- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെ റേഷനരി കടത്ത്; കൊല്ലത്ത് 120 ചാക്ക് അരിയും 44 ചാക്കു ഗോതമ്പും പിടികൂടി; സംഭവത്തിൽ ശബരിമലയിലെ മുൻ അരവണ കരാറുകാരനെ തെരഞ്ഞു പൊലീസ്
കൊല്ലം: സിവിൽസപ്ലൈസ് കോർപ്പറേഷന്റെ കൊല്ലം ഡിപ്പോയിൽ നിന്ന് കടത്തിയ റേഷനരി പൊലിസ് പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് ഷാഡോ പൊലിസിന്റെ സഹായത്തോടെ കിളികൊല്ലൂർ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് മിനിലോറിയിൽ കടത്തുകയായിരുന്ന അരിയും ഗോതമ്പും പിടികൂടിയത്. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവറടക്കം മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. പെരുമൺ മൺട്രോത്തുരുത്ത് ശ്രീവിഹാരിൽ സുധാകരന്റെ മകൻ ബിജു, കിഴക്കേ കല്ലട, തെക്കേമുറി മുളക്കൽ വീട്ടിൽ മണികുട്ടൻ, കൊല്ലം ഉമയനല്ലൂർ തഴുത്തല എസ്.എസ്.മൻസിലിൽ ഷുക്കൂർ എന്നിവരെയാണ് കിളികൊല്ലൂർ എസ്.ഐ. പ്രസാദിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കൊല്ലത്തെ സിവിൽസപ്ലൈസ് കോർപ്പറേഷന്റെ ഡിപ്പോയിൽ നിന്ന് റേഷൻ കടകളിലേക്ക് വിതരണം ചെയ്യുന്ന അരിയും ഗോതമ്പുമാണ് രഹസ്യമായി കടത്തിയത്. കടപുഴയിലുള്ള ബിജുവിന്റെ ബന്ധുവിന്റെ ഗോഡൗണിലേക്ക് കടത്തുന്നതിനിടെ കരിക്കോട് ജംഗ്ഷനിൽ വച്ചാണ് പൊലിസ് വാഹനം പിടികൂടിയത്. നൂറ്റിയിരുപത് ചാക്ക് റേഷനരിയും 44 ചാക്ക് ഗോതമ്പുമാണ് പൊലിസ് പിടികൂടിയത്. സിവിൽസപ്ലൈസ് കോർപ്പറേഷനിലെ ഇഷ്യൂയ
കൊല്ലം: സിവിൽസപ്ലൈസ് കോർപ്പറേഷന്റെ കൊല്ലം ഡിപ്പോയിൽ നിന്ന് കടത്തിയ റേഷനരി പൊലിസ് പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് ഷാഡോ പൊലിസിന്റെ സഹായത്തോടെ കിളികൊല്ലൂർ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് മിനിലോറിയിൽ കടത്തുകയായിരുന്ന അരിയും ഗോതമ്പും പിടികൂടിയത്.
സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവറടക്കം മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. പെരുമൺ മൺട്രോത്തുരുത്ത് ശ്രീവിഹാരിൽ സുധാകരന്റെ മകൻ ബിജു, കിഴക്കേ കല്ലട, തെക്കേമുറി മുളക്കൽ വീട്ടിൽ മണികുട്ടൻ, കൊല്ലം ഉമയനല്ലൂർ തഴുത്തല എസ്.എസ്.മൻസിലിൽ ഷുക്കൂർ എന്നിവരെയാണ് കിളികൊല്ലൂർ എസ്.ഐ. പ്രസാദിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കൊല്ലത്തെ സിവിൽസപ്ലൈസ് കോർപ്പറേഷന്റെ ഡിപ്പോയിൽ നിന്ന് റേഷൻ കടകളിലേക്ക് വിതരണം ചെയ്യുന്ന അരിയും ഗോതമ്പുമാണ് രഹസ്യമായി കടത്തിയത്. കടപുഴയിലുള്ള ബിജുവിന്റെ ബന്ധുവിന്റെ ഗോഡൗണിലേക്ക് കടത്തുന്നതിനിടെ കരിക്കോട് ജംഗ്ഷനിൽ വച്ചാണ് പൊലിസ് വാഹനം പിടികൂടിയത്. നൂറ്റിയിരുപത് ചാക്ക് റേഷനരിയും 44 ചാക്ക് ഗോതമ്പുമാണ് പൊലിസ് പിടികൂടിയത്. സിവിൽസപ്ലൈസ് കോർപ്പറേഷനിലെ ഇഷ്യൂയിങ് ഓഫീസറുടെ അറിവോടെ സംഘത്തിലെ ഇടനിലക്കാരനായ ഷുക്കൂർ ആണ് അരിയും ഗോതമ്പും ബിജുവിന് നൽകിയതെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചിട്ടുണ്ട്.
