- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വച്ഛ ഭാരത് യജ്ഞത്തിന് കേന്ദ്രം കോടികൾ പൊടിക്കുന്നതിനിടെ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് കേന്ദ്രകൃഷി മന്ത്രി; രാധാ മോഹൻസിങ് പൊതുസ്ഥലത്ത് കാര്യം സാധിച്ചത് സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ; ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് മന്ത്രിയെ നാറ്റിച്ചത് ആർജെഡി
ന്യൂഡൽഹി: സ്വച്ഛ ഭാരത് യജ്ഞത്തിനു വേണ്ടി കോടികൾ ചെലവഴിച്ച് കേന്ദ്രസർക്കാർ പ്രചരണം നടത്തുന്നതിനിടെ കേന്ദ്രമന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് വിവാദമാകുന്നു. ജലസേചന പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻസിങ് ആണ് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന മന്ത്രിയുടെ ചിത്രം ആർജെഡിയാണ് ട്വിറ്ററിൽ ഇട്ടത്. 'സ്വച്ഛ ഭാരത് അഭിയാന് ഊർജം നൽകി കൊണ്ട്, സുരക്ഷ സൈനികരുടെ അകമ്പടിയോടെ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻസിങ് വരൾച്ചാബാധിത സംസ്ഥാനത്ത് ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു'- എന്ന കുറിപ്പോടെയാണ് ആർജെഡി ചിത്രം പങ്കുവച്ചിരിക്കുന്നത്. മധ്യപ്രദേശിലെ കർഷക പ്രക്ഷോഭത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിനിടെയും കേന്ദ്ര കൃഷിമന്ത്രി വിവാദത്തിൽപ്പെട്ടിരുന്നു. കർഷകരുടെ വൻ പ്രക്ഷോഭം നടക്കുന്നതിനിടെ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻസിങ് ബാബ രാംദേവിന്റെ യോഗ പരിശീനല പരിപാടിയിൽ പങ്കെടുത്തതാണ് അന്ന് വിവാദമായത്. कड़ी सुरक्षा के बीच
ന്യൂഡൽഹി: സ്വച്ഛ ഭാരത് യജ്ഞത്തിനു വേണ്ടി കോടികൾ ചെലവഴിച്ച് കേന്ദ്രസർക്കാർ പ്രചരണം നടത്തുന്നതിനിടെ കേന്ദ്രമന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് വിവാദമാകുന്നു.
ജലസേചന പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻസിങ് ആണ് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന മന്ത്രിയുടെ ചിത്രം ആർജെഡിയാണ് ട്വിറ്ററിൽ ഇട്ടത്.
'സ്വച്ഛ ഭാരത് അഭിയാന് ഊർജം നൽകി കൊണ്ട്, സുരക്ഷ സൈനികരുടെ അകമ്പടിയോടെ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻസിങ് വരൾച്ചാബാധിത സംസ്ഥാനത്ത് ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു'- എന്ന കുറിപ്പോടെയാണ് ആർജെഡി ചിത്രം പങ്കുവച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ കർഷക പ്രക്ഷോഭത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിനിടെയും കേന്ദ്ര കൃഷിമന്ത്രി വിവാദത്തിൽപ്പെട്ടിരുന്നു. കർഷകരുടെ വൻ പ്രക്ഷോഭം നടക്കുന്നതിനിടെ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻസിങ് ബാബ രാംദേവിന്റെ യോഗ പരിശീനല പരിപാടിയിൽ പങ്കെടുത്തതാണ് അന്ന് വിവാദമായത്.
कड़ी सुरक्षा के बीच केंद्रीय कृषि मंत्री सुखाड प्रभावित क्षेत्र मे सिंचाई योजना की शुरुआत करते हुए। उन्होंने स्वच्छ भारत अभियान को भी गति दी pic.twitter.com/BLbkpO8BPz
- Rashtriya Janata Dal (@RJDforIndia) June 28, 2017