- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന 9 ലക്ഷം ലിറ്റർ മദ്യം എലികൾ കുടിച്ചുവറ്റിച്ചെന്ന് പൊലീസ്; മദ്യം കാണായതിന് പൊലീസുകാർ നൽകിയ വിശദീകരണത്തിൽ ഞെട്ടി ഡിജിപി; വിചിത്രമായ ഈ സംഭവം നടന്നത് സമ്പൂർണ മദ്യനിരോധനമുള്ള ബീഹാറിൽ
പട്‌ന: ബിഹാറിലെ എലികൾ കടുത്ത മദ്യപാനികളാണെന്നാണ് ബിഹാർ പൊലീസ് പറയുന്നത്. പിടിച്ചെടുത്ത് വിവിധ സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന ഒമ്പത് ലക്ഷം ലിറ്റർ മദ്യം എലികൾ കുടിച്ചുതീർത്തതായി ബീഹാർ പൊലീസ് അവകാശപ്പെടുന്നു. പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ച മദ്യം അപ്രത്യക്ഷമായ സാഹചര്യത്തിൽ, അതിന് നൽകിയ വിശദീകരണത്തിലാണ് എലികൾ മദ്യം കുടിച്ചുതീർത്തതായി വ്യക്തമാക്കുന്നത്. മദ്യനിരോധനം നിലനിൽക്കുന്ന ബീഹാറിൽ നിയമവിരുദ്ധമായി സൂക്ഷിച്ചവരിൽ നിന്ന് പിടികൂടി പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന മദ്യമാണ് അപ്രത്യക്ഷമായത്. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി വിളിച്ചുചേർത്ത യോഗത്തിലാണ് ഇത്തരമൊരു വിചിത്രമായ വിശദീകരണം നൽകിയത്.പൊലീസ് സ്റ്റേഷനുകളിൽ മദ്യം സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിൽനിന്ന് വൻ തോതിൽ മദ്യം അപ്രത്യക്ഷമായതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് വിവരം പുറത്താകുന്നതും പൊലീസിന് വിശദീകരണം നൽകേണ്ടിവന്നതും. കുറേ മദ്യക്കുപ്പികൾ നശിച്ചുപോയതായും ബാക്കിയുള്ളവ സൂക്ഷിച്ചിരുന്ന സ്ഥലത്ത് എലികളുണ്ടെന്നും അവ വൻതോതിൽ മ
പട്‌ന: ബിഹാറിലെ എലികൾ കടുത്ത മദ്യപാനികളാണെന്നാണ് ബിഹാർ പൊലീസ് പറയുന്നത്. പിടിച്ചെടുത്ത് വിവിധ സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന ഒമ്പത് ലക്ഷം ലിറ്റർ മദ്യം എലികൾ കുടിച്ചുതീർത്തതായി ബീഹാർ പൊലീസ് അവകാശപ്പെടുന്നു.
പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ച മദ്യം അപ്രത്യക്ഷമായ സാഹചര്യത്തിൽ, അതിന് നൽകിയ വിശദീകരണത്തിലാണ് എലികൾ മദ്യം കുടിച്ചുതീർത്തതായി വ്യക്തമാക്കുന്നത്. മദ്യനിരോധനം നിലനിൽക്കുന്ന ബീഹാറിൽ നിയമവിരുദ്ധമായി സൂക്ഷിച്ചവരിൽ നിന്ന് പിടികൂടി പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന മദ്യമാണ് അപ്രത്യക്ഷമായത്. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി വിളിച്ചുചേർത്ത യോഗത്തിലാണ് ഇത്തരമൊരു വിചിത്രമായ വിശദീകരണം നൽകിയത്.
പൊലീസ് സ്റ്റേഷനുകളിൽ മദ്യം സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിൽനിന്ന് വൻ തോതിൽ മദ്യം അപ്രത്യക്ഷമായതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതോടെയാണ് വിവരം പുറത്താകുന്നതും പൊലീസിന് വിശദീകരണം നൽകേണ്ടിവന്നതും. കുറേ മദ്യക്കുപ്പികൾ നശിച്ചുപോയതായും ബാക്കിയുള്ളവ സൂക്ഷിച്ചിരുന്ന സ്ഥലത്ത് എലികളുണ്ടെന്നും അവ വൻതോതിൽ മദ്യം കുടിച്ചുതീർത്തതായും പൊലീസ് അധികൃതർ പറയുന്നു.
എന്നാൽ ഈ വിശദീകരണങ്ങളിൽ തൃപ്തരല്ല സംസ്ഥാനത്തെ പൊലീസ് മേധാവികൾ. അതുകൊണ്ട് പട്‌ന മേഖലാ ഐജിയുടെ നേതൃത്വത്തിൽ വിശദമായ ഒരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാൽ മദ്യം കടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും എഡിജിപി എസ്. കെ. സിംഗാൽ പറഞ്ഞു.
ഇതിനിടയിൽ, ബീഹാർ പൊലീസ് അസോസിയേഷൻ പ്രസിഡന്റ് നിർമൽ സിങ്, അസോസിയേഷൻ അംഗം ഷംഷർ സിങ് എന്നിവരെ മദ്യപിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 18 വരെ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ബീഹാറിൽ കഴിഞ്ഞ ഏപ്രിലിലാണ് നിതീഷ് കുമാർ സർക്കാർ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയത്. ഇത് കർശനമായി നടപ്പാക്കുന്നതിന് സംസ്ഥാന പൊലീസ്, എക്സൈസ് വകുപ്പുകൾ പ്രത്യേക നടപടികൾ സ്വീകരിച്ചുവരികയായിരുന്നു.