- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ പെൺവാണിഭ സംഘമുണ്ടെന്ന പരസ്യവുമായി മലയാളി യുവതിയുടെ വീഡിയോ; വൈറലായതോടെ നിഷേധിച്ചുള്ള രണ്ടാം വീഡിയോയും പുറത്ത്; സത്യമെന്ത് എന്നറിയാതെ സൈബർ ലോകം; അന്വേഷണം തുടങ്ങി
ദുബായ്: കേരളത്തിൽ നിന്ന് യുവതികളെ ബഹറിനിലെത്തിച്ച് വാണിഭം നടത്തുന്ന മാഫിയയെ ഈയിടെയാണ് ക്രൈംബ്രാഞ്ച് കുരുക്കിയത്. ഇത്തരം സംഘങ്ങളെ പുറത്തുകൊണ്ടുവരാൻ കണ്ണിൽ എണ്ണയൊഴിച്ച് പൊലീസ് കാത്തിരിക്കുന്നു. എന്നാൽ, ഇതൊന്നും പ്രശ്‌നമാക്കുന്നില്ല എന്ന മട്ടിൽ ദുബായിൽ നിന്ന് ഒരു മലയാളി യുവതിയുടെ വീഡിയോ പുറത്തുവന്നു. ഇടപാടുകാരെ ആകർഷിക്കാനെന്ന
ദുബായ്: കേരളത്തിൽ നിന്ന് യുവതികളെ ബഹറിനിലെത്തിച്ച് വാണിഭം നടത്തുന്ന മാഫിയയെ ഈയിടെയാണ് ക്രൈംബ്രാഞ്ച് കുരുക്കിയത്. ഇത്തരം സംഘങ്ങളെ പുറത്തുകൊണ്ടുവരാൻ കണ്ണിൽ എണ്ണയൊഴിച്ച് പൊലീസ് കാത്തിരിക്കുന്നു.
എന്നാൽ, ഇതൊന്നും പ്രശ്‌നമാക്കുന്നില്ല എന്ന മട്ടിൽ ദുബായിൽ നിന്ന് ഒരു മലയാളി യുവതിയുടെ വീഡിയോ പുറത്തുവന്നു. ഇടപാടുകാരെ ആകർഷിക്കാനെന്നവണ്ണം വാട്‌സ് ആപ്പിലൂടെ പ്രചാരണം നടത്തുന്ന സ്ത്രീയുടെ വീഡിയോയാണു പുറത്തുവന്നത്. സംഗതി വൈറലായതോടെ മാപ്പുപറഞ്ഞ് കരയുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
വാട്‌സ് ആപ്പിൽ വാണിഭ നടത്തിപ്പുകാരിയാണ് താനെന്ന് തുറന്ന് പറഞ്ഞ് നടത്തിയ പരസ്യ പ്രചാരണം സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതോടെ പൊലീസും ഈ യുവതിക്കായി അന്വേഷണം തുടങ്ങി. ഇതിനു പിന്നാലെയാണു പുതിയ വാദവുമായി യുവതി വീണ്ടുമെത്തിയത്. ഗൾഫ് മേഖലയിലെ എല്ലാ പൊലീസിനും ഈ വിഡിയോയുടെ കാര്യം ക്രൈംബ്രാഞ്ച് കൈമാറിയതോടെയാണ് പുതിയ വീഡിയോ എത്തിയത്.
ദുബായിൽ സ്വന്തമായൊരു ഓഫീസുണ്ടെന്നാണ് വാട്‌സ് ആപ്പിലെ ആദ്യ വിഡിയോ സന്ദേശത്തിൽ പറയുന്നത്. തുടർന്ന് ഒരാളുടെ ചോദ്യത്തിന് സ്ഥാപനത്തിന്റെ പേരും പറയുന്നു. 43 സെക്കന്റ് വീഡിയോയിൽ സ്ഥാപനത്തിന്റെ പ്രത്യേകതകൾ അതിവേഗം വിവരിക്കുന്നുണ്ട്. 'ദുബായിലെ എല്ലാ ബോയ്‌സിനും തന്റെ സ്ഥാപനത്തിലേക്ക് സ്വാഗതം. രാവിലെ പത്ത് മണിമുതൽ രാത്രി
പത്തരവരെ സ്ഥാപനം തുറന്നിരിക്കും. അതു കഴിഞ്ഞാൽ ക്ലോസ്ഡ്. വരുമ്പോൾ ടിഷ്യൂ പേപ്പർ കൈയിൽ ഉള്ളവർ കരുതണം. ഇല്ലെങ്കിലും കുഴപ്പമില്ല. 20 വയസ്സ് മുതൽ 35 വയസ്സുവരെയുള്ള സ്ത്രീകൾ ഇവിടെയുണ്ടെ'ന്നും ഈ സ്ത്രീ വിശദീകരിക്കുന്നു. പരസ്യത്തിൽ ദേരയിൽ ഓഫീസ് നടത്തുന്ന റസിയ എന്ന് പേരും പറയുന്നു.
