- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽശതമാനം കുറച്ചു; ഭവന, വാഹന, വാണിജ്യ വായ്പകളുടെ പലിശ കുറയും; ബാങ്കുകളുടെ പണലഭ്യതാ വർധനവിന് സഹായകരമായ നടപടിയെന്ന് രഘുറാം രാജൻ
മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവു വരുത്തി. റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഭവന, വാഹന, വാണിജ്യ വായ്പകളുടെ പലിശഭാരം ഇതോടെ കുറയും. വാണിജ്യ ബാങ്കുകൾക്കു റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയായ റീപോയുടെ പലിശ 6.75 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി കുറച്ചു. ബാങ്കുകൾ റിസർവ് ബാങ്കിന്റെ പക്കൽ നിക്ഷേപമായി സൂക്ഷിക്കുന്ന പണത്തിനുള്ള പലിശനിരക്കായ റിവേഴ്‌സ് റീപോ 5.75 ശതമാനത്തിൽനിന്ന് ആറു ശതമാനമായി ഉയർത്തി. അതേസമയം, കരുതൽ ധനാനുപാതത്തിൽ മാറ്റമില്ല. വായ്പാനിരക്ക് കുറച്ച് ബാങ്കുകളുടെ പണലഭ്യതാ വർധനവിന് സഹായകരമായ തീരുമാനമാണ് ആർ.ബി.ഐയുടേത്. കഴിഞ്ഞ വായ്പാനയ പ്രഖ്യാപനത്തിൽ ആർ.ബി.ഐ ഗവർണർ രഘുറാംരാജൻ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. വാണിജ്യബാങ്കുകളിലെ പലിശനിരക്കുകൾ ഉയർന്ന തോതിൽ തുടരുന്നത് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്കും അതിലുപരി ജനങ്ങൾക്കും ഉപകാരപ്രദമല്ലെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും അഭിപ്രായപ്പെട്ടിരുന്നു. ചെറുകിട സമ്പാദ്യ പദ്ധതികൾക്കുള്ള പലിശനിരക്കുകൾ സർക്
മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവു വരുത്തി. റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഭവന, വാഹന, വാണിജ്യ വായ്പകളുടെ പലിശഭാരം ഇതോടെ കുറയും. വാണിജ്യ ബാങ്കുകൾക്കു റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയായ റീപോയുടെ പലിശ 6.75 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി കുറച്ചു.
ബാങ്കുകൾ റിസർവ് ബാങ്കിന്റെ പക്കൽ നിക്ഷേപമായി സൂക്ഷിക്കുന്ന പണത്തിനുള്ള പലിശനിരക്കായ റിവേഴ്‌സ് റീപോ 5.75 ശതമാനത്തിൽനിന്ന് ആറു ശതമാനമായി ഉയർത്തി. അതേസമയം, കരുതൽ ധനാനുപാതത്തിൽ മാറ്റമില്ല. വായ്പാനിരക്ക് കുറച്ച് ബാങ്കുകളുടെ പണലഭ്യതാ വർധനവിന് സഹായകരമായ തീരുമാനമാണ് ആർ.ബി.ഐയുടേത്. കഴിഞ്ഞ വായ്പാനയ പ്രഖ്യാപനത്തിൽ ആർ.ബി.ഐ ഗവർണർ രഘുറാംരാജൻ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല.
വാണിജ്യബാങ്കുകളിലെ പലിശനിരക്കുകൾ ഉയർന്ന തോതിൽ തുടരുന്നത് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്കും അതിലുപരി ജനങ്ങൾക്കും ഉപകാരപ്രദമല്ലെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും അഭിപ്രായപ്പെട്ടിരുന്നു. ചെറുകിട സമ്പാദ്യ പദ്ധതികൾക്കുള്ള പലിശനിരക്കുകൾ സർക്കാർ വെട്ടിക്കുറച്ചതോടെ നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ ഉടൻ തീരുമാനമെടുക്കും.