മുംബൈ: മുതിർന്ന മറാഠി, ഹിന്ദി നടൻ രവി പട്‌വർധൻ (84) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു അന്ത്യം. സിനിമകളിൽ നാലു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന രവി പട്‌വർധൻ 200 സിനിമകളിലോളം വേഷമിട്ടിട്ടുണ്ട്. തേസാബ്, അങ്കുഷ്, യശ്വന്ത് എ ആശ അസാവ്യ സൺ, അംബർത്ത എന്നിവയാണ് ഇരുഭാഷകളിലേയും ശ്രദ്ധേയ ചിത്രങ്ങൾ. 2019ൽ മറാഠി ഷോ അഗബായി സസുബായിലും പങ്കെടുത്തിരുന്നു.

വീട്ടിൽ വച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താനെയിലെ ജുപ്പീറ്റർ ആശുപത്രിയിൽ എത്തിച്ച അദ്ദേഹം ഇന്നലെ രാത്രി 9:30യോടെ മരിച്ചു.