കൊടുവള്ളി: ഗുരുതരമായ കരൾ രോഗം ബാധിച്ച് കിടക്കുകയാണ് കൊടുവള്ളി മുനിസിപ്പാലിറ്റി മദ്രസാ ബസാറിലെ നീറാമ്പുറത്ത് താമസിക്കുന്ന പാറക്കടവിൽ ഉസ്സയിന്റെ ഭാര്യയായ റസിയ എന്ന വീട്ടമ്മ.

അടിയന്തിരമായി കരൾ മാറ്റി വച്ചാൽ മാത്രമെ റസിയക്ക് ജിവൻ നിലനിർത്താൻ സാധിക്കുകയുള്ളു. 40 ലക്ഷം രൂപയാണ് ഇതിന്റെ ചികിൽസാ ചെലവായി വേണ്ടത്. ഇതിനായി കൂലിപ്പണക്കാരനായ ഭർത്താവും ഏഴും നാലും വയസ്സുള്ള രണ്ട് പെൺകുട്ടികളും ഉള്ള കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്.

ചികിൽസാ സഹായത്തിനായി നാട്ടുകാർ ചേർന്ന് എം.കെ രാഘവൻ എംപി, കാരാട്ട് റസാഖ്‌
എംഎൽഎ, പി.ടി.എ റഹീം എംഎ‍ൽഎ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരിക്കുകയാണ്.

റസിയക്ക് സഹായം നൽകണമെന്ന അപേക്ഷയുമായി ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയും രംഗത്ത് എത്തിയിട്ടുണ്ട്. നിങ്ങളാൽ കഴിയുന്ന സഹായം ആ കുടുംബത്തിന് നൽകി അവരെ രക്ഷിക്കണമെന്ന് സുരഭി പറഞ്ഞു.

 

സഹായത്തിന് തുക അയക്കേണ്ടത് ഇതിലേക്കാണ്...

ഫെഡറൽ ബാങ്ക് അക്കൗണ്ട്

Parakkadavil Rasiya Chikilsa sahaya Committee
10590100235082
IFSC0001059
mob: 9947912789, 9495642381, 9846615555