നാദാപുരം: അഞ്ചു ദിവസം കൂടി കഴിഞ്ഞാൽ വിവാഹം നടക്കേണ്ടിയിരുന്ന വീട്ടിൽ അപ്രതീക്ഷിതമായി എരിഞ്ഞമർന്നത് ഒരു ജീവനാണ്. വളയത്തെ യുവാവിന്റെ ആത്മഹത്യയുടെ നടക്കും മാറുന്നില്ല പ്രദേശവാസികൾക്ക്. ഇലക്ട്രീഷ്യനായിരുന്ന ജാതിയേരി പൊമ്പറ്റ രത്നേഷ് പൊതുവേ നാട്ടുകാരോടെല്ലാം സൗഹൃദപരമായി പെരുമാറുന്ന വ്യക്തിയായിരുന്നു. അങ്ങനെയൊരാൾ ഇങ്ങനെയൊരു കടുംകൈ ചെയ്തതാണ് നാട്ടുകാരെ

വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തിയായിരുന്ന രത്‌നേഷിന്റെ ആത്മഹത്യാ. യുവതിയെ കൊന്ന് ജീവനൊടുക്കുക എന്നതായിരുന്നു യുവാവ് ലക്ഷ്യം വെച്ചത്. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് വീട്ടിലെ എല്ലാവരും കത്തിച്ചാമ്പലാകാതെ രക്ഷപെട്ടത്. യുവതിയെ കൂടി കൊലപ്പെടുത്തണം എന്ന തീരുമാനത്തോടെയാണ് രത്നേഷ് എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. യുവതി പതിവായി കിടക്കാറുള്ള കിടപ്പുമുറിയിലെത്തി പെട്രോൾ ഒഴിച്ചു തീയിട്ടത് ഈ ലക്ഷ്യത്തോടെ ആയിരിക്കണമെന്നാണ് പൊലീസും നാട്ടുകാരും കരുതുന്നത്.

മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില വീടിന്റെ മുകൾ നിലയിൽ കയറി. തുടർന്നു വാതിൽ തകർത്ത് കിടപ്പുമുറിയിൽ തീവച്ചു. എന്നാൽ രത്നേഷ് കരുതിയിരുന്നതു പോലെ യുവതി ഈ മുറിയിലുണ്ടായിരുന്നില്ല. ശബ്ദം കേട്ട് യുവതിയും വീട്ടുകാരും ഉറക്കമുണർന്നെങ്കിലും അവർക്കെന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ രത്നേഷ് സ്വയം തീ കൊളുത്തിയിരുന്നു. ദേഹത്താകെ പെട്രോൾ ഒഴിക്കുകയും കുടിക്കുകയും ചെയ്ത ശേഷമാണ് തീ കൊളുത്തിയതെന്നു നാട്ടുകാർ പറഞ്ഞു. ശരീരമാകെ തീ ആളിപ്പടർന്ന രത്നേഷ് ഗെയ്റ്റിനു സമീപം വീണു. ഇതിനിടെ യുവതിക്കും സഹോദരനും സഹോദരഭാര്യയ്ക്കും പൊള്ളലേറ്റു.

രത്നേഷ് മുൻപ് യുവതിയെ ശല്യപ്പെടുത്തിയിരുന്നതായി പരാതി ലഭിച്ചിരുന്നതായും പൊലീസ് അറിയിച്ചു. യുവതിയുടെ കിടപ്പു മുറി കത്തിച്ചാമ്പലായ നിലയിലാണ്. ഫൊറൻസിക് വിദഗ്ധരും പൊലീസും പരിശോധനയ്ക്കെത്തി. ഏപ്രിൽ ആദ്യവാരം പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചതോടെയാണ് യുവാവ് കടുംകൈക്ക് തുനിഞ്ഞത്. യുവതിക്കും മറ്റുള്ളവർക്കും സാരമായി പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

യുവാവിന്റെ വീട്ടിൽ നിന്ന് അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തിയാണ് ഇയാൾ അക്രമം നടത്തിയത്. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിൽ കയറുകയും വാതിൽ തകർത്ത് കിടപ്പ് മുറിയിൽ തീ വയ്ക്കുകയായിരുന്നു ആദ്യ ശ്രമം. തീ പടർന്നത് അയൽക്കാർ കണ്ടത് നിർണ്ണായകമായി. ഇതോടെ സ്വയം തീ കൊളുത്തി വീട്ടിലേക്ക് ഓടിക്കയറി. എല്ലാവരേയും പൊള്ളലേൽപ്പിക്കാനും ശ്രമിച്ചു. ഇതിനിടെ ഇയാൾ സ്വയം കത്തിയമർന്നു. കുതറി മാറിയവർ രക്ഷപ്പെടുകയുമായിരുന്നു.