- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീറി നീറി പുകഞ്ഞിരുന്ന പ്രശ്നം പൊട്ടിത്തെറിയായി; അഭിപ്രായ ഭിന്നത നിലനിൽക്കെ ഇനിയും നട്ടെല്ല് വളയ്ക്കാനാവില്ല; കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജി വച്ചു; വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വിശദീകരണം; കരുതൽ ധനത്തിൽ നിന്ന് കൂടുതൽ തുക ആവശ്യപ്പെട്ടതും കേന്ദ്രത്തിന്റെ അമിത ഇടപെടലും പട്ടേലിനെ ചൊടിപ്പിച്ചു; ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സർക്കാരിനെ അടിക്കാൻ ആർബിഐ ഗവർണറുടെ രാജി ആയുധമാക്കാൻ പ്രതിപക്ഷം
ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഏറെ നാളായി ഊർജ്ജിത് പട്ടേലും കേന്ദ്ര സർക്കാരും തമ്മിൽ അഭിപ്രായ ഭിന്നത നിലനിൽക്കുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഊർജിത് പട്ടേലിന്റെ രാജി.ഏറെക്കാലമായി പുകഞ്ഞുനിന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോൾ രാജിയിലെത്തിയിരിക്കുന്നത്. സഹപ്രവർത്തകർക്ക് രാജിക്കത്തിൽ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ പ്രധാനമന്ത്രിയുടെയോ ധനമന്ത്രിയുടെയോ പേര് എവിടെയുമില്ല. രാജ്യത്തെ കിട്ടാക്കടം വർധിക്കാനിടയായത് റിസർവ് ബാങ്കിന്റെ നടപടികളാണെന്ന ആരോപണമുയർത്തി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി രംഗത്ത് വന്നത് ഉർജിത് പട്ടേലിനെ ചൊടിപ്പിച്ചിരുന്നു. നോട്ടുനിരോധനത്തിനെതിരേ ശക്തമായി രംഗത്തുവന്നയാളാണ് ഉർജിത്ത് പട്ടേൽ. നോട്ടുനിരോധനം പൊള്ളയായിരുന്നു എന്നും റിസർവ് ബാങ്ക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പ്രധാനമായും മൂന്നുവിഷയങ്ങളിലാണ് ആർ ബി ഐയും സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്
ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഏറെ നാളായി ഊർജ്ജിത് പട്ടേലും കേന്ദ്ര സർക്കാരും തമ്മിൽ അഭിപ്രായ ഭിന്നത നിലനിൽക്കുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഊർജിത് പട്ടേലിന്റെ രാജി.ഏറെക്കാലമായി പുകഞ്ഞുനിന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോൾ രാജിയിലെത്തിയിരിക്കുന്നത്.
സഹപ്രവർത്തകർക്ക് രാജിക്കത്തിൽ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ പ്രധാനമന്ത്രിയുടെയോ ധനമന്ത്രിയുടെയോ പേര് എവിടെയുമില്ല. രാജ്യത്തെ കിട്ടാക്കടം വർധിക്കാനിടയായത് റിസർവ് ബാങ്കിന്റെ നടപടികളാണെന്ന ആരോപണമുയർത്തി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി രംഗത്ത് വന്നത് ഉർജിത് പട്ടേലിനെ ചൊടിപ്പിച്ചിരുന്നു. നോട്ടുനിരോധനത്തിനെതിരേ ശക്തമായി രംഗത്തുവന്നയാളാണ് ഉർജിത്ത് പട്ടേൽ. നോട്ടുനിരോധനം പൊള്ളയായിരുന്നു എന്നും റിസർവ് ബാങ്ക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പ്രധാനമായും മൂന്നുവിഷയങ്ങളിലാണ് ആർ ബി ഐയും സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടത്. ആർ ബി ഐയുടെ കരുതൽധനത്തിൽനിന്ന് കൂടുതൽ തുക സർക്കാർ ആവശ്യപ്പെട്ടതാണ് ഇതിൽ ഒടുവിലത്തേത്. ആർ ബി ഐയുടെ കരുതൽ ധനത്തിൽനിന്ന് 3.6ലക്ഷം കോടിരൂപയാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം ആർ ബി ഐ നിരസിച്ചു. ഹൗസിങ്,ഫിനാൻസിങ് കമ്പനികൾ തകരുന്നത് ഒഴിവാക്കാൻ സമ്പദ്വ്യവസ്ഥയിലേക്ക് കൂടുതൽ പണം ലഭ്യമാക്കുക, തകരാൻ സാധ്യയുള്ള ബാങ്കുകളെ അതിൽനിന്ന് രക്ഷിക്കാനായി ആർ ബി ഐ ആവിഷ്‌കരിച്ച പി സി എ ചട്ടങ്ങളിൽ ഇളവു വരുത്തുക എന്നിവയാണ് മറ്റുള്ളവ. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന ഘട്ടത്തിൽ റിസർവ് ബാങ്ക് ഗവർണറുടെ രാജി വലിയ ചർച്ചയിലേക്ക് നയിക്കും. പ്രതിപക്ഷത്തിന് ആയുധമാകും.
