- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ മൗസം പദ്ധതിയുമായി സഹകരിക്കാൻ തയ്യാറെന്ന് ചൈന; ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ആധിപത്യത്തിനായി ഏഷ്യൻ ശക്തികൾ കൈകോർക്കുമോ?
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സ്വാധീനം ശക്തിപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രപരമായ മൗസം പദ്ധതിയിൽ സഹകരിക്കാൻ സന്നദ്ധതയറിച്ച് ചൈന രംഗത്തെത്തി. ഈ ആഴ്ച നടക്കാനിക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ചർച്ചകൾക്കു മുന്നോടിയായാണ് തങ്ങളുടെ സിൽക് റൂട്ട് പദ്ധതി ഇന്ത്യയുടെ മൗസം പദ്ധതിയുമായി കൂട്ടിയോജിപ്പിച്ച് ഇ
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സ്വാധീനം ശക്തിപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രപരമായ മൗസം പദ്ധതിയിൽ സഹകരിക്കാൻ സന്നദ്ധതയറിച്ച് ചൈന രംഗത്തെത്തി. ഈ ആഴ്ച നടക്കാനിക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ചർച്ചകൾക്കു മുന്നോടിയായാണ് തങ്ങളുടെ സിൽക് റൂട്ട് പദ്ധതി ഇന്ത്യയുടെ മൗസം പദ്ധതിയുമായി കൂട്ടിയോജിപ്പിച്ച് ഇരുരാജ്യങ്ങൾക്കും പ്രയോജനകരമാക്കാൻ തയാറായി ചൈന മുന്നോട്ടു വന്നിരിക്കുന്നത്. സൈനിക സഹകരണം മെച്ചപ്പെടുത്താൻ ഈ മാസം എട്ട്, ഒമ്പത് ദിവസങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വാർഷിക പ്രതിരോധ ചർച്ച നടക്കുന്നത്. ഇരുരാജ്യങ്ങളുടേയും ദക്ഷിണേഷ്യയിലെ തന്ത്രപരമായ താൽപര്യങ്ങളെ തിരിച്ചറിയാൻ ഇന്ത്യയുമായി ആശയവിനിമയം നടത്താൻ ചൈന തയാറാണെന്ന് ചൈനീസ് വിദേശ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സ്വാധീനം ശക്തിപ്പെടുത്താൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈന ഊർജ്ജിത ശ്രമങ്ങൾ നടത്തിവരികയാണ്. എൻ ഡി എ സർക്കാർ അധികാരത്തിലെത്തിയതോടെയാണ് മേഖലയിൽ സ്വാധീനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഇന്ത്യ ഗൗരവത്തിലെടുത്തത്. ചൈനയുടെ പദ്ധതികളോട് മത്സരിക്കാൻ ഇന്ത്യയും മേഖലയ്ക്കായി കോടികൾ മുടക്കി വലിയ പദ്ധതികൾ പ്ര്ഖ്യാപിച്ചു. ഇതിൽ തന്ത്രപ്രധാന പദ്ധതിയാണ് മൗസം.
'നയപരമായ ആശയവിനിമയം ശക്തിപ്പെടുത്താനും തന്ത്രപരമായ വികസന സാധ്യതകൾ കണ്ടെത്താനും മേഖലയിൽ എല്ലാവർക്കും പ്രയോജനകരമാകുന്ന സാധ്യതകൾ ആരായാനും ഇന്ത്യ, ശ്രീലങ്ക ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി സഹകരിക്കാൻ ചൈന തയാറാണ്,' ചൈനീവ് വിദേശകാര്യ വാക്താവ് ഹുവ ചുൻയിങ് പിടിഐയോട് പറഞ്ഞു. ചൈനയുടെ സിൽക് റൂട്ട് പദ്ധതി ഇന്ത്യയുടെ സ്‌പൈസ് റൂട്ട്, മൗസം പദ്ധതികളുമായി ബന്ധിപ്പിക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടെന്ന ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലി യുചെംഗിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഹുവ ഇങ്ങനെ പറഞ്ഞത്.
ഇന്ത്യ-ചൈന ബന്ധം, ദക്ഷിണേഷ്യയിലെ ഇരു രാജ്യങ്ങളുടേയും സാധ്യതകൾ, ഉഭയകക്ഷി സൈനിക സഹകരണം, അതിർത്തി പ്രശ്‌നം തുടങ്ങി എല്ലാ വിഷയങ്ങളും ബുധനാഴ്ച തുടങ്ങുന്ന പ്രതിരോധ ചർച്ചയിൽ വിഷയമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ മാസം ഉന്നത തല വ്യോമ സേനാ സംഘം അദ്യമായി ഉന്നത തല ചർച്ചയ്ക്കായി ചൈനയിലെത്തിയിരുന്നു. ബഹുകോടി ഡോളർ പദ്ധതിയായ സിൽക് റോഡ്, മാരിടൈം സിൽക്ക് റോഡ് പദ്ധതികൾ ഔദ്യോഗികമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ത്യയ്ക്കു സഹകരണ ഓഫറും വന്നിരിക്കുന്നത്. ചൈനയെ യൂറോപ്പുമായും ആഫ്രിക്കയുമായും റോഡ്, റെയിൽ മാർഗം ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി.