- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ സുനന്ദയുടെ മരണം സംബന്ധിച്ച കൊലയാളി പരാമർശത്തിൽ തനിക്ക് മേൽ പരാതിയില്ലെന്നും കേസ് വേണ്ടെന്നും കാട്ടി കോടതിയിൽ ഹർജി നൽകി ശശി തരൂർ; അപകീർത്തിക്കേസിൽ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെ വെറുതെ വിട്ടു തിരുവനന്തപുരം സിജെഎം കോടതി; ആ വിവാദ കേസിന് അവസാനമാകുമ്പോൾ
തിരുവനന്തപുരം: ശശി തരൂർ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ കൊലയാളി എന്ന പ്രസ്താവനയിൽ മുൻ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോൺഗ്രസ് എംപി. ശശി തരൂർ സമർപ്പിച്ച അപകീർത്തി കേസിൽ മന്ത്രിയെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടു.
തനിക്ക് കേസ് വേണ്ടെന്നും മന്ത്രിക്കെതിരെ മേൽ പരാതിയില്ലെന്നും കേസ് കാര്യങ്ങൾ പറഞ്ഞ് ഒത്തുതീർപ്പായതിനാൽ കേസ് തുടർന്ന് നടത്തേണ്ട ആവശ്യമില്ലെന്നും കേസ് പിൻവലിക്കാൻ അനുവദിച്ച് കേസ് ഫയലിൽ നിന്നും കുറവ് ചെയ്തുത്തരവുണ്ടാകണമെന്നും കാട്ടി ശശി തരൂർ സമർപ്പിച്ച പിൻവലിക്കൽ ഹർജി അനുവദിച്ചുകൊണ്ടാണ് പ്രതിയെ കോടതി വിട്ടയച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 257 പ്രകാരമാണ് പ്രതിയെ കോടതി നിരുപാധികം വിട്ടയച്ചത്. ന്യൂഡൽഹി മദർ തെരേസ ക്രസന്റ് റോഡിൽ ഹൗസ് നമ്പർ 21 ൽ താമസക്കാരനാണ് ഠാക്കൂർ പ്രസാദ് മകൻ രവിശങ്കർ പ്രസാദ്.
2018ഒക്ടോബർ 28 നാണ് മന്ത്രി മാധ്യമങ്ങളോട് വിവാദ പരാമർശം നടത്തിയത്. 2018 ഡിസംബർ 7 നാണ് ശശി തരൂർ കോടതിയിൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 190 (1) (എ) പ്രകാരം സ്വകാര്യ അന്യായം സമർപ്പിച്ചത്. 2020 ഫെബ്രുവരി 15 ന് മന്ത്രിയെ പ്രതി ചേർത്ത് കോടതി നേരിട്ട് കേസെടുത്തിരുന്നു. പ്രതി വിചാരണ നേരിടാൻ ഉത്തരവിട്ട കോടതി 2020 മെയ് 2ന് ഹാജരാകാനും ഉത്തരവിട്ടു. സാക്ഷിമൊഴിയും രേഖകളും പരിശോധിച്ചപ്പോൾ പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുള്ളതിനാൽ പ്രതി വിചാരണ നേരിടണമെന്ന് നിരീക്ഷിച്ച സിജെഎം : പ്രഭാഷ് ലാൽ ആണ് പ്രതി മെയ് രണ്ടിന് ഹാജരാകാൻ ഉത്തരവിട്ടത്. കോടതി നേരിട്ട് നടത്തിയ ന്യൂ തെളിവെടുപ്പിനൊടുവിലാണ് മന്ത്രിയെ കേസിൽ കോടതി പ്രതി ചേർത്തത്.
പരാതിക്കാരാനായ ശശിതരൂരിന്റ മൊഴി കോടതി നേരത്തേ രേഖപ്പെടുത്തിയിരുന്നു. തന്റെ ഭാര്യയായ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ കൊലയാളിയെന്ന് രവിശങ്കർ പ്രസാദ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് ജനങ്ങൾ കാണാനിടയായത് തനിക്ക് അപകീർത്തിയുണ്ടായതായി അദ്ദേഹം മൊഴി നൽകി.
പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് താൻ രണ്ടു തവണ രവിശങ്കർ പ്രസാദിന് വക്കീൽ നോട്ടീസയച്ചിട്ടും പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെന്നും ശശി തരൂർ കോടതിയിൽ മൊഴി നൽകിയിരുന്നു.