അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ചരിത്ര വിജയം നേടാൻ മൂന്നു കാരണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രവർത്തനങ്ങൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും അദ്ദേഹത്തിന്റെ ജനപ്രീതിയും കോൺഗ്രസ് മോദിയെ അപമാനിക്കുന്നതും ബിജെപിയുടെ വിജയത്തിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനു പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല. വൈദ്യുതി, വെള്ളം, വികസനം തുടങ്ങിയവ വാഗ്ദാനങ്ങൾ നിറവേറ്റാൻ ബിജെപിക്കു മാത്രമേ സാധിക്കുകയുള്ളുവെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.