- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ഈന്തപ്പഴ പായ്ക്കറ്റിൽ എലിയുടെ കാഷ്ഠം; ചുനക്കര സ്വദേശി ചാരുംമൂട് ബ്രദേഴ്സ് സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയത് ലയൺ ലായിന ഡേറ്റ്സ്; ഫുഡ് സേഫ്റ്റി വിഭാഗത്തിന് പരാതി നൽകിയിട്ടും അനക്കമില്ലെന്ന് ജിതിൻ മറുനാടനോട്
ആലപ്പുഴ: സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ഈന്തപ്പഴ പായ്ക്കറ്റിൽ എലിയുടെ കാഷ്ഠം കണ്ടെത്തി. ചാരുംമൂട് ബ്രദേഴ്സ് സൂപ്പർമാർക്കറ്റിൽ നിന്നും ചുനക്കര സ്വദേശിയായ പി.എസ് ജിതിൻ വാങ്ങിയ ലയൺ എന്ന കമ്പനിയുടെ ഈന്തപ്പഴ പായ്ക്കറ്റിലാണ് എലിയുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള കാഷ്ഠം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഫുഡ്സേഫ്റ്റി കമ്മീഷ്ണർക്ക് പരാതി ഇ-മെയിൽ ചെയ്യുകയും കായംകുളം എൻഫോഴ്സ്മെന്റ് വിഭാഗത്തിന് നേരിട്ട് പരാതി നൽകുകയും ചെയ്തു.
കഴിഞ്ഞ 6 നാണ് ജിതിൻ ചാരുംമൂട്ടിലെ ബ്രദേഴ്സ് സൂപ്പർ മാർക്കറ്റിൽ നിന്നും ലയൺ ലയിനാ ഡേറ്റ്സ് വാങ്ങിയത്. വീട്ടിലെത്തി പൊട്ടിച്ച് കുടുംബസമേതം കഴിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒരു ഈന്തപ്പഴത്തിൽ കാഷ്ഠം പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇതേ തുടർന്ന് വാങ്ങിയ സൂപ്പർ മാർക്കറ്റിൽ വിളിച്ച് ഇക്കാര്യം സൂചിപ്പിച്ചു. മുൻപും ലയണിന്റെ ഈന്തപ്പഴ പായ്ക്കറ്റ് വാങ്ങിക്കൊണ്ടു പോയ ഒരാൾ പൂപ്പൽ ഉണ്ടായിരുന്നു എന്ന് പരാതി പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് മറുപടി പറഞ്ഞു. കൂടാതെ ഇക്കാര്യം കമ്പനി അധികൃതരെ അറിയിക്കാമെന്നും അവർ ജിതിനെ അറിയിച്ചു.
തുടർന്നാണ് ജിതിൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫുഡ് സേഫ്റ്റി വിഭാഗത്തിന് പരാതി നൽകിയത്. പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു തുടർ നടപടികളും ഉണ്ടായിട്ടില്ല എന്ന് ജിതിൻ മറുനാടനോട് പറഞ്ഞു. പലരും ഇത്തരം പായ്ക്കറ്റുകൾ പൊട്ടിച്ച് കഴിക്കുമ്പോൾ അതിനുള്ളിൽ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കാറു പോലുമില്ല. ആരും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിപ്പെടാനും പോകാറില്ല. അതിനാൽ പല സംഭവങ്ങളും പുറം ലോകം അറിയാതെ പോകുന്നുമുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.