- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിള്ള ഇപ്പോഴും പ്രതീക്ഷയിലാണ്; കൊട്ടരക്കര വേണമെന്നില്ല; ചവറയോ ഇരവിപുരമോ ആയാലും സന്തോഷം; ഇടതുമുന്നണിയോട് രണ്ട് സീറ്റ് ആവശ്യപ്പെടും
കൊല്ലം: ഇടതുമുന്നണിയോട് കേരളാ കോൺഗ്രസ് ബി രണ്ട് നിയമസഭാ സീറ്റുകൾ ആവശ്യപ്പെടും. പത്തനാപുരവും കൊലത്ത് ഏതെങ്കിലും ഒരു സീറ്റോ ആകും ആവശ്യപ്പെടുക. ആർ ബാലകൃഷ്ണ പിള്ളയും മത്സരത്തിന് ഒരുങ്ങുന്നതായാണ് സൂചന. ഇക്കാര്യത്തിൽ ഇടതു മുന്നണി തീരുമാനം അനുകൂലമാകുമെന്നാണ് ബാലകൃഷ്ണ പിള്ളയുടെ പ്രതീക്ഷ. എൽ.ഡി.എഫ് ആവശ്യപ്പെട്ടാൽ എവിടെ മത്സരിക്കാനും ത
കൊല്ലം: ഇടതുമുന്നണിയോട് കേരളാ കോൺഗ്രസ് ബി രണ്ട് നിയമസഭാ സീറ്റുകൾ ആവശ്യപ്പെടും. പത്തനാപുരവും കൊലത്ത് ഏതെങ്കിലും ഒരു സീറ്റോ ആകും ആവശ്യപ്പെടുക. ആർ ബാലകൃഷ്ണ പിള്ളയും മത്സരത്തിന് ഒരുങ്ങുന്നതായാണ് സൂചന. ഇക്കാര്യത്തിൽ ഇടതു മുന്നണി തീരുമാനം അനുകൂലമാകുമെന്നാണ് ബാലകൃഷ്ണ പിള്ളയുടെ പ്രതീക്ഷ.
എൽ.ഡി.എഫ് ആവശ്യപ്പെട്ടാൽ എവിടെ മത്സരിക്കാനും തയ്യാറാണെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലത്ത് മത്സരിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. പക്ഷെ മുന്നണിയുടെ തീരുമാനത്തിനാണ് പ്രഥമ പരിഗണനെയെന്നും യി.ഡി.എഫ് വിട്ട് എൽ.ഡി.എഫ് ക്യാമ്പിലെത്തിയ ബാലകൃഷ്ണപ്പിള്ള പറഞ്ഞു. എൽ.ഡി.എഫ്‌ന് ഗുണകരമായ രീതിയിൽ അവർ എന്താവശ്യപ്പെട്ടാലും താനത് ചെയ്യും. അത് തന്റെ പ്രതിബദ്ധതയാണ്. ചവറ, കൊട്ടാരക്ക, ഇരവിപുരം മണ്ഡലങ്ങളിലെല്ലാം തനിക്ക് സ്വാധീനമുണ്ട്. പക്ഷെ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് എൽ.ഡി.എഫ് ആണെന്നും പിള്ള പറഞ്ഞു.
കൊട്ടരക്കരയിലാണ് പിള്ള സ്ഥിരമായി ജയിച്ചിരുന്നത്. എന്നാൽ പത്തുകൊല്ലം മുമ്പ് സിപിഎമ്മിന്റെ അയിഷാ പോറ്റിയോട് തോറ്റു. കഴിഞ്ഞ തവണയും കേരളാ കോൺഗ്രസിന് സീറ്റ് തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ കൊട്ടാരക്കരയിൽ സിപിഐ(എം) തന്നെ മത്സരിക്കും. ഇത് മനസ്സിലാക്കിയാണ് പിള്ള മറ്റ് മണ്ഡലങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ഇരവിപുരത്ത് സിപിഎമ്മിന് നല്ല സ്വാധീനമുണ്ട്. ആർഎസ്‌പിയുടെ എ എ അസീസാണ് സിറ്റിങ് എംഎൽഎ. ഇവിടെ നല്ല സാധ്യതയുണ്ടെന്നാണ് പിള്ളയുടെ പക്ഷം. ചവറയിൽ ഷിബു ബേബി ജോണിനെതിരേയും മത്സരിക്കാൻ പിള്ള തയ്യാറാണ്. എൻഎസ്എസ് വോട്ടുകളുടെ കരുത്തിൽ ചവറയിൽ ജയിക്കാമെന്നാണ് പിള്ളയുടെ നിലപാട്.
എന്നാൽ അഴിമതിക്കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ട പിള്ളയെ ഇടതു ബാനറിൽ മത്സരിക്കാൻ വി എസ് അച്യുതാനന്ദൻ സമ്മതിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇക്കാര്യത്തിൽ തടസ്സവാദമുണ്ടായാൽ പിള്ളയ്ക്ക് മത്സരിക്കാൻ കഴിയില്ല. അതിനിടെ ഗണേശ് കുമാറിന് മാത്രം സീറ്റ് നൽകിയാൽ മതിയെന്ന അഭിപ്രായവും ഇടതു പക്ഷത്ത് സജീവമാണ്. അതുകൊണ്ട് മാത്രമാണ് പിള്ളയെ ഇടതുമുന്നണിയിലേക്ക് എടുക്കാൻ സിപിഐ(എം) മടിക്കുന്നത്. ഇവിടെയാണ് സമർത്ഥമായി കരുക്കൾ നീക്കി രണ്ട് സീറ്റ് സംഘടിപ്പിക്കാനുള്ള പിള്ളയുടെ ശ്രമം. ചവറയും ഇരവിപുരവും ഇടതു മുന്നണിയുടെ ഭാഗമായാണ് ആർഎസ്‌പി മത്സരിച്ചിരുന്നത്. ആർഎസ്‌പി യുഡിഎഫിലെത്തിയ സാഹചര്യത്തിൽ ഈ മണ്ഡലങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
സോളാർ കേസും മറ്റും സജീവമാക്കിയത് പിള്ളയുടെ തന്ത്രങ്ങളാണ്. സരിതയെ ഉപയോഗിച്ചാണ് പിള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തീർത്തും പ്രതിരോധത്തിലാക്കുന്ന ആരോപണം ഉന്നയിപ്പിച്ചതെന്ന വാദം സജീവമാണ്. അതുകൊണ്ട് തന്നെ ഇടതുമുന്നണി കൈവിടില്ലെന്നാണ് പിള്ളയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മത്സരിക്കാൻ തയ്യാറെടുക്കുന്നത്.