- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസാധു നോട്ടുകളുടെ അയ്യായിരം രൂപയിൽ കൂടുതലുള്ള നിക്ഷേപത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിവാദ ഉത്തരവ് പിൻവലിച്ചു; കെവൈസി ഉള്ള അക്കൗണ്ടുകളിൽ എത്ര രൂപ നിക്ഷേപിക്കുന്നതിനും വിശദീകരണം നൽകേണ്ട; ആർബിഐയുടെ തിരുത്ത് പ്രധാനമന്ത്രിയും ധനമന്ത്രിയും വാക്ക് തെറ്റിച്ചെന്ന ആരോപണം ശക്തമായതോടെ
ന്യൂഡൽഹി: അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളുടെ അയ്യായിരം രൂപയിൽകൂടുതലുള്ള നിക്ഷേപത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിവാദ ഉത്തരവ് പിൻവലിച്ചുകൊണ്ട് റിസർവ് ബാങ്ക് പുതിയ സർക്കുലർ പുറപ്പെടുവിച്ചു. കെവൈസി ഉള്ള അക്കൗണ്ടുകളിൽ എത്ര രൂപ നിക്ഷേപിക്കുന്നതിനും വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്ന് പുതിയ സർക്കുലറിൽആർബിഐ വ്യക്തമാക്കി. എന്നാൽ കെവൈസി ഇല്ലാത്തവയിലെ നിക്ഷേപത്തിന് വിശദീകരണം വേണ്ടിവരും. ഡിസംബർ 19നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അസാധു നോട്ടുകളുടെ നിക്ഷേപത്തിനു പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും കടുത്ത വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. നോട്ടു നിരോധന പ്രഖ്യാപനസമയത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ ഉറപ്പുകളുടെ ലംഘനമാണ് പുതിയ നിയന്ത്രണങ്ങളെന്നും ആരോപണം ഉയർന്നു. ഈ സാഹചര്യത്തിലാണ് വിവാദ ഉത്തരവ് പിൻവലിക്കാൻ ആർബിഐ തയാറായിരിക്കുന്നത്. അസാധുവാക്കപ്പെട്ട നോട്ടുകൾ അയ്യായിരം രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നത് ഒറ്റത്തവണ മാത്രമാക്കി പരിമിതപ്പെടുത്തുകയാണ് ഡിസംബർ 19നു ജയ്റ്റ്
ന്യൂഡൽഹി: അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളുടെ അയ്യായിരം രൂപയിൽകൂടുതലുള്ള നിക്ഷേപത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിവാദ ഉത്തരവ് പിൻവലിച്ചുകൊണ്ട് റിസർവ് ബാങ്ക് പുതിയ സർക്കുലർ പുറപ്പെടുവിച്ചു. കെവൈസി ഉള്ള അക്കൗണ്ടുകളിൽ എത്ര രൂപ നിക്ഷേപിക്കുന്നതിനും വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്ന് പുതിയ സർക്കുലറിൽആർബിഐ വ്യക്തമാക്കി. എന്നാൽ കെവൈസി ഇല്ലാത്തവയിലെ നിക്ഷേപത്തിന് വിശദീകരണം വേണ്ടിവരും.
ഡിസംബർ 19നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അസാധു നോട്ടുകളുടെ നിക്ഷേപത്തിനു പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും കടുത്ത വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. നോട്ടു നിരോധന പ്രഖ്യാപനസമയത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ ഉറപ്പുകളുടെ ലംഘനമാണ് പുതിയ നിയന്ത്രണങ്ങളെന്നും ആരോപണം ഉയർന്നു. ഈ സാഹചര്യത്തിലാണ് വിവാദ ഉത്തരവ് പിൻവലിക്കാൻ ആർബിഐ തയാറായിരിക്കുന്നത്.
അസാധുവാക്കപ്പെട്ട നോട്ടുകൾ അയ്യായിരം രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നത് ഒറ്റത്തവണ മാത്രമാക്കി പരിമിതപ്പെടുത്തുകയാണ് ഡിസംബർ 19നു ജയ്റ്റ്‌ലി ചെയ്തത്. നോട്ടു നിരോധനം അവസാനിക്കുന്ന ഡിസംബർ 30വരെ ഇതു നീളുമെന്നും വ്യക്തമാക്കി. അയ്യായിരം രൂപയിൽ കുറഞ്ഞ നിക്ഷേപം എത്ര തവണയും നടത്താം. പക്ഷേ, മൊത്തം തുക അയ്യായിരത്തിൽ കൂടിയാൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒറ്റത്തവണ മാത്രം പണം നിക്ഷേപിക്കുമ്പോഴും നോട്ടുകൾ എത്തിക്കാൻ വൈകിയതിനു കാരണമെന്തെന്നു ബോധിപ്പിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. നിക്ഷേപിക്കുന്നയാളെ ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരുടെയെങ്കിലും സാന്നിധ്യത്തിൽ ചോദ്യം ചെയ്യുമെന്നും എന്തുകൊണ്ടാണു നിക്ഷേപിക്കൽ വൈകിയതെന്നതിന് തൃപ്തികരമായ വിശദീകരണം നൽകണമെന്നുമായിരുന്നു ഉത്തരവ്. ലഭിക്കുന്ന വിശദീകരണം ബാങ്ക് രേഖയിലാക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. നിക്ഷേപം നിയന്ത്രിക്കുന്നതിനായി കാഷ് ഡിപ്പോസിറ്റ് മെഷീനുകളുടെ പ്രവർത്തനം ബാങ്കുകൾ നിർത്തിവയ്ക്കുകയും ചെയ്തു.
അസാധുനോട്ടുകൾ നിക്ഷേപിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ 5,000 രൂപയ്ക്ക് മേലുള്ള നിക്ഷേപത്തിന് നിയന്ത്രണം കൊണ്ടുവന്നത് വലിയ വിവാദമായിരുന്നു. ഡിസംബർ 30വരെ അസാധു നോട്ടുകൾ നിക്ഷേപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന പ്രധാനമന്ത്രിയുടെ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് ആരോപണവും ശക്തമായി.
ആർബിഐ ഇന്ന് പുറത്തിറക്കിയ സർക്കുലറിൽ മാനദണ്ഡങ്ങൾ പാലിച്ചു നിക്ഷേപം നടത്തുന്നവരെ തടയില്ലെന്നും നിക്ഷേപവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.