- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയത്തെ തുടർന്ന് വലയുന്ന സാധാരണ ജനങ്ങൾക്ക് സർക്കാരിന്റെ ഇരുട്ടടിയും; റേഷൻ വില വർധനവിനു സർക്കാർ ഒരുങ്ങുന്നു; ഒരു കിലോ അരിക്ക് രണ്ടു രൂപ കൂടിയേക്കും; ധനവകുപ്പിന്റെ നീക്കത്തെ എതിർത്ത് ഭക്ഷ്യവകുപ്പും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനത്തെ പ്രതിസന്ധിയിലാക്കി റേഷൻ വില വർദ്ധനവിന് സർക്കാർ ഒരുങ്ങുന്നു. ഒരു കിലോ റേഷൻ അരിക്ക് രണ്ടു രൂപ കൂട്ടാനാണ് സർക്കാർ ഒരുങ്ങുന്നത്. സംസ്ഥാനത്തെ 81 ;ലക്ഷം റേഷൻ കാർഡ് ഉടമകളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ തീരുമാനം. പ്രളയത്തെ തുടർന്ന് വലയുന്ന സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാവുകയാണ് ഈ സർക്കാർ തീരുമാനം. റേഷൻ വിതരണക്കാരുടെ പാക്കേജിന് സർക്കാർ അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ് ഈ വിലവർദ്ധനവ്. വരുന്ന ബുധനാഴ്ചത്തെ കാബിനെറ്റ് യോഗത്തിൽ റേഷൻ വില വർദ്ധനവ് സർക്കാർ അംഗീകരിച്ചേക്കും. .ഇന്നലത്തെ കാബിനറ്റ് യോഗത്തിനു ഈ പാക്കേജ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നലെ സർക്കാർ ഇത് ചർച്ചയ്ക്ക് എടുത്തില്ല. അടുത്തയാഴ്ച ഈ പാക്കേജിന് അംഗീകാരം നൽകാനാണ് തീരുമാനം. ധനവകുപ്പിന്റെ ഈ നിർദ്ദേശത്തെ ഭക്ഷ്യവകുപ്പ് എതിർക്കുന്നുണ്ടെങ്കിലും റേഷൻ വില വർദ്ധനവിന് തത്വത്തിൽ അംഗീകാരം നൽകാനാണ് സർക്കാർ തീരുമാനം. റേഷൻ കടക്കാർക്ക് വരുമാനം ലഭിക്കാൻ ആ തുക ജനങ്ങളിൽ നിന്നും ഈടാക്കി നൽകുന്ന വിചിത്രമായ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനത്തെ പ്രതിസന്ധിയിലാക്കി റേഷൻ വില വർദ്ധനവിന് സർക്കാർ ഒരുങ്ങുന്നു. ഒരു കിലോ റേഷൻ അരിക്ക് രണ്ടു രൂപ കൂട്ടാനാണ് സർക്കാർ ഒരുങ്ങുന്നത്. സംസ്ഥാനത്തെ 81 ;ലക്ഷം റേഷൻ കാർഡ് ഉടമകളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ തീരുമാനം.
പ്രളയത്തെ തുടർന്ന് വലയുന്ന സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാവുകയാണ് ഈ സർക്കാർ തീരുമാനം. റേഷൻ വിതരണക്കാരുടെ പാക്കേജിന് സർക്കാർ അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ് ഈ വിലവർദ്ധനവ്. വരുന്ന ബുധനാഴ്ചത്തെ കാബിനെറ്റ് യോഗത്തിൽ റേഷൻ വില വർദ്ധനവ് സർക്കാർ അംഗീകരിച്ചേക്കും. .ഇന്നലത്തെ കാബിനറ്റ് യോഗത്തിനു ഈ പാക്കേജ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നലെ സർക്കാർ ഇത് ചർച്ചയ്ക്ക് എടുത്തില്ല. അടുത്തയാഴ്ച ഈ പാക്കേജിന് അംഗീകാരം നൽകാനാണ് തീരുമാനം. ധനവകുപ്പിന്റെ ഈ നിർദ്ദേശത്തെ ഭക്ഷ്യവകുപ്പ് എതിർക്കുന്നുണ്ടെങ്കിലും റേഷൻ വില വർദ്ധനവിന് തത്വത്തിൽ അംഗീകാരം നൽകാനാണ് സർക്കാർ തീരുമാനം.
റേഷൻ കടക്കാർക്ക് വരുമാനം ലഭിക്കാൻ ആ തുക ജനങ്ങളിൽ നിന്നും ഈടാക്കി നൽകുന്ന വിചിത്രമായ തീരുമാനമാണ് നടപ്പാക്കാൻ പോകുന്നത്. നിലവിലെ 16000 എന്ന പാക്കേജിന് മാത്രം 328 കോടി രൂപ സർക്കാരിന് അധികബാധ്യതയുണ്ട്. ഈ ബാധ്യത കൂട്ടാൻ ഇനി തയ്യാറല്ലെന്നാണ് ഭക്ഷ്യവകുപ്പ് നിലപാട്. 14500 റേഷൻ വ്യാപാരികളും ഒരേ സ്വരത്തിൽ റേഷൻ നഷ്ടക്കച്ചവടമാണെന്ന് സർക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് റേഷൻ വ്യാപാരികളുടെ പാക്കേജ് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നത്. റേഷൻ വ്യാപാരികൾ കൂടി ഉൾപ്പെടുന്ന സർക്കാർ കമ്മറ്റിയുടെ തീരുമാനം വന്നതിനെ തുടർന്നാണ് റേഷൻ വില വർധനയ്ക്ക് സർക്കാർ തയ്യാറായത്. റേഷൻ വ്യാപാരികളുടെ വില്പന അനുസരിച്ച് മാസം 16000 രൂപ ലഭിക്കുന്ന ഒരു പാക്കേജിന് ഇടത് സർക്കാർ മുൻപ് അംഗീകാരം നൽകിയിരുന്നു. എന്നാൽ 16000 രൂപ ലഭിച്ചാൽ ചിലവുകളും മാസവാടകയും താങ്ങാൻ കഴിയില്ലെന്ന് റേഷൻ വ്യാപാരികൾ സർക്കാരിനെ അറിയിച്ചിരുന്നു.
