ് പൊലീസ് നൽകിയ വിവരം. അതിനിടെയാണ് കൊച്ചു കുട്ടിയോട് ക്രൂരത കാട്ടിയത്. ഇയാളുടെ കുടുംബാംഗങ്ങൾക്ക് വിവരം അറിയില്ല എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. പീഡനത്തിന് ഇരയായ കൊച്ചുകുട്ടിക്കും ഇയാളുടെ ലൈംഗിക ആക്രമണത്തെ ചെറുക്കാനായില്ല. കുട്ടി ഭയപ്പെട്ടിരുന്നു എന്നും രക്ഷിതാക്കൾ നൽകിയ മൊഴിയിൽ പറയുന്നു. ഇതോടെയാണ് കുട്ടിക്ക് വിവരങ്ങൾ നേരിട്ട് രക്ഷിതാക്കളെ അറിയിക്കാൻ സാധിക്കാതിരുന്നത്.
മാസങ്ങളായി നടന്ന പീഡനം പുറത്ത് വന്നതിന്റെ ഞെട്ടലിലായിരുന്നു നാട്ടുകാരും. അതിനു പിന്നാലെയാണ് കുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്ത വിവരം പുറത്തുവരുന്നത്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോവിഡ് ടെസ്റ്റ് നടത്തിയശേഷം ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കും. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
നേരത്തെ കോട്ടയം ജില്ലയിൽ പലയിടങ്ങളിലും സമാനമായ നിലയിൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒരു വൃദ്ധൻ പ്രതിയാകുന്ന കേസ് സമീപകാലത്ത് ആദ്യമാണ്. മുണ്ടക്കയം മേഖലയിലാണ് നേരത്തെ നിരവധി പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