- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ളാമിക് ബാങ്കിങ് ഇന്ത്യയിൽ നടപ്പാക്കില്ലെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; ബാങ്കിങ്ങിനും സാമ്പത്തിക സേവനങ്ങൾക്കുമുള്ള അവകാശം എല്ലാ പൗരന്മാർക്കും തുല്യ അവകാശമെന്നും ആർബിഐ
ന്യൂഡൽഹി: ഇസ്ലാമിക് ബാങ്കിങ് സമ്പ്രദായം ഇന്ത്യയിൽ നടപ്പാക്കാനാകില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വാർത്താ ഏജൻസിയായ പി ടി ഐയുടെ പ്രതിനിധി വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്കുള്ള മറുപടി ആയാണ് ആർ ബി ഐ ഇക്കാര്യം അറിയിച്ചത്. ബാങ്കിങ്ങിനും വിവിധ സാമ്പത്തിക സേവനങ്ങൾക്കുമുള്ള എല്ലാ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവസരം പരിഗണിച്ചാണ് തീരുമാനമെന്ന് ആർ ബി ഐ പറഞ്ഞു. പലിശ ഈടാക്കാതെയുള്ള സാമ്പത്തിക കൈമാറ്റ സമ്പ്രദായമാണ് ഇസ്ലാമിക് അഥവാ ശരിയ ബാങ്കിങ്. ഇസ്ലാം മതവിശ്വാസ പ്രകാരം പലിശ ഈടാക്കൽ അനുവദനീയമല്ല. ഇസ്ലാമിക് ബാങ്കിങ് നടപ്പാക്കുന്ന വിഷയത്തിൽ ആർ ബി ഐയും സർക്കാരും പരിശോധന നടത്തിയതായും കേന്ദ്ര ബാങ്ക് അറിയിച്ചു.കേരളത്തിൽ ഇസ്ളാമിക് ബാങ്കിങ് തുടങ്ങാനുള്ള പദ്ധതികൾ വളരെ നേരത്തെ തന്നെ ഉണ്ടായിരുന്നു. റിസർവ് ബാങ്കിനോട് ഇതിന്റെ സാധ്യതകളെ പറ്റി ആരാഞ്ഞ ഏക സംസ്ഥാനവും കേരളമാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലയളവിൽ ഈ നിർദ്ദേശം റിസർവ് ബാങ്കിന് മടുന്നിൽ കേരളം വെച്ചെങ്കിലും നിരാശയായിരുന്നു ഫലം. അത
ന്യൂഡൽഹി: ഇസ്ലാമിക് ബാങ്കിങ് സമ്പ്രദായം ഇന്ത്യയിൽ നടപ്പാക്കാനാകില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വാർത്താ ഏജൻസിയായ പി ടി ഐയുടെ പ്രതിനിധി വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്കുള്ള മറുപടി ആയാണ് ആർ ബി ഐ ഇക്കാര്യം അറിയിച്ചത്.
ബാങ്കിങ്ങിനും വിവിധ സാമ്പത്തിക സേവനങ്ങൾക്കുമുള്ള എല്ലാ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവസരം പരിഗണിച്ചാണ് തീരുമാനമെന്ന് ആർ ബി ഐ പറഞ്ഞു.
പലിശ ഈടാക്കാതെയുള്ള സാമ്പത്തിക കൈമാറ്റ സമ്പ്രദായമാണ് ഇസ്ലാമിക് അഥവാ ശരിയ ബാങ്കിങ്. ഇസ്ലാം മതവിശ്വാസ പ്രകാരം പലിശ ഈടാക്കൽ അനുവദനീയമല്ല.
ഇസ്ലാമിക് ബാങ്കിങ് നടപ്പാക്കുന്ന വിഷയത്തിൽ ആർ ബി ഐയും സർക്കാരും പരിശോധന നടത്തിയതായും കേന്ദ്ര ബാങ്ക് അറിയിച്ചു.
കേരളത്തിൽ ഇസ്ളാമിക് ബാങ്കിങ് തുടങ്ങാനുള്ള പദ്ധതികൾ വളരെ നേരത്തെ തന്നെ ഉണ്ടായിരുന്നു. റിസർവ് ബാങ്കിനോട് ഇതിന്റെ സാധ്യതകളെ പറ്റി ആരാഞ്ഞ ഏക സംസ്ഥാനവും കേരളമാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലയളവിൽ ഈ നിർദ്ദേശം റിസർവ് ബാങ്കിന് മടുന്നിൽ കേരളം വെച്ചെങ്കിലും നിരാശയായിരുന്നു ഫലം. അത്തരം ബാങ്കിങ് തുടങ്ങാൻ പുതിയ നിയമ നിർമ്മാണം ആവശ്യമാണെന്ന് മറുപടി നൽകിയ റിസർവ് ബാങ്ക് കേരളത്തിന്റെ ആവശ്യം നിരസിച്ചു, അതിനും മുമ്പ് 2011ൽ ധനമന്ത്രി ഡോ. തോമസ് ഐസക്ക് കേരളാ ബജറ്റിൽ ഇസ്ളാമിക ബാങ്കിങ് തുടങ്ങുന്ന കാര്യം പറഞ്ഞെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് 'അൽ-ബരാക്' എന്ന പേരിൽ ഇസ്ളാമിക് ബാങ്കുകൾ തുടങ്ങാൻ ആയിരുന്നു തീരുമാനം. എന്നാൽ അപ്പോഴും റിസർവ് ബാങ്കിൽ നിന്നും കേന്ദ്രസർക്കാരിൽ നിന്നും അനുകൂല വിധി ഉണ്ടായിരുന്നില്ല.