- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ലക്ഷത്തിൽ കൂടിയ ചെക്കുകൾക്കുള്ള പണം നൽകും മുൻപ് ബ്രാഞ്ചുകൾ അക്കൗണ്ട് ഉടമയോട് ഫോണിൽ സംസാരിക്കണമെന്ന് റിസർവ്വ് ബാങ്ക്
മുബൈ: ഉയർന്ന തുകയ്ക്കുള്ള ചെക്കുകൾ മാറി നൽകുമ്പോൾ അക്കൗണ്ട് ഉടമയെ ഫോണിലൂടെ വിവരമറിയിക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശം. വ്യാജ ചെക്ക് ലീഫുകൾ ഹാജരാക്കി തട്ടിപ്പ് നടത്തുന്നതു തടയുന്നതിനാണ് പുതിയ നീക്കം. അക്കൗണ്ടുള്ള ബാങ്ക് ശാഖയിലല്ല ചെക്ക് സമർപ്പിക്കപ്പെടുന്നതെങ്കിൽ ആ ശാഖയുമായി ബന്ധപ്പെടുകയും വേണം. അഞ്ച് ലക്ഷം രൂപയ്ക്കു മേലുള്
മുബൈ: ഉയർന്ന തുകയ്ക്കുള്ള ചെക്കുകൾ മാറി നൽകുമ്പോൾ അക്കൗണ്ട് ഉടമയെ ഫോണിലൂടെ വിവരമറിയിക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശം. വ്യാജ ചെക്ക് ലീഫുകൾ ഹാജരാക്കി തട്ടിപ്പ് നടത്തുന്നതു തടയുന്നതിനാണ് പുതിയ നീക്കം.
അക്കൗണ്ടുള്ള ബാങ്ക് ശാഖയിലല്ല ചെക്ക് സമർപ്പിക്കപ്പെടുന്നതെങ്കിൽ ആ ശാഖയുമായി ബന്ധപ്പെടുകയും വേണം. അഞ്ച് ലക്ഷം രൂപയ്ക്കു മേലുള്ള ചെക്കുകൾ പണമാക്കി മാറ്റി നൽകുംമുൻപ് പല തലങ്ങളിൽ പരിശോധന നടത്തി തട്ടിപ്പില്ലെന്ന് ഉറപ്പുവരുത്തണം.
ഉയർന്ന തുകയ്ക്കുള്ള ചെക്കുകൾ മാറാൻ കിട്ടുമ്പോൾ അക്കൗണ്ട് ഉടമയെ ഫോണിൽ വിളിച്ച് ഇടപാട് വ്യാജമല്ലെന്ന് ഉറപ്പാക്കണം. തുക രണ്ടു ലക്ഷത്തിനു മേൽ ആണെങ്കിൽത്തന്നെ അക്കൗണ്ട് ഉടമയെ അറിയിക്കണം. അൾട്രാ വയലറ്റ് വെളിച്ചത്തിൽ ചെക്ക് പരിശോധിക്കുകയും വേണം.
രണ്ട് ലക്ഷം രൂപവരെയുള്ള ചെക്കുകളിൽ അക്കൗണ്ട് ഉടമയെ എസ്എംഎസിലൂടെ വിവരം അറിയിക്കണം. വ്യാജ ചെക്ക് ലീഫുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.