ത് മെക്സിക്കോക്കാരിയായ കർല ജാൻസിന്റോ എന്ന 24 കാരി. ഒരു പക്ഷേ ലോകത്തിലെ ഏറ്റവും നിർഭാഗ്യവതിയായ യുവതിയായിരിക്കും കർല. കാരണം ഈ പ്രായത്തിനിടെ 4300 തവണ ബലാത്സംഗത്തിന് ഇരയായ സ്ത്രീയാണിത്. ഒരു ദിവസം തന്നെ 30 തവണ വരെ പീഡിപ്പിക്കപ്പെടേണ്ടി വന്നിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു. 12ാം വയസ്സു മുതൽ പീഡന ജീവിതമായിരുന്നു. എന്നാൽ അതിൽ തളർന്ന് ജീവിത്തെ ശപിച്ച് ഒതുങ്ങിപ്പോകാതെ ലോകം എമ്പാടും നടന്ന് ഇരകൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഇച്ഛാ ശക്തി പ്രകടിപ്പിക്കുന്ന അതിശയകരമായ ആർജവവും കർലയ്ക്ക് സ്വന്തം. മനുഷ്യക്കടത്തുകാരുടെ കൈകളിലെ ഇരയായിത്തീർന്നാണ് യുവതിയുടെ ജീവിതം നരകസമാനമായിത്തീർന്നത്.

തന്റെ 12ാം വയസിലായിരുന്നു അവൾ ആദ്യമായി ഒരു മനുഷ്യക്കടത്തുകാരന്റെ കെണിയിൽ അകപ്പെട്ടിരുന്നു. നിത്യദുരിതത്തിലായ അവളുടെ കുടുംബപശ്ചാത്തലം മുതലെടുത്ത് സമ്മാനങ്ങളും പണവും നൽകിയായിരുന്നു അയാൽ കർലയെ സ്വാധീനിച്ച് മുതലെടുത്തിരുന്നത്. തുടർന്ന് മെക്സിക്കോയിലെ വലിയ നഗരങ്ങളിലൊന്നായ ഗ്വാൻഡാലജറയിലേക്ക് അവളെ കൊണ്ടു പോവുകയും ലൈംഗികതൊഴിലാളിയായി പ്രവർത്തിക്കാൻ സമ്മർദം ചെലുത്തുകയുമായിരുന്നു. തുടർന്ന് ഒടുവിൽ ദീർഘകാലത്ത പീഡനപർവത്തിന് ശേഷം 2008ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ആന്റി-ട്രാഫ്ലിക്കിങ് ഓപ്പറേഷനിലൂടെ കർല മോചിപ്പിക്കപ്പെടുകയും ചെയ്യുകയായിരുന്നു. വൈകാരികവും ശാരീരികവുമായ മുറിവുകളിൽ നിന്നും ദീർഘകാലമെടുത്താണ് കർല മോചനം നേടിയത്. തുടർന്ന് ഇപ്പോൾ മനുഷ്യാവകാശ പ്രവർത്തകയായി പ്രവർത്തിക്കുകയാണിവർ.

ലൈംഗിക അടിമകളായി ജീിക്കുന്നവർക്ക് സഹായവും ഉപദേശവും നൽകി ലോകമാകമാനം സഞ്ചരിക്കുന്ന ആക്ടിവിസ്റ്റാണ് നിലവിൽ കർല. ഈ പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യാനായി വത്തിക്കാനിൽ ചെന്ന് അവർ അടുത്തിടെ പോപ്പ് ഫ്രാൻസിസിനെ കണ്ടിരുന്നു. മെക്സിക്കോയിലെ മനുഷ്യക്കടത്ത് പ്രതിസന്ധിയെക്കുറിച്ച് ബോധവൽക്കരണം വർധിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് കർല പറയുന്നു. പ്രതിവർഷം 20,000ത്തോളം സ്ത്രീകൾ ഇത്തരക്കാരുടെ കെണിയിൽ അകപ്പെടുന്നുവെന്നാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ വെളിപ്പെടുത്തുന്നത്. കർല കേവലം അതിജീവിക്കുക മാത്രമല്ല ആധുനികയുഗത്തിലെ ലൈംഗിക അടിമത്ത പ്രശ്നത്തെക്കുറിച്ച് ഉയർത്തിക്കാട്ടി വളർന്നിരിക്കുന്നുവെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

താൻ 12ാം വയസ് മുതൽ ലൈംഗിക അടിമയായപ്പോൾ അവർ തന്നെ വടി കൊണ്ടും കമ്പികൾ കൊണ്ടും ചങ്ങലകൾ കൊണ്ടും അടിക്കുമായിരുന്നുവെന്നാണ് കർല വെളിപ്പെടുത്തുന്തന്. താൻ കരയുമ്പോൾ അവർ ക്രൂരമായ ആഹ്ലാദത്തോടെ പൊട്ടിച്ചിരിക്കാറുണ്ടെന്നും കർല ഓർക്കുന്നു. തന്നെ അവർ പീഡിപ്പിക്കുന്നത് കാണാതിരിക്കാൻ കണ്ണുകൾ മുറുകെ അടയ്ക്കാറുണ്ടായിരുന്നുവെന്നും കർല വെളിപ്പെടുത്തുന്നു.തന്നെ പീഡിപ്പിച്ചവരിൽ യൂണിഫോമിട്ട പൊലീസ് ഓഫീസർമാർ, പുരോഹിതർ, ന്യായാധിപന്മാർ, പാസ്റ്റർമാർ തുടങ്ങിയവർ വരെയുണ്ടായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യവും യുവതി വെട്ടിത്തുറന്ന് പറയുന്നു.തങ്ങൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന അറിവോടെ തന്നെയായിരുന്നു അവർ പീഡിപ്പിച്ചിരുന്നതെന്നും കർല വിഷമത്തോടെ വെളിപ്പെടുത്തുന്നു.