മുൻപ് ശബരിമലയിൽ അരവണ വിതരണം ചെയ്യുന്നതിന്റെ കരാറുകാരനായ ആളുടെ പഴയ ലൈസൻസ് ഉപയോഗിച്ച് അനധികൃതമായി റേഷനരി സൂക്ഷിച്ച ശേഷം ഇത് വൻകിട കമ്പനികൾക്ക് മറിച്ചു നൽകുകയാണ് സംഘം ചെയ്തിരുന്നത്. മൺട്രോത്തുരുത്തിൽ രണ്ട് റേഷൻ കടകൾ നടത്തുന്ന ബിജുവിന്റെ ബന്ധുവായ കരാറുകാരൻ വർഷങ്ങളായി ഇത്തരത്തിൽ തട്ടിപ്പുനടത്തിവരുന്നതായാണ് സൂചന. സംഭവത്തെത്തുടർന്ന് ഇയാൾ ഒളിവിലാണ്.
പ്രവാസി മലയാളിയായ ഷുക്കൂർ ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കഴിഞ്ഞ നാലുവർഷത്തിൽ അധികമായി റേഷൻ കട ഉടമകളുടെ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു. സിവിൽസപ്ലൈസ് കോർപ്പറേഷനിൽ അടയ്‌ക്കേണ്ട തുക ഇയാൾ കടയുടമകളിൽ നിന്ന് വാങ്ങി കമ്മീഷൻ വ്യവസ്ഥയിൽ ഇവർക്കാവശ്യമായ സാധനങ്ങൾ എത്തിച്ചുനൽകുന്ന ജോലിയാണ് ചെയ്തിരുന്നത്. ഇത്തരത്തിൽ റേഷൻ കടകളിൽ വിതരണം ചെയ്യേണ്ട സാധനങ്ങളിൽ നിന്ന് നിശ്ചിത ശതമാനം മാറ്റി രഹസ്യമായി സൂക്ഷിക്കുകയും ഇഷ്യൂയിങ് ഓഫീസറുടെ രഹസ്യാനുവാദത്തോടെ ഇവ മറിച്ചു വിൽക്കുകയുമായിരുന്നു രീതി. സാധാരണയായി സാധനങ്ങൾക്ക് കൊടുക്കേണ്ട തുകയിൽ നിന്ന് നിശ്ചിത സംഖ്യ കുറച്ചു കൊടുത്താൽ മതി എന്നതിനാൽ റേഷൻ കട ഉടമകളും ഇത്തരത്തിലുള്ള തട്ടിപ്പിന് കൂട്ടുനിൽക്കുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലിസ് പറഞ്ഞു. ഏതു റേഷൻ കടയിലേക്ക് പോകേണ്ട സ്റ്റോക്ക് ആണ് എന്നതുസംബന്ധിച്ച് ചാക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഇതിൽ ഉൾപ്പെട്ട റേഷൻ വ്യാപാരികളെയും വൈകാതെ പിടികൂടാൻ ആവുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായും സംഘത്തിലെ മുഴുവൻ പ്രതികളെയും വൈകാതെ പിടികൂടുമെന്നും പൊലിസ് വ്യക്തമാക്കി. സിവിൽസപ്ലൈസ് കോർപ്പറേഷന്റെ കൊല്ലം ഡിപ്പോയിലെ റേഷനിങ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പുനടത്തി.
സിറ്റി പൊലിസ് കമ്മീഷണർ പി.പ്രകാശിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി. റെക്‌സ് ബോബി അർവിൻ, കൊല്ലം സിറ്റി എ.സി.പി കെ.ലാൽജി എന്നിവരുടെ നിർദ്ദേശാനുസരണം സിറ്റി ഷാഡോ പൊലിസ് അംഗങ്ങളായ ജോസ് പ്രകാശ്, ഹരിലാൽ, മണികണ്ഠൻ, സജു, മനു, കിളികൊല്ലൂർ സബ് ഇൻസ്‌പെക്ടർ വി.പ്രസാദ്, ജൂനിയർ എസ്.ഐ. മനു.പി.മേനോൻ , ഗ്രേഡ് എസ്.ഐ. മനോഹരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കിളികൊല്ലൂർ പൊലിസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ കൊല്ലം ജില്ലാ കലക്ടറുടെ നിർദ്ദേശം ലഭിച്ചാൽ ഉടൻ തന്നെ സിവിൽസപ്ലൈസ് കോർപ്പറേഷന്റെ ഡിപ്പോയിലേക്ക് മാറ്റുമെന്ന് റേഷനിങ് ഇൻസ്‌പെക്ടർമാർ പറഞ്ഞു.