തുടർന്നാണ് നിലവിലെ പാക്കേജിൽ 2000 രൂപ കൂടി വർധിപ്പിച്ച് പാക്കേജ് പതിനെട്ടായിരം ആക്കാൻ സർക്കാർ തീരുമാനിച്ചത്. 45 ക്വിന്റൽ വിറ്റാലാണ് ഈ 18000 രൂപ സർക്കാർ റേഷൻ വ്യാപാരികൾക്ക് നൽകുന്നത്. ഇങ്ങിനെ പാക്കേജ് കൂട്ടി നൽകുക വഴി സർക്കാരിന് അധിക ബാധ്യത വരുമെന്ന് മനസിലായതിനാണ് അധിക ബാധ്യത റേഷൻ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. 80 കോടി രൂപയാണ് സർക്കാരിന് ഈ ഇനത്തിൽ അധിക ബാധ്യത വരുന്നത്. എന്നാൽ ഈ അധിക ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് ധനവകുപ്പ് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ബാധ്യത ജനങ്ങൾക്ക് മുകളിൽ ചുമത്താൻ നിർദ്ദേശം വരുന്നത്. റേഷൻ സാധനങ്ങൾ വിൽക്കുന്നതിനാണ് റേഷൻ വ്യാപാരികൾക്ക് സർക്കാർ കമ്മീഷൻ നൽകുന്നത്. 100 ക്വിന്റൽ വിറ്റാൽ റേഷൻ ഡീലർക്ക് 22000 രൂപ ലഭിക്കും. കൂടുതൽ വ്യാപാരം നടന്നാൽ കമ്മീഷൻ കൂടുന്നത് അനുസരിച്ചാണ് ഈ സംവിധാനം.
മുൻപ് മിനിമം ആറായിരം രൂപയായിരുന്നു സർക്കാർ നൽകുന്ന സപ്പോർട്ട്. അതാണ് വർദ്ധിപ്പിച്ച് ഇപ്പോൾ 18000 രൂപയിലെത്തുന്നത്. റേഷൻ സാധനങ്ങൾ എത്തിക്കാൻ വാതിൽപ്പടി വിതരണമായതിനാൽ ഇപ്പോൾ തന്നെ സർക്കാരിന് വാഹനക്കൂലി, ഡീസൽ ചെലവ് ഇനത്തിൽ അധിക ബാധ്യതയുണ്ട്. ഇതിനൊപ്പം റേഷൻ പാക്കേജ് കൂടി കൂട്ടി നൽകാൻ സർക്കാരിന് കഴിയാത്ത സാഹചര്യമാണ് എന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. നിലവിൽ റേഷൻ വ്യാപാരികളെ പുനരുദ്ധരിക്കാൻ സർക്കാർ തീരുമാനമുണ്ട്. എടിഎം കൗണ്ടർ ഫെസിലിറ്റി ഏർപ്പെടുത്തിയും ലോട്ടറി വിൽപ്പന ഏർപ്പെടുത്തിയും വരുമാനം കൂട്ടാനുള്ള വഴികൾ സർക്കാർ ആലോചിക്കുന്നുണ്ട്. അത് ഉടനടി തന്നെ നടപ്പിലാകുകയും ചെയ്യും. ഇതുകൂടാതെ മൊബൈൽ ചാർജ് കൂപ്പണുകൾ വഴിയും റേഷൻ കടക്കാർക്ക് വരുമാനം ലഭ്യമാകാൻ വഴികളുണ്ട്. ഇതൊന്നും ചെയ്യാതെയാണ് അധിക ബാധ്യത ജനങ്ങൾക്ക് മുകളിൽ അടിപ്പിച്ചേൽപ്പിക്കാൻ നീക്കം നടത്തുന്നത്.
രാവിലെ എട്ടുമുതൽ 12 വരെയും വൈകിട്ട് നാലുമുതൽ എട്ടുവരെയുമാണ് നിലവിൽ റേഷൻ കടകൾ പ്രവർത്തിക്കുന്നത്. ഇതൊഴിവാക്കി കൂടുതൽ നേരം തുറന്നിരിക്കാൻ തയ്യാറായാൽ വരുമാനം വർധിപ്പിക്കാനുള്ള വഴികൾ റേഷൻ കട ഉടമകൾക്ക് ലഭിക്കും. പക്ഷെ ഇതിനു നിലവിൽ റേഷൻ കട ഉടമകൾ തയ്യാറാകുന്നില്ല. ഇത് സർക്കാരിന് അറിയാമെങ്കിലും ഈ കാര്യം ചൂണ്ടിക്കാട്ടാൻ സർക്കാരും തയാറല്ല.