- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റിങ്ങലിൽ പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടത് രണ്ടു മാസത്തോളം; ജീവിതത്തിലെ കഠിനമായ വേളയിലും പ്രതീക്ഷ കൈവിടാതെ പെൺകുട്ടി പത്താം ക്ലാസ് പരീക്ഷയെഴുതി; കേരളത്തിലെ ദളിത് പെൺകുട്ടിയുടെ കദനകഥ ദേശീയ തലത്തിൽ വാർത്തയായി
തിരുവനന്തപുരം: ദളിത് പീഡനങ്ങളുടെ നാടെന്ന ചീത്തപ്പേര് ഇതുവരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കായിരുന്നു. എന്നാൽ, മലയാള മാദ്ധ്യമങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധിച്ചില്ലെങ്കിലും ആറ്റിങ്ങലിൽ പെൺകുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം ദേശീയ തലത്തിൽ ചർച്ചാ വിഷയം ആയിട്ടുണ്ട്. വൈകിയെങ്കിലും ദേശീയ മാദ്ധ്യമങ്ങളും ഈ അതിക്രൂരതയുടെ വാർത്ത റിപ്പോർട്ടു ചെയ്തു. കേരളത്തിലെ ഒരു ദളിത് പെൺകുട്ടി നേരിടേണ്ടി വന്ന ദുരിതകഥയെ വിവരിച്ചാണ് മാദ്ധ്യമങ്ങൾ ഈ വിഷയം ഏറ്റുപിടിച്ചത്. നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി അതിക്രൂരമായി രണ്ട് മാസത്തോളം പെൺകുട്ടി ബലാത്സംഗത്തിന് പ്രതികൾ ഇരയാക്കിയെന്നാണ് വാർത്ത. ഭീഷണിപ്പെടുത്തി അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടപ്പോഴും അവൾ ജീവിതത്തിലെ പ്രതീക്ഷ കൈവിട്ടിരുന്നില്ല. വേദന കടിച്ചമർത്തി അവൾ പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കി. ഒരു ഡസനിലേറെ ആളുകൾ ചേർന്ന് രണ്ടുമാസത്തോളമാണ് ദളിത് പെൺകുട്ടി ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. അക്രമികളിൽനിന്ന് ഒരാഴ്ചമുമ്പ് രക്ഷപ്പെടുത്തിയ പെൺകുട്ടി ഇപ്പോൾ അധികൃതരുടെ സംരക്ഷണത
തിരുവനന്തപുരം: ദളിത് പീഡനങ്ങളുടെ നാടെന്ന ചീത്തപ്പേര് ഇതുവരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കായിരുന്നു. എന്നാൽ, മലയാള മാദ്ധ്യമങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധിച്ചില്ലെങ്കിലും ആറ്റിങ്ങലിൽ പെൺകുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം ദേശീയ തലത്തിൽ ചർച്ചാ വിഷയം ആയിട്ടുണ്ട്. വൈകിയെങ്കിലും ദേശീയ മാദ്ധ്യമങ്ങളും ഈ അതിക്രൂരതയുടെ വാർത്ത റിപ്പോർട്ടു ചെയ്തു. കേരളത്തിലെ ഒരു ദളിത് പെൺകുട്ടി നേരിടേണ്ടി വന്ന ദുരിതകഥയെ വിവരിച്ചാണ് മാദ്ധ്യമങ്ങൾ ഈ വിഷയം ഏറ്റുപിടിച്ചത്.
നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി അതിക്രൂരമായി രണ്ട് മാസത്തോളം പെൺകുട്ടി ബലാത്സംഗത്തിന് പ്രതികൾ ഇരയാക്കിയെന്നാണ് വാർത്ത. ഭീഷണിപ്പെടുത്തി അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടപ്പോഴും അവൾ ജീവിതത്തിലെ പ്രതീക്ഷ കൈവിട്ടിരുന്നില്ല. വേദന കടിച്ചമർത്തി അവൾ പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കി. ഒരു ഡസനിലേറെ ആളുകൾ ചേർന്ന് രണ്ടുമാസത്തോളമാണ് ദളിത് പെൺകുട്ടി ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. അക്രമികളിൽനിന്ന് ഒരാഴ്ചമുമ്പ് രക്ഷപ്പെടുത്തിയ പെൺകുട്ടി ഇപ്പോൾ അധികൃതരുടെ സംരക്ഷണത്തിലാണ്.
