- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
രാജ്യത്തെ അതിവേഗം കാഷ്‌ലെസ് ഇക്കോണമിയാക്കാൻ നിശ്ചയിച്ച് ആർബിഐ; ഇലക്ട്രോണിക് പണമിടപാടുകൾ പ്രോത്സാഹിപ്പിക്കും; ഉപഭോക്തൃപരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനും പരിഗണനയിൽ
മുംബൈ: രാജ്യത്തെ അതിവേഗം കാഷ്‌ലെസ് ഇക്കോണമിയിലേക്കു നയിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് അടക്കം മൊത്തം പണമിടപാടു സംവിധാനങ്ങൾക്കും പ്രോത്സാഹനം നല്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആർബിഐ വ്യക്തമാക്കി. പ്രവണതകളും പുരോഗതിയും സംബന്ധിച്ച വാർഷിക റിപ്പോർട്ടിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബാങ്കിങ് ഇതര സാമ്പത്തികസ്ഥാപനങ്ങളുടെ സേവനങ്ങൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള പരാതികൾ പരിഹരിക്കാൻ ഒംബുഡ്‌സ്മാൻ സംവിധാനം നടപ്പിലാക്കുന്നതും ആർബിഐ പരിഗണിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പ്രചാരം വർധിക്കുന്ന പശ്ചാത്തലത്തിലാണിത്. നോട്ടുനിരോധത്തിലെ അനുകൂല സാഹചര്യം മുതലെടുത്ത് രാജ്യത്തെ അതിവേഗം കാഷ്‌ലെസ് ഇക്കോണമിയായി പരിവർത്തനം ചെയ്യാനാണ് ആർബിഐയുടെ ആലോചന. ഇലക്ട്രോണിക് വാളറ്റുകൾ മുതൽ ഏകീകൃത പേമെന്റ് സംവിധാനങ്ങൾ വരെയുള്ള പണമിടപാടു സംവിധാനങ്ങൾക്കു പ്രത്യേക പരിഗണന നല്കാനാണു തീരുമാനിച്ചിരിക്കുന്നത്. നോട്ടു നിരോധനം നടപ്പിലാക്കിയതോടെ ഈ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പണമിട
മുംബൈ: രാജ്യത്തെ അതിവേഗം കാഷ്‌ലെസ് ഇക്കോണമിയിലേക്കു നയിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് അടക്കം മൊത്തം പണമിടപാടു സംവിധാനങ്ങൾക്കും പ്രോത്സാഹനം നല്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആർബിഐ വ്യക്തമാക്കി. പ്രവണതകളും പുരോഗതിയും സംബന്ധിച്ച വാർഷിക റിപ്പോർട്ടിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബാങ്കിങ് ഇതര സാമ്പത്തികസ്ഥാപനങ്ങളുടെ സേവനങ്ങൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള പരാതികൾ പരിഹരിക്കാൻ ഒംബുഡ്‌സ്മാൻ സംവിധാനം നടപ്പിലാക്കുന്നതും ആർബിഐ പരിഗണിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പ്രചാരം വർധിക്കുന്ന പശ്ചാത്തലത്തിലാണിത്.
നോട്ടുനിരോധത്തിലെ അനുകൂല സാഹചര്യം മുതലെടുത്ത് രാജ്യത്തെ അതിവേഗം കാഷ്‌ലെസ് ഇക്കോണമിയായി പരിവർത്തനം ചെയ്യാനാണ് ആർബിഐയുടെ ആലോചന. ഇലക്ട്രോണിക് വാളറ്റുകൾ മുതൽ ഏകീകൃത പേമെന്റ് സംവിധാനങ്ങൾ വരെയുള്ള പണമിടപാടു സംവിധാനങ്ങൾക്കു പ്രത്യേക പരിഗണന നല്കാനാണു തീരുമാനിച്ചിരിക്കുന്നത്.
നോട്ടു നിരോധനം നടപ്പിലാക്കിയതോടെ ഈ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പണമിടപാടുകൾ വർധിച്ചിരിക്കുകയാണ്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ചാർജിളവുകളും ഇത്തരം സംവിധാനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നതു വർധിക്കാൻ കാരണമായി.