മല്ലപ്പള്ളി: ഒരു ചെറിയ കാരണത്തിന് പോലും ആത്മഹത്യയുടെ വഴി തേടുന്ന ജീവിതങ്ങൾ കാണാണം.. ഇങ്ങനെയും ചില ജീവങ്ങൾ നമുക്കിടയിലുണ്ടെന്ന്. ആത്മഹത്യ ചെയ്യാനും കാരയാനുമൊക്കെയാണെങ്കിൽ ഇപ്പോൾ തന്നെ പലയാവർത്തി അത് ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിട്ടും തന്റെ ലക്ഷ്യങ്ങളെ മാത്രം മുന്നിൽക്കണ്ട് തന്റെ ഉറ്റവർക്കായി അക്ഷാരാർത്ഥത്തിൽ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ഒരു പെങ്ങളുടെ ഒരു മകളുടെ കഥ. കുന്നന്താനം കരിക്കണ്ണൻചിറ പേരൂർ വീട്ടിൽ ശ്യാമളകുമാരിയുടെ ഇന്നുവരയുള്ള ജീവിതം അതാണ് ഈ ലോകത്തോട് പറയുന്നത്. പ്രതിസന്ധികൾക്ക് മുന്നിൽ പകച്ചു നിൽക്കുന്നവർ ഒരു നിമിഷമെങ്കിലും ഇവരുടെ കഥയറിയുക.. ചിലപ്പോൾ മുന്നോട്ടുള്ള നിങ്ങളുടെ ജിവിതത്തിന് കൂടുതൽ കരുത്തും പ്രചോദനവുമായേക്കും ശ്യാമളയുടെ ജീവതം.

ശൈയ്യാവലംബികളായ സഹോദരന്മാരുടെയും അച്ഛന്റെയും ശുശ്രൂഷ കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷക്കാലമായി ശ്യാമളയുടെ ജീവിതത്തിന്റെ ഭാഗമാണ്.അതിനിടയിൽ അച്ഛന്റെ മരണം അതോടെ തളർന്ന കിടപ്പിലായ അമ്മ വർഷങ്ങൾ പിന്നിടുന്തോറും ജീവിതം ശ്യാമളക്കായി കരുതി വച്ചത് പ്രതിസന്ധികളുടെ ചക്രവ്യൂഹം തന്നെയായിരുന്നു. എങ്കിലും അവക്കുമുന്നിൽ തളരാത ബിച്ചു തിരുമലയുടെ വരികൾ പോലെ കരയുവാൻ ഞങ്ങളിൽ കണ്ണൂനീരില്ല എന്നു തന്നെയാണ് ശ്യമളയും പറയുന്നത്.ഈ സമാനതകളില്ലാത്ത പോരാട്ടത്തിനിടയ്ക്ക് സ്വന്തം വയസ്സ് 63 കടന്നത് ഇവർ അറിഞ്ഞില്ല.

സഹോദരൻ പ്രകാശ് കുമാറിന് കൈകാലുകളിലെ മാംസപേശികൾ ശോഷിക്കുന്ന രോഗം പിടിപെട്ടത് പതിനാലാം പിറന്നാൾ കഴിഞ്ഞാണ്. ഇന്ന് 57 വയസ്സുണ്ട്. അടുത്തയാൾ സന്തോഷ് കുമാർ. എട്ട് വയസ്സിലേ വയ്യാതായി. ഇപ്പോൾ 55-ലെത്തി. ചികിത്സയേറെ നടത്തിക്കഴിഞ്ഞപ്പോഴാണ്, ഇരുവർക്കും 'പ്രോഗ്രസീവ് മാസ്‌കുലറി ഡിസ്‌ട്രോഫി' എന്ന മാറാവ്യാധിയാണെന്നറിയുന്നത്.ഇവരുടെ അച്ഛൻ രാമചന്ദ്രൻ നായർ പൊലീസിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ചങ്ങനാശ്ശേരി സ്റ്റേഷനിൽ ജോലിയിലിരിക്കെ അച്ചടക്കനടപടിയിൽ ഉദ്യോഗം നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് ഹൃദ്രോഗബാധിതനായി. അച്ഛനും തളർന്നുകിടക്കുന്ന സഹോദരങ്ങളും ഭാരമായെന്ന് കരുതി ചിന്താവിഷ്ടയായില്ല ഈ ശ്യാമള. വിവാഹിതയായി വീടുവിട്ടാൽ ഇവരെ സംരക്ഷിക്കാൻ ആരുമുണ്ടാവില്ലെന്ന തിരിച്ചറിവിൽ എല്ലാ സ്വപ്നങ്ങളും സ്വയം കുഴിച്ചുമൂടി.

