ചെറുപുഴ: കണ്ണൂർ -കാസർകോട് ജില്ലാ അതിർത്തി പ്രദേശമായ വെള്ളരിക്കുണ്ട് : പാത്തിക്കരയിൽ  ആദിവാസിയുവാവ് തലക്ക് അടിയേറ്റ് മരിച്ചു. പാത്തിക്കരയിലെ കോളനിയിലെ കണ്ണൻ - പുത്തിരിച്ചി ദമ്പതിയുടെ മകൻ കുറ്റിയാട്ട് രവി (45) മരിച്ചത്. ഇന്ന് രാവിലെ 7.30 മണിയോടെയാണ് സംഭവം.

അയൽവാസി രാമകൃഷ്ണന്റെ വിട്ടിൽ ഇരിക്കുകയായിരുന്ന രവിയെ ജോലിക്ക് പോയി തിരിച്ചെത്തിയ രാമകൃഷ്ണൻ വിറക്ക് ക്ഷണം കൊണ്ട് തലക്ക് അടിക്കുകയായിരുന്നു തടയാൻ ചെന്ന രാമകൃഷ്ണന്റെ ഭാര്യ ശാന്ത (38) പരിക്കേറ്റു. ഇവരെ വെള്ളരിക്കുണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. പരിയാരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് രവിയുടെ മരണം. സംഭവത്തിൽ അയൽവാസി രാമകൃഷ്ണനെ വെള്ളരിക്കുണ്ട്   സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.അനിൽകുമാർ  കസ്റ്റഡിയിൽ എടുത്തു.