- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഴയ 100, 10, 5 രൂപ നോട്ടുകൾ അസാധുവാകുമെന്ന പ്രചരണം; വാസ്തവ വിരുദ്ധമെന്ന് റിസർവ് ബാങ്ക്; വെളിപ്പെടുത്തൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ
ന്യൂഡൽഹി : പഴയ സീരീസ് കറൻസി നോട്ടുകൾ 2021 മാർച്ച് മുതൽ അസാധുവാകുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് റിസർവ് ബാങ്ക് രംഗത്ത്. അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകൾ പിൻവലിക്കുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമാണെന്നാണ് റിസർവ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
With regard to reports in certain sections of media on withdrawal of old series of ?100, ?10 & ?5 banknotes from circulation in near future, it is clarified that such reports are incorrect.
- ReserveBankOfIndia (@RBI) January 25, 2021
2016ലാണ് 1000 രൂപ നോട്ടുകളും 500 രൂപ നോട്ടുകളും സർക്കാർ അസാധുവാക്കിയത്. എന്നാൽ അഞ്ച് രൂപ, 10 രൂപ, 100 രൂപ നോട്ടുകൾ പിൻവലിച്ചിരുന്നില്ല. 2018 ൽ 10 രൂപയുടെയും 50 രൂപയുടെയും 200 രൂപയുടെയും പുതിയ കറൻസികൾ ആർബിഐ പുറത്തിറക്കിയിരുന്നു. പിന്നീട് 2019ൽ 100 ന്റെ പുതിയ നോട്ടും ഇറക്കിയിരുന്നു.
ന്യൂസ് ഡെസ്ക്