- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: ബോളിവുഡ് സംവിധായകൻ രവി ചോപ്ര അന്തരിച്ചു. 68 വയസായിരുന്നു. രോഗബാധിതനായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നിർമ്മാതാവും സംവിധായകനുമായ ബി ആർ ചോപ്രയുടെ മകനാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തെ രണ്ടു ദിവസം മുമ്പാണ് വീണ്ടും മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്ര
മുംബൈ: ബോളിവുഡ് സംവിധായകൻ രവി ചോപ്ര അന്തരിച്ചു. 68 വയസായിരുന്നു. രോഗബാധിതനായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നിർമ്മാതാവും സംവിധായകനുമായ ബി ആർ ചോപ്രയുടെ മകനാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തെ രണ്ടു ദിവസം മുമ്പാണ് വീണ്ടും മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്‌കാരം നാളെ രാവിലെ 11ന് മുംബൈയിൽ. ഭാര്യയും മൂന്നു മക്കളുമുണ്ട്.
ദൂരദർശൻ സംപ്രേഷണം ചെയ്ത 'മഹാഭാരതം' സീരിയൽ സംവിധാനം ചെയ്തത് രവി ചോപ്രയായിരുന്നു. ദ ബേണിങ് ട്രെയിൻ, ഭഗവാൻ ആൻഡ് ബാബുൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തതും അദ്ദേഹമാണ്. അടുത്തിടെ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ നായകനായ ഭൂത്‌നാഥ്, ഭൂത്‌നാഥ് റിട്ടേൺസ് എന്നീ ചിത്രങ്ങൾ നിർമ്മിച്ചതും രവി ചോപ്രയാണ്.
Next Story