- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 11 വരെ ഒറ്റയ്ക്ക് എന്തിനാണവരെ ജോലിയേല്പിച്ചത്? എന്തുകൊണ്ടാണ് ഞായറാഴ്ച പരസഹായമില്ലാതെ ജോലിക്ക് നിർബന്ധിച്ചത്? എമർജൻസി അലാറം എന്തുകൊണ്ട് പ്രവർത്തിച്ചില്ല? രസീലയുടെ മരണത്തിൽ പൂണെ പൊലീസിനും സംശയം ഏറെ; മലയാളി ടെക്കിയുടെ കൊലയിൽ നിറയുന്നത് ദുരൂഹത മാത്രം
പുണെ:രസീലയുടെ ജോലിസമയം ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 11 വരെ എന്നാണ് കമ്പനി അധികൃതർ പറയുന്നത്. ഒറ്റയ്ക്ക് എന്തിനാണവരെ ഈ സമയത്ത് ജോലിയേല്പിച്ചത്? എന്തുകൊണ്ടാണ് ഞായറാഴ്ച ദിവസം പരസഹായങ്ങളൊന്നുമില്ലാതെ ജോലിചെയ്യാൻ നിർബന്ധിച്ചത്? എമർജൻസി അലാറം എന്തുകൊണ്ട് പ്രവർത്തിച്ചില്ല?-പൂണെ പൊലീസിന്റെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാതെ ഇൻഫോസിസ് അധികൃതർ. ഇതോടെ രസീലയുടെ മരണത്തിൽ ദുരൂഹത ഏറുകയാണ്. രസീല ജോലിചെയ്തിരുന്ന ടേബിളിനുതൊട്ടുള്ള കോൺഫറൻസ് റൂമിൽ എങ്ങനെയാണ് സുരക്ഷാജീവനക്കാരന് കയറിപ്പറ്റാൻ സാധിച്ചത് എന്നതിനെക്കുറിച്ച് ദുരൂഹത നിലനിൽക്കുന്നുണ്ട്. വൈകുന്നേരം അഞ്ചുമണിയോടെ കൊലപാതകം നടന്നിട്ട് അടുത്തുള്ള ഹിഞ്ചേവാഡി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുന്നത് രാത്രി ഒമ്പതോടെ മാത്രമാണ്. ഇതിലും ദുരൂഹതകളുണ്ടെന്നാണ് രസീലയുടെ അച്ഛൻ രാജുവും ബന്ധുക്കളും പറയുന്നത്. ഇൻഫോസിസ് കാമ്പസിലെ സുരക്ഷാക്രമീകരണങ്ങളിലുള്ള പാളിച്ചയാണ് സോഫ്റ്റ്‌വേർ എൻജിനീയറായ കോഴിക്കോട് സ്വദേശിനി രസീല രാജുവിന്റെ മരണത്തിന് വഴിയൊരുക്കിയതെന്ന് പുണെ പൊലീസ് കമ്മിഷണർ ര
പുണെ:രസീലയുടെ ജോലിസമയം ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 11 വരെ എന്നാണ് കമ്പനി അധികൃതർ പറയുന്നത്. ഒറ്റയ്ക്ക് എന്തിനാണവരെ ഈ സമയത്ത് ജോലിയേല്പിച്ചത്? എന്തുകൊണ്ടാണ് ഞായറാഴ്ച ദിവസം പരസഹായങ്ങളൊന്നുമില്ലാതെ ജോലിചെയ്യാൻ നിർബന്ധിച്ചത്? എമർജൻസി അലാറം എന്തുകൊണ്ട് പ്രവർത്തിച്ചില്ല?-പൂണെ പൊലീസിന്റെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാതെ ഇൻഫോസിസ് അധികൃതർ. ഇതോടെ രസീലയുടെ മരണത്തിൽ ദുരൂഹത ഏറുകയാണ്.
രസീല ജോലിചെയ്തിരുന്ന ടേബിളിനുതൊട്ടുള്ള കോൺഫറൻസ് റൂമിൽ എങ്ങനെയാണ് സുരക്ഷാജീവനക്കാരന് കയറിപ്പറ്റാൻ സാധിച്ചത് എന്നതിനെക്കുറിച്ച് ദുരൂഹത നിലനിൽക്കുന്നുണ്ട്. വൈകുന്നേരം അഞ്ചുമണിയോടെ കൊലപാതകം നടന്നിട്ട് അടുത്തുള്ള ഹിഞ്ചേവാഡി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുന്നത് രാത്രി ഒമ്പതോടെ മാത്രമാണ്. ഇതിലും ദുരൂഹതകളുണ്ടെന്നാണ് രസീലയുടെ അച്ഛൻ രാജുവും ബന്ധുക്കളും പറയുന്നത്.
ഇൻഫോസിസ് കാമ്പസിലെ സുരക്ഷാക്രമീകരണങ്ങളിലുള്ള പാളിച്ചയാണ് സോഫ്റ്റ്‌വേർ എൻജിനീയറായ കോഴിക്കോട് സ്വദേശിനി രസീല രാജുവിന്റെ മരണത്തിന് വഴിയൊരുക്കിയതെന്ന് പുണെ പൊലീസ് കമ്മിഷണർ രശ്മി ശുക്ള പരസ്യമായി സമ്മതിക്കുകയും ചെയ്തു. ഒഴിവുദിവസമായ ഞായറാഴ്ച രസീലയോട് തനിച്ചുജോലിചെയ്യാൻ കമ്പനി നിർദേശിച്ചതെന്തിനാണെന്ന് അവർ ചോദിച്ചു. അത്തരമൊരു അടിയന്തരസാഹചര്യമുണ്ടായാൽ യുവതിക്ക് മതിയായ സുരക്ഷ നൽകേണ്ടതാണ്. എന്നാൽ, ഇക്കാര്യത്തിൽ അതുണ്ടായോ എന്നത് സംശയാസ്പദമാണെന്നും പൊലീസ് പറയുന്നു.
കമ്പനിയിലെ സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണം ശരിക്കുനടന്നിരുന്നുവെങ്കിൽ സംഭവം യഥാസമയം സുരക്ഷാവിഭാഗം അറിഞ്ഞിരിക്കേണ്ടതായിരുന്നുവെന്ന് പൊലീസ് കമ്മിഷണർ ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരക്ഷാജീവനക്കാരൻ അസം സ്വദേശി ബബൻസൈക്യയുടെ നീക്കങ്ങളെക്കുറിച്ചും വ്യക്തമാകുമായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർക്കുന്നു. ഞായറാഴ്ച വൈകീട്ടാണ് പുണെ ഹിഞ്ചേവാഡി ടെക്നോളജി പാർക്കിലെ ഇൻഫോസിസ് കെട്ടിടത്തിൽ രസീലയെ കമ്പ്യൂട്ടർ കേബിളുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
അറസ്റ്റിലായ ബബൻ സൈക്യയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. ക്രൂരമായ കൊലപാതകത്തിനുശേഷം പശ്ചാത്താപം കാരണം കെട്ടിടത്തിലെ ഏറ്റവുംമുകളിലത്തെ നിലയിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ഇത് അവിശ്വസനീയമാണെന്ന് കേസന്വേഷണം നടത്തുന്ന അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ വൈശാലി ജാഥവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവസമയത്ത് കെട്ടിടത്തിന്റെ ഒമ്പതാംനിലയിലായിരുന്ന ബബൻസൈക്യ പെൺകുട്ടിയെ പിന്തുടർന്ന് എത്തിയതും തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചുമൊക്കെ പൊലീസിന് ഇനിയും വ്യക്തത വന്നിട്ടില്ല.