റിസർവ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ അമിതമായി ഇടപെടുന്നുവെന്ന ആരോപണം പ്രബലമാവുകയും, വാർത്തകളിൽ നിറഞ്ഞുനിൽക്കുകയും ചെയ്തിരുന്നു. പൊതുതാൽപര്യ പ്രകാരം ആർബിഐയുടെ പ്രവർത്തനങ്ങളിൽ സർക്കാരിനെ ഇടപെടാൻ അനുവദിച്ചുകൊണ്ടുള്ള നിയമമാണ് ആർബിഐ നിയമം സെക്ഷൻ 7. ഇതിന്റെ പേരിൽ സർക്കാർ അനാവശ്യമായി റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നുവെന്ന് ഊർജിതിന് പരാതിയുണ്ടായിരുന്നു. വൻകിട വായ്പാ തട്ടിപ്പ് കൂടിയ സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്ക നടപടികൾ ആർബിഐ ശക്തിപ്പെടുത്തിയിരുന്നു. ഇത് മയപ്പെടുത്താൻ കേന്ദ്രം നിർദ്ദേശിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. റിസർവ് ബാങ്ക് ഗവർണറായി തുടരാൻ ഊർജിത് പട്ടേലിന് അടുത്ത വർഷം വരെ കാലാവധി ഉള്ളപ്പോഴാണ് രാജി വച്ചിരിക്കുന്നത്.
റിസർവ് ബാങ്കും കേന്ദ്രസർക്കാരും തമ്മിലുള്ള ശീതസമരം തുറന്ന പോരിലേക്ക് എത്തിച്ചത് ധനമന്ത്രി അരുണ് ജയ്റ്റ്‌ലിയുടെ ഒരു പ്രസ്താവനയായിരുന്നു. ബാങ്കുകളുടെ കിട്ടാക്കടം വർ്ദധിച്ചതിന്റെ ഉത്തരവാദിത്തം റിസർവ് ബാങ്കിനാണ് എന്നായിരുന്നു ജയ്റ്റ്‌ലിയുടെ വിമർശനം. റിസർവ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവർത്തനാധികാരത്തിൽ കൈകടത്താൽ കേന്ദ്രസർക്കാർ ശ്രമം നടത്തുന്നുവെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ വീരൽ ആചാര്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ധന വില വർദ്ധനയും രൂപയുടെ തകർച്ചയും മൂലമുള്ള മാന്ദ്യം മറികടക്കാൻ പലിശ നിരക്കിൽ മാറ്റം വരുത്തി കണ്ണിൽ പൊടിയിടാനുള്ള കേന്ദ്രസർക്കാർ നീക്കം റിസർവ് ബാങ്ക് തള്ളിയതോടെയാണ് ആർബിഐയിലെ ഇടപെടൽ് ശ്രമങ്ങൾ്കേന്ദ്രസർക്കാർ സജീവമാക്കിയത്. റിസർവ് ബാങ്കിന്റെ സാമ്പത്തികനയ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ സർക്കാർ തുടർച്ചയായി ശ്രമിക്കുന്ന സാഹചര്യത്തിലാണ് രഘുറാം രാജനു പിന്നാലെ പുതിയ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലും സഹപ്രവർത്തകരും കേന്ദ്രസർക്കാറുമായി ഇടഞ്ഞത്. തകർന്ന സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ ധനമന്ത്രി അരുൺ ജെയ്റ്റലി മുന്നോട്ടുവെച്ച ചില ഒറ്റമൂലി പ്രയോഗങ്ങൾ ബാങ്കുകളുടെ ആരോഗ്യം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് നടപ്പാക്കിയില്ല.
