- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സസ്പെൻസായി 50 രൂപ നോട്ടും വരവായ്; വിനായക ചതുർഥി ദിനത്തിൽ 200 രൂപ നോട്ടിനൊപ്പം 50 രൂപ നോട്ടും പുറത്തിറക്കി റിസർവ് ബാങ്ക്; വിതരണത്തിനെത്തിയത് വളരെ കുറച്ച് നോട്ടുകൾ മാത്രം
ന്യൂഡൽഹി: 200 രൂപ നോട്ടുകൾ മാത്രം പ്രതീക്ഷിച്ചിരുന്നവർക്ക് സമ്മാനമായി 50 രൂപ നോട്ടും കൂടി. വിനായക ചതുർഥി നാളിൽ പുതിയ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുതിയ 50 രൂപ നോട്ടിന്റെ ഡിസൈൻ പുറത്തിറക്കിയിരുന്നു.ചെറിയ തുകകളുടെ ഇടപാടുകൾക്ക് പുതിയ നോട്ടുകൾ സഹായകമാകും. മഹാത്മാ ഗാന്ധി സീരിസിൽപ്പെട്ട നോട്ടുകൾ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്. ആർബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫീസുകളിൽനിന്നും ചില ബാങ്കുകൾ വഴിയുമാണ് നോട്ടുകൾ പുറത്തിറക്കിയത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ഘടകം. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് മധ്യപ്രദേശിലെ സാഞ്ചിയിലുള്ളത്. പുറകുവശത്തായാണ് ചിത്രം ഉൾക്കൊള്ളിച്ചിരിക്കുന്നത്. കടുംനിറത്തിലുള്ള മഞ്ഞയാണ് നോട്ടിന് അടിസ്ഥാന നിറം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോ
ന്യൂഡൽഹി: 200 രൂപ നോട്ടുകൾ മാത്രം പ്രതീക്ഷിച്ചിരുന്നവർക്ക് സമ്മാനമായി 50 രൂപ നോട്ടും കൂടി. വിനായക ചതുർഥി നാളിൽ പുതിയ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുതിയ 50 രൂപ നോട്ടിന്റെ ഡിസൈൻ പുറത്തിറക്കിയിരുന്നു.ചെറിയ തുകകളുടെ ഇടപാടുകൾക്ക് പുതിയ നോട്ടുകൾ സഹായകമാകും. മഹാത്മാ ഗാന്ധി സീരിസിൽപ്പെട്ട നോട്ടുകൾ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്. ആർബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫീസുകളിൽനിന്നും ചില ബാങ്കുകൾ വഴിയുമാണ് നോട്ടുകൾ പുറത്തിറക്കിയത്.
രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ഘടകം. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് മധ്യപ്രദേശിലെ സാഞ്ചിയിലുള്ളത്. പുറകുവശത്തായാണ് ചിത്രം ഉൾക്കൊള്ളിച്ചിരിക്കുന്നത്. കടുംനിറത്തിലുള്ള മഞ്ഞയാണ് നോട്ടിന് അടിസ്ഥാന നിറം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നോട്ടുകളുടെ അച്ചടി ആദ്യഘട്ടത്തിലായതിനാൽ വളരെ കുറച്ചു നോട്ടുകൾ മാത്രമേ വിതരണത്തിനായി എത്തിയിട്ടുള്ളൂ. അതേസമയം എടിഎമ്മിൽ പുതിയ നോട്ടുകൾ ലഭിക്കുന്നതിന് കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും. പുതിയ നോട്ടുകൾ വിതരണം ചെയ്യാൻ സാധിക്കുന്ന രീതിയിൽ എടിഎമ്മിൽ മാറ്റം വരുത്തേണ്ടി വരും എന്നതിനാലാണ് ഇത്.