- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസം സിനിമയുടെ ഡബ്ലിങിനായി എവി എം സ്റ്റുഡിയോയിൽ ഇഷ്ട താരം എത്തിയതറിഞ്ഞ് തടിച്ച് കൂടി ആരാധകർ; ഡബ്ബിങ് പൂർത്തിയാക്കി ഒരു രാത്രി കഴിഞ്ഞ് നടൻ മടങ്ങാനിറങ്ങുമ്പോഴും ഉറങ്ങാതെ കാത്ത് നിന്നത് നൂറ് കണക്കിന് പേർ; തല അജിത് ഒടുവിൽ മടങ്ങിയത് ആരാധകർക്കൊപ്പം സെൽഫിയെടുത്ത് ഇനി ആവർത്തിക്കരുതെന്ന് ഉപദേശവും നല്കി
എന്നും ആരാധകർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാറുള്ള നടനാണ് തല അജിത്. അതുകൊണ്ട് തന്നെ തമിഴകത്ത് ഏറെ ആരാധകരുള്ള നടനുമാണ് അജിത്ത്. അടുത്തിടെ തന്നെ കാണാനായി ഒരു രാത്രി മുഴുവൻ ഉറക്കളച്ചിരുന്ന ആരാധകരെ കണ്ട് സങ്കടപ്പെട്ട് നടൻ ഇനി ആവർത്തിക്കരുതെന്ന് ഉപദേശം നല്കിയിരിക്കുകയാണ്. വിശ്വാസം സിനിമയുടെ ഡബ്ബിങ് വേളയിലാണ് സംഭവം. എവി എം സ്റ്റുഡിയോയിലാണ് ഡബ്ബിങ് നടന്നത്. അജിത്ത് അവിടെ എത്തിയെന്ന് അറിഞ്ഞപ്പോൾ നൂറുകണക്കിന് ആരാധകർ അജിത്തിനെ കാണാൻ പുറത്ത് തടിച്ചുകൂടി. തന്റെ ഭാഗം പൂർത്തിയാക്കാൻ അജിത്ത് അവിടെ രാത്രി മുഴുവൻ ചെലവഴിച്ചു. പുലർച്ചെയാണ് ഡബ്ബിങ് പൂർത്തിയായത്. അപ്പോഴും വെളിയിൽ ആരാധകർ കാത്തു നിൽപ്പുണ്ടായിരുന്നു. അജിത്ത് കാറിൽ കയറി പോകാൻ ഒരുങ്ങിയപ്പോൾ ആരാധകർ കാറിന് പിന്നാലെ ഓടാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട് അജിത്ത് കാർ നിർത്തി പുറത്തിറങ്ങി. രാത്രി മുഴുവൻ ഉറക്കമിളച്ച് തന്നെ കാണാനായി അവർ കാത്തു നിൽക്കുകയാണെന്നറിഞ്ഞപ്പോൾ അജിത്തിന് ദുഃഖമാണുണ്ടായത്. ഇങ്ങനെ ഒരിക്കലും ചെയ്യരുതെന്ന ഉപദേശിച്ച അജിത്ത് അവർക്കൊപ്പം നിന്ന
എന്നും ആരാധകർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാറുള്ള നടനാണ് തല അജിത്. അതുകൊണ്ട് തന്നെ തമിഴകത്ത് ഏറെ ആരാധകരുള്ള നടനുമാണ് അജിത്ത്. അടുത്തിടെ തന്നെ കാണാനായി ഒരു രാത്രി മുഴുവൻ ഉറക്കളച്ചിരുന്ന ആരാധകരെ കണ്ട് സങ്കടപ്പെട്ട് നടൻ ഇനി ആവർത്തിക്കരുതെന്ന് ഉപദേശം നല്കിയിരിക്കുകയാണ്.
വിശ്വാസം സിനിമയുടെ ഡബ്ബിങ് വേളയിലാണ് സംഭവം. എവി എം സ്റ്റുഡിയോയിലാണ് ഡബ്ബിങ് നടന്നത്. അജിത്ത് അവിടെ എത്തിയെന്ന് അറിഞ്ഞപ്പോൾ നൂറുകണക്കിന് ആരാധകർ അജിത്തിനെ കാണാൻ പുറത്ത് തടിച്ചുകൂടി. തന്റെ ഭാഗം പൂർത്തിയാക്കാൻ അജിത്ത് അവിടെ രാത്രി മുഴുവൻ ചെലവഴിച്ചു. പുലർച്ചെയാണ് ഡബ്ബിങ് പൂർത്തിയായത്. അപ്പോഴും വെളിയിൽ ആരാധകർ കാത്തു നിൽപ്പുണ്ടായിരുന്നു. അജിത്ത് കാറിൽ കയറി പോകാൻ ഒരുങ്ങിയപ്പോൾ ആരാധകർ കാറിന് പിന്നാലെ ഓടാൻ തുടങ്ങി.
ഇത് ശ്രദ്ധയിൽപ്പെട്ട് അജിത്ത് കാർ നിർത്തി പുറത്തിറങ്ങി. രാത്രി മുഴുവൻ ഉറക്കമിളച്ച് തന്നെ കാണാനായി അവർ കാത്തു നിൽക്കുകയാണെന്നറിഞ്ഞപ്പോൾ അജിത്തിന് ദുഃഖമാണുണ്ടായത്. ഇങ്ങനെ ഒരിക്കലും ചെയ്യരുതെന്ന ഉപദേശിച്ച അജിത്ത് അവർക്കൊപ്പം നിന്ന് ഗ്രൂപ്പ് സെൽഫി എടുത്ത ശേഷമാണ് മടങ്ങിയത്.
വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ശിവ അജിത്തുമായി ചേർന്ന് ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം.2019 പൊങ്കലിന് ചിത്രം തെലുങ്കിലും തമിഴിലുമായി റിലീസ് ചെയ്യാനാണ് തീരുമാനം.