ന്യൂഡൽഹി: ഗുജറാത്തിലേയും ഹിമാചൽപ്രദേശിലേയും പാർലിമെന്റ് ഇലക്ഷനിൽ രാഹുൽ ഗാന്ധി മികച്ച പോരാട്ടം കാഴ്ച വെച്ചെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്. സംസ്ഥാനങ്ങളിലെ ജനങ്ങൾ വികസനത്തിനായിരുന്നു വിധിയെഴുതിയത്.

ജനങ്ങൾ ഇപ്പോഴും ബിജെപിയിൽ വിശ്വസിക്കുകയാണ്. ആ വിശ്വാസത്തിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്. മറിച്ച് ചിന്തിച്ചവർ പുനർവിചിന്തനത്തിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.ഗുജറാത്തിലെയും ഹിമാചലിലെയും തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.