- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽനിന്ന് പഠിച്ച് ഇന്ത്യയിലേക്ക് രഘുറാം രാജൻ എത്തിയത് വെറുതെയല്ല; കഴിഞ്ഞ വർഷം മിച്ചംവച്ച് റിസർവ് ബാങ്ക് രാജ്യത്തിന് നൽകിയത് 66,000 കോടി രൂപ; ലോട്ടറി അടിച്ച ആഹ്ലാദത്തിൽ മോദി സർക്കാർ
ന്യൂഡൽഹി: രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായത് ഇന്ത്യയ്ക്ക് എത്രത്തോളം സഹായകമായിട്ടുണ്ട് എന്നറിയമെങ്കിൽ കേന്ദ്രസർക്കാരിനോട് ചോദിക്കണം. റിസർവ് ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവിഹിതമാണ് കഴിഞ്ഞദിവസം ബാങ്ക് സർക്കാരിന് കൈമാറിയത്. 66,000 കോടി രൂപയാണ് ഈയിനത്തിൽ സർക്കാരിന് ലഭിച്ചത്. കഴിഞ്ഞവർഷം നൽകിയ ഡിവിഡന്റിനെക്കാൾ 22 ശതമാനം കൂട
ന്യൂഡൽഹി: രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായത് ഇന്ത്യയ്ക്ക് എത്രത്തോളം സഹായകമായിട്ടുണ്ട് എന്നറിയമെങ്കിൽ കേന്ദ്രസർക്കാരിനോട് ചോദിക്കണം. റിസർവ് ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവിഹിതമാണ് കഴിഞ്ഞദിവസം ബാങ്ക് സർക്കാരിന് കൈമാറിയത്. 66,000 കോടി രൂപയാണ് ഈയിനത്തിൽ സർക്കാരിന് ലഭിച്ചത്.
കഴിഞ്ഞവർഷം നൽകിയ ഡിവിഡന്റിനെക്കാൾ 22 ശതമാനം കൂടുതലാണിത്. കഴിഞ്ഞ ഏതാനും വർഷംകൊണ്ട് റിസർവ് ബാങ്കിന്റെ ഡിവിഡന്റ് നാലുമടങ്ങോളം വർധിച്ചിട്ടുണ്ട്.റിസർവ് ബാങ്കിന്റെ ഡിവിഡന്റ് ലഭിച്ചതോടെ സർക്കാരിന്റെ സാമ്പത്തിക വർഷത്തെ ഒട്ടേറെ പ്രതിസന്ധികൾക്ക് അയവുവന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ പണം റിസർവ് ബാങ്കിൽനിന്ന് ലഭിച്ചതായും വിദഗ്ദ്ധർ വിലയിരുത്തുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും രാജ്യത്തെ ബാങ്കുകളുടെയും ബാങ്കറാണ് റിസർവ് ബാങ്ക്. ഒട്ടേറെ തലങ്ങളിൽനിന്ന് അതിന് വരുമാനമുണ്ട്. സർക്കാർ ബോണ്ടുകളിൽനിന്ന് ലഭിക്കുന്ന പലിശവരുമാനത്തിന് പുറമെ, ബാങ്കുകൾ പലിശയിനത്തിലും നല്ലൊരു സംഖ്യ റിസർവ് ബാങ്കിന് നൽകുന്നു. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിൽനിന്ന് എല്ലാവർഷവും ചെലവുകഴിച്ചുള്ള സംഖ്യ കേന്ദ്ര ഖജനാവിലേക്ക് റിസർവ് ബാങ്ക് നൽകും.
65,896 കോടി രൂപയാണ് ഇക്കൊല്ലം റിസർവ് ബാങ്ക് കേന്ദ്രത്തിന് നൽകിയത്. കഴിഞ്ഞവർഷം 52,679 കോടി രൂപയായിരുന്നു. 2013-ൽ 33,100 കോടി രൂപയും 2012-ൽ 16,010 കോടി രൂപയും 2011-ൽ 15,009 കോടി രൂപയും. രഘുറാം രാജന്റെ വരവോടെ കേന്ദ്രത്തിന് റിസർവ് ബാങ്കിൽനിന്ന് ലഭിക്കുന്ന വരുമാനം ഗണ്യമായി വർധിച്ചുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
- സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ(15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