കൊച്ചി: ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ചതിനെ തുടർന്നുള്ള പ്രതിസന്ധി നഗരങ്ങളിൽ ഏതാണ്ട് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ കച്ചവടം തിരിച്ചുപിടിക്കാൻ വ്യാപാരികളുടെ തീവ്രശ്രമം ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ. ബാങ്കിൽ നിന്ന് നോട്ട് പിൻവലിക്കാനുള്ള പരിധി റിസർവ്വ് ബാങ്ക് എടുത്തുകളഞ്ഞത് ഏവർക്കും ആശ്വാസമാണ്. എടിഎമ്മിലെ ക്യൂ കുറയ്ക്കാനും ആവശ്യത്തിന് കാശ് വിപണയിലെത്താനും ഇത് കാരണമാകും. ഈ തീരുമാനം വരുന്നതിന് മുമ്പ് തന്നെ എടിഎമ്മുകളുടെ പ്രവർത്തനം സാധാരണ നിലയിലായിരുന്നു. ഗ്രാമങ്ങളിൽ ഇപ്പോഴും  പ്രശ്‌നങ്ങളുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇവിടേയും ബാങ്കിങ് പ്രവർത്തനം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. സർക്കാരിന്റെ നികുതി വരവ് കൂട്ടാനും ഇത് കാരണമാക്കും.

നിക്ഷേപിച്ച തുക ബാങ്കിൽനിന്നു പിൻവലിക്കാൻ കൂടുതൽ ഇളവുകളുമായി റിസർവ് ബാങ്ക് പ്രഖ്യാപനം നടത്തിക്കഴിഞ്ഞു്. ഇന്നു മുതൽ നടത്തുന്ന നിക്ഷേപങ്ങൾ പിൻവലിക്കാൻ നിയന്ത്രണം ഉണ്ടാവില്ല. ബാങ്കിൽനിന്നു സ്ലിപ് എഴുതി എപ്പോൾ വേണമെങ്കിലും ആവശ്യത്തിനു പണം എടുക്കാം. മുൻ നിക്ഷേപങ്ങൾക്കുള്ള നിയന്ത്രണം തുടരുമെന്നും ആർബിഐ അറിയിച്ചു. എടിഎം നിയന്ത്രണവും ഉടൻ പിൻവലിക്കുമെന്ന് സൂചനയുണ്ട്. ഇതോടെ ക്രയവിക്രയങ്ങൾ പഴയ പടിയിലാകും. മാസാവസാനമായതോടെ ശമ്പളം പിൻവലിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുതിയ ഇളവ് സഹായകമാവും. ബാങ്കിൽ നിന്ന് സ്ലിപ്പ് എഴുതി എപ്പോൾ വേണമെങ്കിലും തുക പിൻവലിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള പ്രതിവാരം 24,000 രൂപ എന്ന പരിധി ഈ തുകയ്ക്ക് ബാധകമാവില്ല. നിലവിൽ എടിഎം വഴി മുൻനിശ്ചയിച്ച പരിധിയിൽ കൂടുതൽ തുക പിൻവലിക്കാനാവില്ല. ഇങ്ങനെ നിക്ഷേപിച്ച തുക പിൻവലിക്കുമ്പോൾ പുതിയ 500, 2000 നോട്ടുകളാകും നൽകുകയെന്നും റിസർവ് ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു. ഇതും താമസിയാതെ എടുത്തു കളയും. അതേസമയം നവംബർ 28 വരെയുള്ള നിക്ഷേപങ്ങൾക്ക് പഴയ നിയന്ത്രണങ്ങൾ തുടരും. ഇന്നലെ വരെ നിക്ഷേപിച്ച പഴയ നോട്ടിലെ തുകയിൽ നിന്നും പ്രതിവാരം 24,000 രൂപ മാത്രമേ പിൻവലിക്കാനാകൂ.

