- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മൂന്ന് മാസത്തിനിടെ മൂന്ന് സഹോദരങ്ങളുടെ മരണം; ഏറ്റവും ഒടുവിൽ മരണപ്പെട്ടത് നാടക കലാകാരൻ രഘു ബങ്കളം; മൂവരുടെയും ജീവിതത്തിൽ വില്ലനായത് അപൂർവരോഗവും; വേർപാടിൽ മനംനൊന്ത് ബങ്കളംകാർ
കാഞ്ഞങ്ങാട്: മൂന്നു മാസങ്ങളുടെ ഇടവേളയിൽ മരണം കീഴടക്കിയത് മൂന്ന് സഹോദരങ്ങളെ. മടിക്കൈ ബങ്കളം പ്രദേശത്തെയാകെ സങ്കടത്തിൽ ആക്കിയിരിക്കുകയാണ് ഈ മരണങ്ങൾ. നീലേശ്വരത്തെ നാടക പ്രവർത്തകനും അമച്വർ നാടക സംഘാടകനും, അഭിനേതാവും ആയ രഘു ബങ്കളമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. നീലേശ്വരം സെക്കുലർ തിയേറ്ററിന്റെ സഘാടകനും നെയ്ത്തുകാരൻ നാടകത്തിലെ നടനും ആയിരുന്നു അദ്ദേഹം. തന്റെ രണ്ട് സഹോദരങ്ങളുടെ വേർപാടിന് മൂന്ന് മാസം തികയുന്ന സമയത്താണ് രഘുവും വിട്ട് പിരിയുന്നത്.
ബങ്കളം കക്കാട്ടെ പരേതനായ പൊക്കൽ കല്ല്യാണി ദമ്പതികളുടെ മകൻ രഘു (45) വാണ് കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ മരണപ്പെട്ടത്. രഘുവിന്റെ ജേഷ്ഠന്മാരായ നീലേശ്വരം ഗ്രാമീൺ ബാങ്ക് ജീവനക്കാരൻ വി അശോകൻ (46) ഇക്കഴിഞ്ഞ ഏപ്രിൽ 15നും മടിക്കൈ സർവ്വീസ് കോപ്പറ്റീവ് ബാങ്ക് ജീവനക്കാരൻ വി രാജൻ (52) ഒരാഴ്ച കഴിഞ്ഞ് ഏപ്രിൽ 21നും മരണപ്പെട്ടിരുന്നു.
മൂവരുടെയും ജീവിതത്തിൽ വില്ലനായത് അമിതരക്തസമ്മർദ്ദമായിരുന്നു. അശോകന്റെയും രാജന്റെയും വേർപാടിന്റെ കണ്ണീർ ഉണങ്ങുന്നതിനു മുമ്പ് രഘുവിന്റെ വേർപാട് നാട്ടുകാരെയും വീട്ടുകാരെയും കണ്ണീരിലാഴ്ത്തി. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്ന അപൂർവ്വ രോഗമാണ് സഹോദരങ്ങളെ മരണത്തിലേക്ക് കൂട്ടികൊണ്ടുപോയത്.
മരണപ്പെട്ട രഘു കോഴിക്കോട് സ്വകാര്യാശുപത്രിയിൽ നാലുദിവസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. സുഖം പ്രാപിച്ച് വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി മരണം സംഭവിച്ചത്. ബങ്കളത്തെ സജീവ സിപി എം ഡിവൈഎഫ്ഐ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും ആയിരുന്നു ഇവർ മുന്നുപേരും. ശ്രുതിയാണ് രഘുവിന്റെ ഭാര്യ. ഏകമകൻ ദയാൽ കല്ല്യാണി (കണ്ണൻ), സഹോദരൻ രാജീവൻ. കരിവെള്ളൂർ സ്വദേശിനി സൗമ്യ യാണ് അശോകന്റെ ഭാര്യ. മ ക്കൾ: അനുഷ്യ, അഷിത, ജലജയാണ് മരണപ്പെട്ട രാജന്റെ ഭാര്യ. മക്കൾ: മഞ്ജിമ, സാ യ് രാജ്. രഘുവിന്റെ മൃതദേഹം ബങ്കളം സിപിഎം ഓഫിസിൽ പൊതുദർശനത്തിന് വെച്ച ശേഷം കക്കാട്ട് കോട്ടം ക്ഷേത്രത്തിന് സമീപത്തെ തറവാട്ട് ശ്മശാനത്തിൽ സംസ്കരിച്ചു