മുംബൈ: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്‌പ്പാ നയം പ്രഖ്യാപിച്ചു. നിലവിൽ റിപ്പോ നിരക്ക് 7.75 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6.75 ശതമാനവുമാണ്. അതേസമയം പണലഭ്യതാ അനുപാത(എസ്എൽആർ) നിരക്ക് അരശതമാനം കുറച്ച് 21.50 ആക്കുകയും ചെയ്തിട്ടുണ്ട്.

എസ്എൽആർ നിരക്കിൽ കുറവ് വരുത്തിയത് ഭാവിയിൽ ബാങ്കുകൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ബാങ്കുകൾക്ക് പണലഭ്യത കൂട്ടാൻ ഇത് സഹായിക്കും. ഫെബ്രുവരി ഏഴിന് നയം പ്രാബല്യത്തിൽ വരും.

പണപ്പെരുപ്പ നിരക്ക് കുറഞ്ഞനിരക്കിൽ തുടരുന്നതിനാൽ മുഖ്യനിരക്കുകൾ കുറച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഫെബ്രുവരി 28ന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ നിരക്കുകൾ കുറച്ചതുകൊണ്ട് കാര്യമായ നേട്ടമുണ്ടാകില്ലെന്ന വിലയിരുത്തലിനെതുടർന്നാണ് ആർബിഐ നിരക്കുകളിൽ മാറ്റംവരുത്താതിരുന്നത്.