- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു; ആദ്യം പീഡിപ്പിച്ചത് മയക്കുമരുന്നു നൽകി; ഇരകളെ കണ്ടെത്താൻ റിക്രൂട്ടിങ് ഏജൻസിയും; പെൺവാണിഭക്കേസിൽ പെട്ടതോടെ രശ്മിയുടെ ഫേസ്‌ബുക്ക് പേജും അപ്രത്യക്ഷമായി
കൊച്ചി: കഴിഞ്ഞ ദിവസം പിടിയിലായ ഓൺലൈൻ പെൺവാണിഭ സംഘത്തിൽ നിന്നു പൊലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിക്കാൻ പ്രത്യേക റിക്രൂട്ടിങ് ഏജൻസി തന്നെ പ്രവർത്തിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചതു മയക്കുമരുന്നു നൽകിയശേഷമായിരുന്നുവെന്നു പെൺകു
കൊച്ചി: കഴിഞ്ഞ ദിവസം പിടിയിലായ ഓൺലൈൻ പെൺവാണിഭ സംഘത്തിൽ നിന്നു പൊലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിക്കാൻ പ്രത്യേക റിക്രൂട്ടിങ് ഏജൻസി തന്നെ പ്രവർത്തിച്ചിരുന്നു.
സംഘത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചതു മയക്കുമരുന്നു നൽകിയശേഷമായിരുന്നുവെന്നു പെൺകുട്ടി മൊഴി നൽകി. തുടർന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇരകളെ കണ്ടെത്താൻ പ്രത്യേക റിക്രൂട്ടിങ് ഏജൻസി തന്നെ പ്രവർത്തിച്ചിരുന്നു. ലെനീഷ് മാത്യുവിനായിരുന്നു ഇതിന്റെ ചുമതല. ഏജൻസിയെ സമീപിച്ച പെൺകുട്ടികളെ പെൺവാണിഭ സംഘത്തിലേക്ക് എത്തിച്ചത് ലെനീഷ് മാത്യുവായിരുന്നു.
അതിനിടെ, പെൺവാണിഭക്കേസിൽ പിടിയിലായ രശ്മി ആർ നായരുടെ ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷമായി. ആർ പ്ലസ് ആണെന്നാണു സംഘത്തിനിടയിൽ രശ്മി അറിയപ്പെട്ടിരുന്നതെന്നാണു റിപ്പോർട്ടുകൾ. ഈ സംഘത്തിൽപ്പെട്ടവരുടെ ഫോണിൽ രശ്മിയുടെ നമ്പർ സേവ് ചെയ്തിരുന്നതും ആർ പ്ലസ് എന്നാണ്. ഈ റാക്കറ്റിന്റെ സൂത്രധാരൻ എന്നു കരുതുന്ന, അറസ്റ്റിലായ കാസർകോട് സ്വദേശി അബ്ദുൾ ഖാദർ എന്ന അക്‌ബറിനെ തന്ത്രപരമായാണ് പൊലീസ് കുടുക്കിയത്. ലോക്കോന്റോ എന്ന വെബ്‌സൈറ്റിൽ നിന്നുള്ള സൂചനകൾ അനുസരിച്ചാണ് പൊലീസ് അബ്ദുൾ ഖാദറിന്റെ പിന്നാലെ പോയത്.
വിവിധ പ്രായത്തിൽപ്പെട്ട സ്ത്രീകളെ വേണം എന്നാവശ്യപ്പെട്ട്, കസ്റ്റമേഴ് എന്ന വ്യാജേന പൊലീസ് സംഘം അബ്ദുൾ ഖാദറിനെ സമീപിച്ചു. രശ്മി ആർ നായരുടെ ചിത്രങ്ങളും വിശദാംശങ്ങളുമാണ് അബ്ദുൾ ഖാദർ ആദ്യം നൽകിയത്. ഇതിനു പിന്നാലെയാണ് അന്വേഷണം രാഹുൽ പശുപാലനിലേക്കു ചെന്നത്. രശ്മിക്ക് ഒരു രാത്രിയിലേക്ക് എത്രയാണ് നിരക്ക് എന്നും അബ്ദുൾ ഖാദർ പറഞ്ഞിരുന്നു. പൊലീസ് തന്ത്രപരമായി വിരിച്ച വലയിൽ രാത്രി വൈകി വന്നു വീഴുമ്പോൾ രശ്മി മകനേയും ഒപ്പം കൂട്ടിയിരുന്നു.
ഇതിനിടെയാണ് രശ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായത്. അടുത്തിടെ ബിക്കിനി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ രശ്മി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതെക്കുറിച്ച് വിമർശനങ്ങൾ വന്നപ്പോൾ എന്റെ ശരീരം എന്റെ അവകാശമാണെന്നാണ് രശ്മി പ്രതികരിച്ചത്. ഫേസ്‌ബുക്കിൽ രശ്മി നായർ എന്ന ഒഫിഷ്യൽ പേജും രശ്മി രാധാ രാമചന്ദ്രൻ എന്ന മറ്റൊരു പേജും രശ്മിക്കുണ്ടായിരുന്നു. ഒഫീഷ്യൽ പേജാണ് അപ്രത്യക്ഷമായത്.
അറസ്റ്റിലായ ദിവസം വൈകീട്ടോടെയാണ് ഒഫീഷ്യൽ പേജ് ലഭ്യമല്ലാതായത്. രശ്മിക്ക് വേണ്ടി ആരെങ്കിലും പേജ് റിമൂവ് ചെയ്തതാണോ എന്ന് വ്യക്തമല്ല. ഓൺലൈൻ വഴി ലൈംഗികപരമായി പ്രലോഭിപ്പിക്കുന്ന രീതിയിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം ഐജി ശ്രീജിത്ത് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. രശ്മിയുടെ ടോപ് ലെസ്സ് ചിത്രങ്ങളധികവും പോസ്റ്റ് ചെയ്തിരുന്നത് ഈ പേജിലായിരുന്നു. പതിനായിരത്തിലേറെ ഫോളോവേഴ്‌സ് ഇൗ പേജിനുണ്ടായിരുന്നു. ചുംബനസമരം തന്നെയാണു സെലിബ്രിറ്റി എന്ന നിലയിൽ പേജിനു ലൈക്കുകൾ നേടിക്കൊടുത്തിരുന്നത്. ഓൺലൈൻ പെൺവാണിഭ വാർത്ത വന്നതോടെ പോസ്റ്റുകൾക്കു താഴെ 'പൊങ്കാല' ലഭിച്ചുതുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണു പേജും അപ്രത്യക്ഷമായിരിക്കുന്നത്.
കേരളത്തിൽ അടുത്തിടെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട മോഡലാണ് രശ്മി ആർ നായർ. ഓൺലൈനിൽ രശ്മി നായർ നടത്തിയ സെൽഫ് മാർക്കറ്റിങ് തന്നെയാണ് അതിന് പ്രധാന കാരണം. ഒപ്പം ചുംബന സമരം എന്ന മേൽവിലാസവും. എണ്ണമില്ലാത്ത ടോപ്‌ലെസ് ഫോട്ടോകളിലൂടെ രശ്മി ചെറിയൊരു വിപ്ലവം തന്നെ ഫേസ്‌ബുക്കിൽ നടത്തിക്കളഞ്ഞത് കടുത്ത വിമർശനങ്ങൾക്കും ഒപ്പം അഭിനന്ദനങ്ങൾക്കും കാരണമായിരുന്നു.