കേരളാ പൊലീസ് ഈ വിഡിയോയെ ഗൗരവമായെടുത്തു. വാട്‌സ് ആപ്പിലൂടെയാണ് ഈ വിഡിയോ പ്രചരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഉറവിടം കണ്ടെത്താൻ കുറച്ച് ബുദ്ധിമുട്ടുണ്ടാകുമെന്ന് പൊലീസിന് അറിയാം. മലയാളത്തിലാണ് സന്ദേശം നൽകിയിരിക്കുന്നത്. അതിനാൽ സൈബർ പൊലീസ് അന്വേഷണം ശക്തമാക്കി. ഇതിനിടെയാണ് പുതിയ വീഡിയോ വാട്‌സ് ആപ്പിലെത്തിയത്. താൻ റസിയ അല്ലെന്നും ഹിന്ദു പെണ്ണാണെന്നും മുസ്ലീമാണെന്നും പറയുന്നു. യഥാർത്ഥ പേര് തൽകാലം വെളിപ്പെടുത്തുന്നില്ലെന്നും പറയുന്നു. ഒടുവിൽ പടച്ചോനാണെ സത്യം ഇതെല്ലാം ഞാനൊന്നും ചെയ്തതല്ലെന്നും മറ്റും രണ്ടാമത്തെ വീഡിയോയിൽ യുവതി പറയുന്നുണ്ട്. എന്നാൽ, എല്ലാം തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നാണു വിലയിരുത്തൽ.
'സലൂണിലാണ് ജോലി ചെയ്തിരുന്നത്. ആദ്യ വീഡിയോ വന്നതിനെ തുടർന്ന് ആ ജോലി പോയി. സീരിയലിലെല്ലാം പരസ്യം കാണാറുണ്ട്. അതു പോലെ ചെയ്തതാണ്. എനിക്കും പെൺകുട്ടിയുണ്ട്. അതുകൊണ്ട് ഇത്തരം പ്രവർത്തികൾക്ക് കൂട്ടു നിൽക്കില്ല. ക്ഷമിക്കണം'- രണ്ടാം വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്. നേരത്തെ ചില പരസ്യത്തിന്റെ വീഡിയോ ചെയ്തിട്ടുണ്ടെന്നും അതുപോലെയാണ് ഇതൊക്കെ വിശ്വസിച്ച് ചിലർക്ക് കൊടുത്തതെന്നും യുവതി പറയുന്നു. അവർ ചതിച്ചുവെന്നാണ് വിശദീകരണം. ഒരു സ്ത്രീയേയും അങ്ങനെ കണ്ടിട്ടില്ലെന്ന് പടച്ചോനേയും കുട്ടികളേയും പിടിച്ച് സത്യം ചെയ്യുന്നു. എന്നാൽ വിശദീകരണത്തിലെ പ്രശ്‌നങ്ങൾ പുതിയ ചർച്ചകളാണ് തുടക്കമിടുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയാണ് താനെന്നാണു യുവതി വീഡിയോയിൽ പറയുന്നത്.
ദുബായ് കേന്ദ്രീകരിച്ചാണോ ഈ സ്ത്രീയുടെ പ്രവർത്തനം എന്നും പൊലീസ് സ്ഥിരീകരിക്കാൻ ശ്രമമുണ്ട്. വാട്‌സ് ആപ്പ് ദൃശ്യം പ്രചരിക്കപ്പെടുന്നതിനാൽ വൈകാതെ തന്നെ ഇവരെ കുറിച്ചുള്ള വിവരം ലഭ്യമാകുമെന്നും കരുതുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരസ്യ പ്രചരണത്തിന് സ്ത്രീ തയ്യാറായതെന്നതും പൊലീസിനെ അൽഭുതപ്പെടുത്തുന്നുണ്ട്. എന്തായാലും ഇതെക്കുറിച്ച് ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നാണു സൂചന.
ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിൽ പെൺവാണിഭം വലിയ കുറ്റമാണ്. കനത്ത ശിക്ഷ തന്നെ ലഭിക്കും. അതുകൊണ്ട് തന്നെ മറയില്ലാതെ പ്രതികരണവുമായി എത്തിയത് പൊലീസിനെ ഞെട്ടിക്കുന്നു. വിഡിയോയുടെ പശ്ചാത്തലത്തിൽ മലയാളം പാട്ടും കേൾക്കുന്നുണ്ട്. വിശദമായ അന്വേഷണം പൊലീസ് നടത്തുന്നതായാണ് സൂചന. പെൺവാണിഭ ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ക്രൈംബ്രാഞ്ചാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ഈ അന്വേഷണമാണ് ഗൾഫിലെ വാണിഭ സംഘത്തിലേക്ക് അന്വേഷണം എത്തിയത്. മലയാളികളെ ചതിക്കുഴിയിൽ വീഴ്‌ത്തി ഗൾഫിലെത്തിച്ച് വാണിഭത്തിന് നിർബന്ധിതമാക്കുന്നുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
ഈ സംഘത്തിന്റെ ഭാഗമാണ് വാട്‌സ് ആപ്പ് വീഡിയോയിൽ റസിയ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട സ്ത്രീയെന്നും പൊലീസ് അന്വേഷിക്കും. കസ്റ്റഡിയിലുള്ളവരോട് ഇതേ കുറിച്ച് ചോദിച്ച് മനസ്സിലാക്കാനാണ് ശ്രമം.