അവൾ പിറന്നയുടനെ വീടുപേക്ഷിച്ചുപോയതാണ് അച്ഛൻ. അവൾക്ക് ഓർമവച്ച കാലം മുതൽക്കെ അമ്മ വിഷാദരോഗത്തിനടിമ. ഒരുതരത്തിൽ അനാഥത്വത്തിൽ വളർന്ന അവൾക്ക് പറയത്തക്ക കൂട്ടുകാരികൾ പോലുമില്ലാതിരുന്നു. തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ചേരികളിലൊന്നിൽ ഒറ്റയ്ക്ക് വളർന്ന പെൺകുട്ടിയായിരുന്നു അവൾ. ആമിർ എന്ന ഓട്ടോ റിക്ഷക്കാരനാണ് അവളുടെ ജീവിതം തകർത്തത്. സൗഹൃദം ഭാവിച്ച് അടുത്തുകൂടിയ ആമിർ ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് തന്റെ സുഹൃത്തിനൊരു ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ച് അവളെ വിളിച്ചുവരുത്തുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഒഴിഞ്ഞൊരിടത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അനൂപ് ഷായെന്ന സുഹൃത്തുമൊത്തുചേർന്ന് അവളെ ബലാൽസംഗം ചെയ്തു.
മാറി മാറി പീഡിപ്പിച്ച ഇരുവരും അതെല്ലാം മൊബൈലിൽ ഷൂട്ടുചെയ്തു. പിന്നീട് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ആമിർ അവളെ പലർക്കും കാഴ്ചവച്ചു. ആമിറിന്റെ വീട്ടിൽവച്ച് പത്തുതവണയെങ്കിലും പലരും തന്നെ പീഡിപ്പിച്ചതായി പൊലീസിനോട് പെൺകുട്ടി പറഞ്ഞു. പലപ്പോഴും ഒറ്റയ്ക്കും കൂട്ടം ചേർന്നും അവൾ പീഡിപ്പിക്കപ്പെട്ടു. രണ്ടുമാസത്തോളം ഈ ഭീഷണിയും പീഡനവും തുടർന്നു. വീഡിയോ പുറത്തായാലുള്ള അപമാനഭാരമോർത്ത് പെൺകുട്ടി ഇതൊന്നും ആരോടും പറഞ്ഞതുമില്ല. ഇതിനിടെ പത്താം ക്ലാസ് പരീക്ഷയും അവളെഴുതി.
രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ തന്നെ ബലംപ്രയോഗിച്ച് മദ്യപിപ്പിച്ചോ കഞ്ചാവ് വലിപ്പിച്ചോ മയക്കിക്കിടത്തിയിരുന്നതായും പെൺകുട്ടി പരഞ്ഞു. പെൺകുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ സിഗരറ്റ് കുത്തി പൊള്ളലേൽപ്പിക്കുകയും ചെയ്തു. സ്‌കൂളിലെ ഡാൻസ് ക്ലാസ്സിൽ പങ്കെടുത്തിരുന്ന പെൺകുട്ടി വൈകി വരുന്നതിനെ അമ്മയും സംശയച്ചിരുന്നില്ല.