500, 1000 രൂപ നോട്ടുകൾ അസാധുവാക്കുകയും പുതിയ 2000 രൂപ നോട്ടിന് ബാക്കികൊടുക്കാൻ മാത്രം ചില്ലറ കറൻസികൾ ഇല്ലാതാവുകയും ചെയ്തതോടെ വെട്ടിലായത് ചെറുകിട, ഇടത്തരം വ്യാപാരികളാണ്. നോട്ട് നിരോധനം നിലവിൽവന്നതോടെ ഇടത്തരം കടകളെ ആശ്രയിച്ചിരുന്നവരിൽ നല്‌ളൊരു പങ്കും എ.ടി.എം കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ കഴിയുന്ന കടകളിലേക്കും ഹൈപർ മാർക്കറ്റുകളിലേക്കും തിരിഞ്ഞു. ഇതോടെ കച്ചവടം കുത്തനെ കുറഞ്ഞു. ഇത് ഗുണകരമായത് സൂപ്പർ മാർക്കറ്റുകൾക്കായിരുന്നു. അവിടെ കച്ചവടം ഇരട്ടിയായി. ഇതിനിടെ ബാങ്ക് അക്കൗണ്ടുള്ള ഇടത്തരം കച്ചവടക്കാരും കാർഡ് കച്ചവടത്തിലേക്ക് കടന്നു. എന്നാൽ ചെറുകിടക്കാർ സമ്പൂർണ്ണ പ്രതിസന്ധിയിലായി. നിയന്ത്രങ്ങൾ നീക്കുന്നതോടെ വിപണയിലേക്ക് കാശ് കൂടുതലായി എത്തും. ഇതോടെ ചെറുകിടക്കാരുടെ പ്രശ്‌നവും പരിഹരിക്കുമെന്നാണ് പ്രതീക്ഷ.

നേരിട്ടുള്ള പണമിടപാട് മാറ്റിനിർത്തിയാൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണമടക്കുന്നതിനുള്ള പോയന്റ് ഓഫ് സെയിൽ (പി.ഒ.എസ്) ടെർമിനൽ സംവിധാനത്തെയാണ് സൂപ്പർമാർക്കറ്റുകളും ഇടത്തരം കച്ചവടക്കാരും ആശ്രയിച്ചിരുന്നത്. ഇത് ഏർപ്പെടുത്താൻ പതിനായിരത്തിലധികം രൂപ ചെലവ് വരുമെന്നതും കറന്റ് അക്കൗണ്ട് തുടങ്ങണം, പ്രതിമാസം 300 മുതൽ 800 രൂപവരെ വാടക നൽകണം, ഇതുവഴിയുള്ള വിറ്റുവരവിന്റെ രണ്ടുശതമാനംവരെ ബാങ്കിന് കമീഷനായി നൽകണം തുടങ്ങിയ കടമ്പകളും ഉണ്ടായി. ഇതാണ് ചെറുകിടക്കാരെ പ്രതിസന്ധിയിലാക്കിയത്. അവർക്ക് ഇത് വാങ്ങുക അസാധ്യവുമായിരുന്നു. ഈ സംവിധാനം ഏർപ്പെടുത്തിയിരുന്ന ഇടത്തരം കടകളിൽതന്നെ, 250 രൂപക്കെങ്കിലും സാധനങ്ങൾ വാങ്ങിയാലേ കാർഡുവഴി പണമടക്കാൻ അനുവദിക്കൂ എന്ന് നിഷ്‌കർഷിച്ചിരുന്നു. ഇതും പ്രതിന്ധിയായി. ഇത് മൂലം ചെറുകിട കച്ചവടക്കാർ പലരും ആത്മഹത്യാ വക്കിലുമായിരുന്നു.