നോട്ട് അസാധുവാക്കലിനു പിന്നാലെ പൊതുമേഖല ബാങ്കുകളിലെ വൻകിട വായ്പാ ക്രമക്കേടുകളും ബാങ്കിങ് സംവിധാനത്തെ തളർത്തിയ വിഷയമാണ്. ബാങ്കുകളെ കരകയറ്റാൻ റിസർവ് ബാങ്ക് വായ്പച്ചട്ടം, കിട്ടാക്കടം തുടങ്ങിയവയിൽ നിരവധി പുതിയ നിബന്ധനകൾ കൊണ്ടുവന്നു. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട കരുതൽ ധനത്തിന്റെ തോത് ഉയർത്തി. എന്നാൽ, പെട്രോൾ വിലക്കയറ്റം, രൂപയുടെ തകർച്ച തുടങ്ങിയവ മൂലം കടുത്ത മാന്ദ്യം നിലനിൽക്കുന്നതിനാൽ വായ്പച്ചട്ടങ്ങളിലും മറ്റും ഉദാരത നൽകി വിപണിയെ ഉണർത്തുന്ന കൃത്രിമ സാഹചര്യം സൃഷ്ടിക്കണമെന്നാണ് സർക്കാറിന്റെ ഉള്ളിലിരിപ്പ്. പക്ഷേ, സാമ്പത്തിക അച്ചടക്കം പാലിക്കാതെ വഴിവിട്ട രീതികളിലേക്ക് നീങ്ങാൻ റിസർവ് ബാങ്ക് തയാറല്ല.
പണപ്പെരുപ്പം മുൻനിർത്തി പലിശ നിരക്കിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തയാറല്ല. കിട്ടാക്കടം തരംതിരിച്ച് റിസർവ് ബാങ്ക് കൊണ്ടുവന്ന ചട്ടങ്ങളെ സർക്കാർ എതിർക്കുന്നു. വജ്രരാജാവ് നീരവ് മോദി ഇന്ത്യയിൽ നിന്ന് കടന്ന ശേഷം പൊതുമേഖല ബാങ്കുകളെ നിയന്ത്രിക്കുന്നതിന് കൂടുതൽ അധികാരം വേണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെടുന്നെങ്കിലും സർക്കാർ അനുവദിച്ചില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഐ.എൽ.എഫ്.എസ് പോലെയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കായി ആശ്വാസ പാക്കേജ് നടപ്പാക്കാൻ സർക്കാർ സമ്മർദം ചെലുത്തിയിട്ടും റിസർവ് ബാങ്ക് തയാറല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനു പിന്നാലെ, മുൻഗവർണർ രഘുറാം രാജനുമായി ഇടഞ്ഞ സർക്കാർ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയതുമില്ല.
ഊർജിത് പട്ടേൽ ഗവർണറായത് രഘുറാം രാജന്റെ ഒഴിവിൽ
രഘുറാം രാജന്റെ ഒഴിവിൽ 2016 ലാണ് ഊർജിത് പട്ടേൽ ആർബിഐ ഗവർണറായത്. ഡെപ്യൂട്ടി ഗവർണറായിരിക്കെയാണ് ഊർജ്ജിത് പട്ടേൽ സ്ഥാനത്തെത്തിയത്. സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ 52കാരനായ ഊർജിത് പട്ടേൽ യേൽ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും സ്വന്തമാക്കി.രഘുറാം രാജന്റെ വിശ്വസ്തനായാണ് ഉർജിത് പട്ടേൽ അറിയപ്പെട്ടിരുന്നത്. 1986 ൽ ഓക്‌സ്ഫഡ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ എംഫിൽ നേടിയ ഉർജിത്, 1984ൽ സാമ്പത്തിക ശാസ്ത്രത്തിൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു ബിരുദവും നേടി. രഘുറാം രാജൻ ഗവർണറായി ചുമതലയേറ്റെടുക്കുന്നതിനു ഏതാനും മാസം മുൻപാണ് ഉർജിത് സെൻട്രൽ ബാങ്കിൽ ജോലി ആരംഭിച്ചത്. ധനപരമായ നയങ്ങൾ തീരുമാനിക്കുന്ന വിഭാഗത്തിന്റെ തലവനായിരുന്നു. രഘുറാം രാജൻ ആർബിഐ ഗവർണറായിരുന്ന സമയത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ നടപ്പിലാക്കിയ വിലക്കയറ്റ നിയന്ത്രണ നയങ്ങളാണ് ഊർജിത് പട്ടേലിനെ ശ്രദ്ധയേനാക്കിയത്. ഐഎംഫിൽ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഉർജിത് പട്ടേൽ.