സ്വപ്‌നങ്ങൾ കുഴിച്ചു മൂടുമ്പോഴും തന്റെ നിലനിൽപ്പിനായി അടിത്തറയുണ്ടക്കാൻ ശ്യാമള മറന്നില്ല. വീട്ടുകാര്യത്തിനിടയിൽ കഷ്ടപ്പെട്ട് പഠിച്ച് ബിരുദം നേടി. പിന്നെ, നാട്ടിലെ കുട്ടികൾക്ക് ട്യൂഷൻ നൽകുന്ന ടീച്ചറായി. ഇതിൽനിന്നു് കിട്ടുന്നതും സഹോദരങ്ങളുടെ വികലാംഗ പെൻഷനുമായി തുച്ഛമായ വരുമാനം. ഇങ്ങനെയാണ് കുടുംബം അരിഷ്ടിച്ച് മുന്നോട്ട് പോയിരുന്നത്.

ഇതിനിടയിലാണ് 2005-ൽ അച്ഛൻ മരിക്കുന്നത്. എന്നാൽ അധികനാൾ കഴിയും മുൻപ് അമ്മ രത്നമ്മയും അവശതയിലായി.കുന്നന്താനത്ത് അഞ്ച് സെന്റിലൊരു പഴയ വീട്ടിലാണ് താമസം. അച്ഛന്റെ കുടുംബസ്വത്തായി ചമ്പക്കുളം കണ്ടങ്കരി സ്‌കൂളിന് അടുത്ത് 32 സെന്റ് സ്ഥലമുണ്ട്. ഇത് വിറ്റുകിട്ടുന്ന തുക കുടുംബസംരക്ഷണത്തിനും ചികിത്സയ്ക്കും ഉപകാരപ്പെട്ടേനെ. എന്നാൽ അച്ഛൻ മരിച്ച് 16 വർഷം കഴിഞ്ഞും വസ്തു പേരിൽക്കൂട്ടാൻപോലും ഇവർക്ക് കഴിഞ്ഞിട്ടില്ല.

പൊലീസിലെ സേവനകാലം കണക്കാക്കി അച്ഛന്റെ കുടുംബപെൻഷൻ സർക്കാർ അനുവദിക്കുമോ വസ്തു ഇടപാട് നടത്താൻ കഴിയുംവിധം രേഖകൾ ശരിയാക്കി കിട്ടുമോ അമ്മയെയും സഹോദരങ്ങളെയുംകൂടി സംരക്ഷിക്കുന്ന ഒരു കേന്ദ്രത്തിലേക്ക് മാറാൻ കഴിയുമോ ചോദ്യങ്ങൾ ഇങ്ങനെ കുറെയുണ്ട് ശ്യാമളക്കു മുന്നിൽ.ഇതിനിടയിൽ എവിടെയാണ് കരയാൻ സമയം.ഒടിയെത്തേണ്ട ദൂരം ഒരുപാടാണ് ഇവർക്ക് മുന്നിൽ

നാട്ടിലെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നതായിരുന്നു ഏക ആശ്വാസം. എന്നാൽ കോവിഡായതോടെ അതും നിലച്ചു. ഇതാണ് ഇപ്പോൾ ഈ കൂടുംബത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പക്ഷേ, കിടപ്പിലായ കുടുംബാംഗങ്ങളെയെല്ലാം കൈകളിലെടുത്ത് പ്രാഥമികകൃത്യംവരെ നിർവഹിപ്പിക്കുന്നതിനിടയിൽ ഇതിന്റെയൊന്നും പിന്നാലെ പോകാൻ ശ്യാമളയ്ക്ക് നേരമില്ല. കണ്ണീരിനുപോലും ഇടം നൽകാതെ ജോലിത്തിരക്കിലാണിവർ. സ്വയം മെഴുകുതിരിയായി എരിഞ്ഞുതീരുന്നത് കാര്യമാക്കാതെ.