- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണി വരുന്നത് ആർബിഐയുടെ പേരിലും; വ്യാജ മൊബൈൽ ആപ്പിന്റെ ചതിക്കുഴിയിൽ വീഴരുതെന്ന് റിസർവ് ബാങ്ക്
മുംബൈ: മൊബൈൽ ആപ്പുകളുടെ കാലമാണിപ്പോൾ. എന്നാൽ, അക്ഷരാർഥത്തിൽ ആപ്പുവയ്ക്കുന്ന തരികിട പരിപാടികളും ഈ മേഖലയിൽ സുലഭമാണ്. എല്ലാ കാര്യങ്ങളും വിരൽത്തുമ്പിൽ നിന്നു തന്നെ ലഭിക്കും എന്ന സൗകര്യം വന്നതോടെയാണ് ഇതു മുതലെടുത്ത് വ്യാജന്മാരും തട്ടിപ്പുവീരന്മാരും വിഹാരം തുടങ്ങിയത്. തങ്ങളുടെ പേരിൽ തന്നെ വ്യാജന്മാർ ഇറങ്ങിയതിൽ ഞെട്ടിയിരിക്കുകയാണ
മുംബൈ: മൊബൈൽ ആപ്പുകളുടെ കാലമാണിപ്പോൾ. എന്നാൽ, അക്ഷരാർഥത്തിൽ ആപ്പുവയ്ക്കുന്ന തരികിട പരിപാടികളും ഈ മേഖലയിൽ സുലഭമാണ്. എല്ലാ കാര്യങ്ങളും വിരൽത്തുമ്പിൽ നിന്നു തന്നെ ലഭിക്കും എന്ന സൗകര്യം വന്നതോടെയാണ് ഇതു മുതലെടുത്ത് വ്യാജന്മാരും തട്ടിപ്പുവീരന്മാരും വിഹാരം തുടങ്ങിയത്.
തങ്ങളുടെ പേരിൽ തന്നെ വ്യാജന്മാർ ഇറങ്ങിയതിൽ ഞെട്ടിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എല്ലാ ബാങ്കുകളുടേയും ബാലൻസ് അറിയാനുള്ള സൗകര്യം എന്ന നിലയ്ക്കാണ് റിസർവ് ബാങ്കിന്റെ പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പ്രചരിക്കുന്നത്.
എന്നാൽ, ഇതു വ്യാജമാണെന്നു റിസർവ് ബാങ്ക് അറിയിച്ചു. ഇത്തരമൊരു മൊബൈൽ ആപ്ലിക്കേഷൻ റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടില്ല. ഇടപാടുകാർ വഞ്ചിതരാകരുതെന്നും റിസർവ് ബാങ്ക് അറിയിച്ചു. ബാങ്കുകൾ സ്വന്തം നിലയിൽ പുറത്തിറക്കിയിട്ടുള്ള ആപ്പുകൾ സുരക്ഷിതമാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
ഏതു ബാങ്കിലെയും അക്കൗണ്ട് ബാലൻസ് അറിയുന്നതിനു റിസർവ് ബാങ്ക് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നു എന്ന പേരിലാണ് സോഷ്യൽ മീഡിയയിലും മറ്റും ഇതു പ്രചരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോഗോ വച്ച് ഓൾ ബാങ്ക് ബാലൻസ് എൻക്വയറി എന്ന പേരിലാണ് വാട്‌സ്ആപ്പിൽ ആപ്ലിക്കേഷൻ പ്രചരിക്കുന്നത്. ഇത്തരം യാതൊരു സംവിധാനവും റിസർവ് ബാങ്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും, ഇടപാടുകാർ തങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളൊന്നും ഇതിൽ നൽകരുതെന്നും, തട്ടിപ്പിൽ പെടാതിരിക്കാൻ സൂക്ഷിക്കണമെന്നുമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചത്.
ബാങ്കുകൾ സ്വന്തം നിലയ്ക്കു പുറത്തിറക്കിയിരിക്കുന്ന മൊബൈൽ ബാങ്കിങ് സൗകര്യവും ആപ്ലിക്കേഷനും സുരക്ഷിതമാണ്. എല്ലാ ബാങ്കുകളുടേയും ബാലൻസ് അറിയാൻ ഒറ്റ ആപ്പ് എന്ന നിലയ്ക്കു പ്രചരിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണു വ്യാജം.