ഇതിനിടെയാണ് നോട്ടിലെ നിയന്ത്രണങ്ങൾ വൻതോതിൽ പിൻവലിക്കുന്ന വാർത്തയെത്തുന്നത്. ഇതിനെ പ്രതീക്ഷയോടെയാണ് കച്ചവടക്കാർ കാണുന്നത്. ഇതോടെ ജനജീവിതം സാധാരണ നിലയിലാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. നിക്ഷേപിച്ച തുക ബാങ്കിൽനിന്നു പിൻവലിക്കാൻ കൂടുതൽ ഇളവുകളുമായി റിസർവ് ബാങ്ക് എത്തിയതാണ് ഇതിന് കാരണം ഇന്നു മുതൽ നടത്തുന്ന നിക്ഷേപങ്ങൾ പിൻവലിക്കാൻ നിയന്ത്രണം ഉണ്ടാവില്ല. ബാങ്കിൽനിന്നു സ്ലിപ് എഴുതി എപ്പോൾ വേണമെങ്കിലും ആവശ്യത്തിനു പണം എടുക്കാം. മുൻ നിക്ഷേപങ്ങൾക്കുള്ള നിയന്ത്രണം തുടരുമെന്നും ആർബിഐ അറിയിച്ചു. എടിഎം നിയന്ത്രണവും ഉടൻ പിൻവലിക്കുമെന്ന് സൂചനയുണ്ട്. ഇതോടെ ക്രയവിക്രയങ്ങൾ പഴയ പടിയിലാകും. മാസാവസാനമായതോടെ ശമ്പളം പിൻവലിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുതിയ ഇളവ് സഹായകമാവും.

ബാങ്കിൽ നിന്ന് സ്ലിപ്പ് എഴുതി എപ്പോൾ വേണമെങ്കിലും തുക പിൻവലിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള പ്രതിവാരം 24,000 രൂപ എന്ന പരിധി ഈ തുകയ്ക്ക് ബാധകമാവില്ല. നിലവിൽ എടിഎം വഴി മുൻനിശ്ചയിച്ച പരിധിയിൽ കൂടുതൽ തുക പിൻവലിക്കാനാവില്ല. ഇങ്ങനെ നിക്ഷേപിച്ച തുക പിൻവലിക്കുമ്പോൾ പുതിയ 500, 2000 നോട്ടുകളാകും നൽകുകയെന്നും റിസർവ് ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു. ഇതും താമസിയാതെ എടുത്തു കളയും. അതേസമയം നവംബർ 28 വരെയുള്ള നിക്ഷേപങ്ങൾക്ക് പഴയ നിയന്ത്രണങ്ങൾ തുടരും. ഇന്നലെ വരെ നിക്ഷേപിച്ച തുകയിൽ നിന്നും പ്രതിവാരം 24,000 രൂപ മാത്രമേ പിൻവലിക്കാനാകൂ. നോട്ട് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ 50 ദിവസമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അതിന് മുമ്പേ തന്നെ നിയന്ത്രണങ്ങൾ ഓരോന്നായി പിൻവലിക്കാനാണ് തീരുമാനം. ആവശ്യത്തിന് നോട്ടുകളുടെ അച്ചടി പൂർത്തിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാം സുഗമമായി മാറുമെന്നാണ് പ്രതീക്ഷ. കൂടുതൽ 500 രൂപകൾ ബാങ്കിലെത്തിക്കുന്നതോടെ പ്രതിസന്ധി പരിഹരിക്കുമെന്നാണ് വിലയിരുത്തൽ.

ഇതിന്റെ അടിസ്ഥാനത്തിലാണ് സിപ്ലിപ്പ് എഴുതി നൽകി പിൻവലിക്കാനുള്ള തുകയിൽ നിയന്ത്രണം പിൻവലിക്കുന്നത്. ശമ്പളം നൽകലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ കൂടി വേണ്ടിയാണ് ഇത്. എല്ലാവർക്കും ശമ്പളം എടുക്കാൻ കഴിയുന്നത് വിപണിക്കും ഉണർവ്വ് നൽകും.