കുന്നത്തൂർ: -മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ എച്ച് എസ് വിദ്യാർത്ഥികൾക്ക് വായനമത്സരം അക്ഷരം അഗ്‌നി എന്ന പേരിൽ സംഘടിപ്പിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ മുഴുവൻ ഗ്രന്ഥശാലകളിലും എച്ച് എസ് തല വായനാ മത്സരം നടന്നു കൊണ്ടിരിക്കുകയാണ്.വിജയികൾക്ക് താലൂക്ക് ജില്ലാ സംസ്ഥാന തല മത്സരങ്ങൾ വരെയാണ് സംഘടിപ്പിക്കുന്നത്.

മിഴി ഗ്രന്ഥശാല സംഘടിപ്പിച്ച വായന മത്സരം കൊല്ലം ജില്ലാ പഞ്ചായത്തംഗം പി.ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ കുന്നത്തൂർ താലൂക്ക് കമ്മിറ്റിയംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. എം.സുൽഫിഖാൻ റാവുത്തർ സബീന ബൈജു എന്നിവർ പ്രസംഗിച്ചു.വായനമത്സരം എച്ച്.ഹസീന നയിച്ചു.വായനാ മത്സത്തിൽ ഷഹന, ബ്ലെസി എന്നിവർ താലൂക്ക് തല മത്സരത്തിന് യോഗ്യത നേടി.