- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രദീപിക തിരുവനന്തപുരം റിപ്പോർട്ടർ എം ജെ ശ്രീജിത്ത് അന്തരിച്ചു; അർബുദ രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞ ശ്രീജിത്തിന്റെ അന്ത്യം വെള്ളനാട്ടെ വസതിയിൽ
തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോർട്ടർ എം.ജെ. ശ്രീജിത്ത് (36) അന്തരിച്ചു. അർബുദ രോഗബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാത്രി എട്ടിന് മീനാങ്കലിലെ വീട്ടുവളപ്പിൽ നടക്കും.
ഒരു വ്യാഴവട്ടത്തിലേറെക്കാലം തലസ്ഥാന നഗരത്തിന്റെ വാർത്താ സ്പന്ദനങ്ങളിലേക്ക് കണ്ണും കാതും കൂർപ്പിച്ചുവച്ച കർമോത്സുകനായ മാധ്യമപ്രവർത്തകനായിരുന്നു ശ്രീജിത്ത്. അദ്ദേഹത്തിന്റെ നിരവധി രാഷ്ട്രീയ റിപ്പോർട്ടുകളും പൊലീസ് സ്റ്റോറികളും ശ്രദ്ധ നേടിയിരുന്നു.
മീനാങ്കൽ പാറമുക്ക് നിഷാ കോട്ടേജിൽ പരേതരായ മോഹനകുമാർ-ജയകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ; അഖില. ഏക മകൾ ഋതിക. സഹോദരങ്ങൾ: നിഷ, ശ്രുതി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കാമറാമാൻ അയ്യപ്പൻ ഭാര്യാപിതാവാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story