- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണ വിനിമയം കുറച്ച് കൂടി എളുപ്പമാകും; റിസർവ് ബാങ്ക് 200 രൂപയുടെ അച്ചടി തുടങ്ങി: ഏതാനും ദിവസങ്ങൾക്കുള്ളിൽ വിനിമയത്തിൽ എത്തും
മുംബൈ: കഴിഞ്ഞ വർഷം നവംബറിൽ നടന്ന നോട്ട് പിൻവലിക്കൽ പ്രതിസന്ധിക്കൊടുവിൽ സർക്കാർ 200 രൂപാ നോട്ടിന്റെ അച്ചടി തുടങ്ങി. സർക്കാരിന്റെ നോട്ട് പ്രസ്സുകളിൽ ഒന്നിലാണ് അച്ചടി നടന്നു കൊ്ണ്ടിരിക്കുന്നത്. ആഴ്‌ച്ചകൾക്ക് മുമ്പാണ് റിസർവ് ബാങ്ക് 200 രൂപ നോട്ട് പുറത്തിറക്കാൻ ഉത്തരവിട്ടത്. എന്നാൽ ഇതേ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ റിസർവ് ബാങ്ക് തയ്യാറായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ 200 രൂപ നോട്ട് കൂടി എത്തുമ്പോൾ ദൈനം ദിന പണ വിനിമയം കുറച്ച് കൂടി എളുപ്പമാകുമെന്നാണ് കണക്കാക്കുന്നത്. കള്ള നോട്ടിനെ പ്രതിരോധിക്കാൻ പുത്തൻ സുരക്ഷാ സംവിധനങ്ങളോട് കൂടിയാണ് 200 രൂപയുടെ പുതിയ നോട്ട് എത്തുന്നത്. 2000 രൂപ പോലുള്ള വലിയ നോട്ടുകൾ സധാരണക്കാർക്ക് പ്രതിസന്ധി തീർക്കുമ്പോൾ 200 രൂപാ നോട്ട് എത്തുന്നത് സാധാരണ ജനങ്ങൾക്ക് പണ വിനിമയം എളുപ്പമാകും. കള്ളപ്പണം വെളിപ്പിക്കലിനെതിരെ നോട്ട് നിരോധനം ഏർപ്പെടുത്തിയ സർക്കാർ പുത്തൻ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ഇറക്കിയതിന് പിന്നാലെയാണ് ഇപ്പോൾ 200 രൂപ നോട്ടും ഇറക്കുന്നത്.
മുംബൈ: കഴിഞ്ഞ വർഷം നവംബറിൽ നടന്ന നോട്ട് പിൻവലിക്കൽ പ്രതിസന്ധിക്കൊടുവിൽ സർക്കാർ 200 രൂപാ നോട്ടിന്റെ അച്ചടി തുടങ്ങി. സർക്കാരിന്റെ നോട്ട് പ്രസ്സുകളിൽ ഒന്നിലാണ് അച്ചടി നടന്നു കൊ്ണ്ടിരിക്കുന്നത്. ആഴ്‌ച്ചകൾക്ക് മുമ്പാണ് റിസർവ് ബാങ്ക് 200 രൂപ നോട്ട് പുറത്തിറക്കാൻ ഉത്തരവിട്ടത്. എന്നാൽ ഇതേ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ റിസർവ് ബാങ്ക് തയ്യാറായിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ 200 രൂപ നോട്ട് കൂടി എത്തുമ്പോൾ ദൈനം ദിന പണ വിനിമയം കുറച്ച് കൂടി എളുപ്പമാകുമെന്നാണ് കണക്കാക്കുന്നത്. കള്ള നോട്ടിനെ പ്രതിരോധിക്കാൻ പുത്തൻ സുരക്ഷാ സംവിധനങ്ങളോട് കൂടിയാണ് 200 രൂപയുടെ പുതിയ നോട്ട് എത്തുന്നത്. 2000 രൂപ പോലുള്ള വലിയ നോട്ടുകൾ സധാരണക്കാർക്ക് പ്രതിസന്ധി തീർക്കുമ്പോൾ 200 രൂപാ നോട്ട് എത്തുന്നത് സാധാരണ ജനങ്ങൾക്ക് പണ വിനിമയം എളുപ്പമാകും.
കള്ളപ്പണം വെളിപ്പിക്കലിനെതിരെ നോട്ട് നിരോധനം ഏർപ്പെടുത്തിയ സർക്കാർ പുത്തൻ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ഇറക്കിയതിന് പിന്നാലെയാണ് ഇപ്പോൾ 200 രൂപ നോട്ടും ഇറക്കുന്നത്.