മാർച്ച് 30നാണ് പെൺകുട്ടിയുടെ പീഡനപർവം അവസാനിച്ചത്. മൂന്നുപേർക്കൊപ്പം പോകാൻ ആമിറും അനൂപും ചേർന്ന് അവളെ നിർബന്ധിച്ചു. അതിനെ ചെറുത്തതോടെ മർദനമായി. ഇതോടെ വാവിട്ട് നിലവിളിച്ച പെൺകുട്ടിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. ഇരുവരും ഓടിരക്ഷപ്പെട്ടെങ്കിലും പെൺകുട്ടിയെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. അനൂപ് ഷായും എട്ടു സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലായി. ആമിർ ഇപ്പോഴും ഒളിവിലാണ്. അറസ്റ്റിലായവർ ഡ്രൈവർമാരോ കൂലിപ്പണിക്കാരോ ആണെന്ന് പൊലീസ് പറഞ്ഞു.
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി കഞ്ചാവ് കച്ചവടത്തിലൂടെയും പെൺവാണിഭത്തിലൂടേയും ലക്ഷങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചുണ്ട്. നാവായിക്കുളം പട്ടാളം മുക്ക് വടക്കേവിള മുദീന മൻസിലിൽ അമീർ എന്നു വിളിക്കുന്ന അമീർഖാനെ (24) വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. പെൺകുട്ടി നൽകിയ മൊഴിയെ അമീറും ശരിവച്ചിട്ടുണ്ട്. ഇതോടെ ഈ കേസിൽ പത്ത് പ്രതികൾ അറസ്റ്റിലായി. ഇനിയും നാല് പേരെ പിടികൂടാനുണ്ട്.
അമീറും കൂട്ടുകാരൻ അനൂപ് ഷായും തന്ത്രപൂർവം വലയിലാക്കി പലർക്കും കാഴ്ച വച്ച പെൺകുട്ടികൾ നിരവധിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പലർക്ക് കാഴ്ചവച്ച് ലക്ഷങ്ങൾ ഇവർ നേടിയെന്നാണ് അറിയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് ഇവരുടെ വലയിൽ വീണതിൽ അധികവും. അഭിമാന ഭയത്താൽ ആരും പരാതിപ്പെടാൻ തയാറാകാത്തതായിരുന്നു ഇവരുടെ വിജയ രഹസ്യം.
പ്രേമം നടിച്ച് വലയിലാക്കി നിരന്തരം പീഡനത്തിനു വിധേയയാക്കുകയും പലർക്കും കാഴ്ച വയ്ക്കുകയും ചെയ്ത പത്താം ക്ലാസുകാരിയായ ദളിത് പെൺകുട്ടിയെ ഒരുദിവസം വഴങ്ങാത്തതിന് നടുറോഡിലിട്ട് മർദ്ദിച്ചതാണ് ഇവർ പിടിയിലാകാൻ കാരണമായത്.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നൽകി പലർക്കു കാഴ്ച വച്ച് അമീറും അനൂപ് ഷായും ഇതൊരു ബിസിനസാക്കി മാറ്റിയെന്ന വിവരവും പൊലീസ് പുറത്തുവിടുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗങ്ങളായ ഇവർ ആർഭാടമായി ജീവിക്കുന്നതിന് കഞ്ചാവു കച്ചവടവും ചെയ്തിരുന്നു. ഇടവ മാന്തറ ഷംനാദിൽ നിന്ന് കഞ്ചാവ് വാങ്ങിയ വകയിൽ പണത്തിനു പകരം ഈ പെൺകുട്ടിയെ കാഴ്ച വയ്ക്കുക പതിവായിരുന്നു. രണ്ടുമാസത്തിനുള്ളിൽ ഈ ദളിത് പെൺകുട്ടിയെ ഇത്തരത്തിൽ പലർക്കും കാഴ്ചവച്ചു. പെൺകുട്ടി സഹകരിക്കാതിരുന്നാൽ മർദ്ദിക്കുക പതിവായിരുന്നു. അവശയാകുന്ന കുട്ടിയെ നിർബന്ധിച്ച് മദ്യവും കഞ്ചാവും നൽകി മയക്കി ശരീരത്തിൽ സിഗററ്റ് കുത്തിയണച്ച് തീപ്പൊള്ളലേല്പിക്കുന്നതും പതിവാണെന്ന് പെൺകുട്ടി മൊഴിയിൽ പറയുന്നു.