- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഹൗസിങ് മാർക്കറ്റിൽ പണം ഇറക്കുന്നത് ശ്രദ്ധയോടെ വേണമെന്ന് റിസർവ് ബാങ്ക്: പലിശ നിരക്ക് കുറഞ്ഞിരിക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തും
മെൽബൺ: പലിശ നിരക്ക് തീരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഹൗസിങ് മാർക്കറ്റിൽ പണം ഇറക്കുന്നതും ഏറെ ശ്രദ്ധയോടെ വേണമെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ഗവർണർ ഗ്ലെൻ സ്റ്റീവൻസ്. പലിശ നിരക്ക് കുറഞ്ഞിരിക്കുന്നതിനാൽ ഏവരും ഏറെ ഉത്സാഹത്തോടെയാണ് ഹൗസിങ് മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നത്. എന്നാൽ ഇത് അപകടകരമായ അവസ്ഥയിലേക്ക് നയിച്ചേക്കാമെന്
മെൽബൺ: പലിശ നിരക്ക് തീരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഹൗസിങ് മാർക്കറ്റിൽ പണം ഇറക്കുന്നതും ഏറെ ശ്രദ്ധയോടെ വേണമെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ഗവർണർ ഗ്ലെൻ സ്റ്റീവൻസ്. പലിശ നിരക്ക് കുറഞ്ഞിരിക്കുന്നതിനാൽ ഏവരും ഏറെ ഉത്സാഹത്തോടെയാണ് ഹൗസിങ് മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നത്. എന്നാൽ ഇത് അപകടകരമായ അവസ്ഥയിലേക്ക് നയിച്ചേക്കാമെന്നാണ് ആർബിഎ മുന്നറിയിപ്പു നൽകുന്നത്.
ഇതുമൂലം ഭാവിയിൽ ഒട്ടേറെ അപകടങ്ങൾ സംഭവിക്കാവുന്നതാണ്. വിപണിയിൽ ഏറെ ഉണർവ് അനുഭവപ്പെടുന്നുണ്ടെങ്കിലും വളരെ സൂക്ഷിച്ചുവേണം ഈ സാഹചര്യത്തിൽ മുന്നിട്ടിറങ്ങുവാൻ. പലിശ നിരക്ക് കുറഞ്ഞിരിക്കുന്നതിനൊപ്പം തന്നെ തൊഴിലില്ലായ്മ നിരക്കും കുറയുന്നതു കാണാനാണ് ആഗ്രഹിക്കുന്നത്.
പലിശ നിരക്ക് കുറഞ്ഞിരിക്കുന്നതിനാൽ പണമിടപാടു സ്ഥാപനങ്ങളിൽ നിന്ന് വളരെയെളുപ്പത്തിൽ ഫണ്ടിങ് അനുവദിച്ചേക്കാം. ക്രെഡിറ്റും വളരെ വേഗത്തിൽ ലഭ്യമാകും. എന്നാൽ ഡിമാൻഡിന് അനുസരിച്ചുള്ള ലാൻഡോ വീടുകളോ സപ്ലൈ ചെയ്യാൻ ഇതുമൂലം സാധ്യമാകില്ല. നിർമ്മാണ മേഖലയിലുള്ള ഉണർവിനും ഇതു ഉപകാരപ്പെടില്ല. അതുകൊണ്ടു തന്നെയാണ് ഹൗസിങ് വിപണിയിൽ ശ്രദ്ധയോടെ വേണം കാൽ വയ്ക്കാൻ എന്ന് ആർബിഎ മുന്നറിയിപ്പു നൽകുന്നത്.
നിലവിൽ പലിശ നിരക്ക് കുറഞ്ഞെന്നു കരുതി ഭാവിയിൽ എപ്പോഴും നിരക്ക് താഴ്ന്നു തന്നെ ഇരിക്കണമെന്നില്ല. ഇപ്പോൾ ഏറെ കടം വാങ്ങുന്നത് ഒരുപക്ഷേ, ഭാവിയിൽ പലിശ നിരക്ക് വർധിക്കുമ്പോൾ ദോഷകരമായി ബാധിക്കാനും ഇടയുണ്ട്. രാജ്യത്ത് ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നതിനും പുതിയ സാങ്കേതിക മാറ്റങ്ങൾ ഉണ്ടാകുന്നതിനും റിസർവ് ബാങ്കിന്റെ മണിട്ടറി പോളിസി ഏറെ സഹായകമാകുന്നില്ല. അതുകൊണ്ടു തന്നെ നിലവിൽ താഴ്ന്ന പലിശ നിരക്ക് കണ്ടുകൊണ്ട് എടുത്തു ചാടി കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വലിച്ചിഴയേണ്ടെന്നു തന്നെയാണ് ഗ്ലെൻ സ്റ്റീവൻസ് ഉപദേശം നൽകുന്നത്. അഡലൈഡിൽ നടത്തിയ പ്രസംഗത്തിലാണ് റിസർവ് ബാങ്ക് ഗവർണർ നിക്ഷേപകർക്ക് സാമ്പത്തിക ഉപദേശം നൽകിയത്.