- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉപരോധങ്ങൾക്കിടയിൽ റഷ്യയിൽ നിന്നും ഇന്ത്യ കൂടുതൽ എണ്ണ വാങ്ങരുത്; ഇന്ത്യൻ ഊർജ മേഖലയെ സഹായിക്കാൻ തയ്യാർ; സന്നദ്ധത അറിയിച്ച് അമേരിക്ക; ഇന്ത്യയെ അനുനയിപ്പിക്കാൻ നീക്കവുമായി വൈറ്റ് ഹൗസ്
വാഷിങ്ടൺ: ഇന്ത്യയുടെ ഊർജ വിഭവ ഇറക്കുമതിയെ വൈവധ്യവത്കരിക്കാൻ സഹായിക്കാമെന്നും ഉപരോധത്തിനിടെ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങരുതെന്നുമുള്ള നിലപാട് ആവർത്തിച്ച് അമേരിക്ക. അമേരിക്ക ഏർപ്പെടുത്തിയ ഉപേരാധത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള ഇറക്കുതിയിൽ അതൃപ്തി വ്യക്തമാക്കിയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കിയുടെ പ്രതികരണം.
ഊർജ ഇറക്കുമതി വൈവിധ്യവത്കരിക്കുന്നതിന് ഇന്ത്യയെ പിന്തുണയ്ക്കാൻ അമേരിക്ക തയ്യാറാണെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. ഉപരോധം തുടരുമ്പോഴും റഷ്യയുമായുള്ള ഇടപാടുകൾ ഇന്ത്യ തുടരുന്നതിനിടെയാണ് അമേര്ിക്കയുടെ അനുനയ നീക്കം.
ഇന്ത്യ റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ തീരുമാനം ഇന്ത്യയുടേതാണെന്നും താൽപര്യമറിയിച്ചാൽ ഊർജ വിതരണം ഉറപ്പാക്കുമെന്നും റഷ്യയിൽ നിന്നും ഒന്നോ രണ്ടോ ശതമാനം ഇറക്കുമതി ചെയ്യുകയാണെങ്കിലും ഇന്ത്യയിലേക്കുള്ള ഇറക്കുമതി തുടരുമെന്നും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെൻ സാക്കി മാധ്യങ്ങളോട് പറഞ്ഞു.
റഷ്യൻ ഉരോധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്കൻ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ദലീപ് സിങ് കഴിഞ്ഞ ആഴ്ച ഡൽഹിയിൽ എത്തിയിരുന്നു. ആശയ വിനിമയത്തിന് പല മാർഗങ്ങളുണ്ട്. ഉപദേഷ്ടാവിനെ ഇന്ത്യയിലേക്ക് അയക്കുന്നത് അതിന് ഉദാഹരണമാണെന്നും ഇന്ത്യയിലെ അമേരിക്ക അംബാസിഡറെ തെരഞ്ഞെടുക്കേണ്ടതുണ്ടെന്നും ജെൻ സാക്കി പറഞ്ഞു.
യുക്രെയിനിലെ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ റഷ്യയെ സാമ്പത്തിക ഉപരോധങ്ങളിലൂടെ തളർത്താനാണ് അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളുടെ ശ്രമം. എന്നാൽ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പ്രതിസന്ധി കനക്കുകയും ചെയ്തു.
അതേസമയം ഉപരോധത്തിൽ വലയുന്ന റഷ്യൻ കമ്പനികൾ വൻ വിലക്കുറവിൽ ഇന്ത്യയ്ക്ക് എണ്ണ നൽകാൻ മുന്നോട്ട് വന്നിരുന്നു. ഈ ഓഫർ സ്വീകരിക്കാൻ തീരുമാനിച്ച രാജ്യത്തെ മുൻനിര റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മെയ് മാസത്തെ വിതരണത്തിനായുള്ള എണ്ണ വാങ്ങലിൽ 3 ദശലക്ഷം ബാരൽ റഷ്യയിൽ നിന്നും കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു.
എന്നാൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങാനുള്ള നീക്കത്തിൽ ഇന്ത്യയ്ക്കെതിരെ ശക്തമായ പ്രതികരണമൊന്നും അമേരിക്ക നടത്തിയിരുന്നില്ല. മയപ്പെടുത്തിയ അനിഷ്ടമാണ് വൈറ്റ് ഹൗസിൽ നിന്നും ഉണ്ടായത്. എണ്ണ ഇടപാടിലൂടെ ഇന്ത്യ ഉപരോധം ലംഘിക്കുന്നില്ലെന്നും, എന്നാൽ ഇത് ചരിത്രത്തിന്റെ ഏടുകളിൽ ഇന്ത്യയെ തെറ്റായ വശത്ത് എത്തിക്കുമെന്നുമാണ് അമേരിക്ക വിലയിരുത്തിയത്.
ഞങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതും ശുപാർശ ചെയ്തതുമായ ഉപരോധങ്ങൾ മറ്റുരാജ്യങ്ങളും പാലിക്കണമെന്നാണ് ഞങ്ങളുടെ സന്ദേശം എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഓഫർ വിലയിൽ ഇന്ത്യ റഷ്യയുടെ എണ്ണ വാഗ്ദ്ധാനം സ്വീകരിക്കുന്നതിനെ കുറിച്ച് ചോദിച്ച പത്രപ്രവർത്തകരോട് ഇത് ഉപരോധത്തിന്റെ ലംഘനമാണെന്ന് കരുതുന്നില്ലെന്നായിരുന്നു നേരത്തെ സാകി പറഞ്ഞത്.'എന്നാൽ ഈ സമയത്തെ ചരിത്ര പുസ്തകങ്ങൾ എഴുതപ്പെടുമ്പോൾ നിങ്ങൾ എവിടെ നിൽക്കണമെന്ന് ചിന്തിക്കുക. റഷ്യൻ നേതൃത്വത്തിനുള്ള പിന്തുണ വ്യക്തമായും ഒരു അധിനിവേശത്തിനുള്ള പിന്തുണയാണ്' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കൂട്ടിച്ചേർത്തു.
യുക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ പരസ്യമായി ഇന്ത്യ പിന്തുണച്ചിട്ടില്ല, എന്നാൽ റഷ്യയ്ക്കെതിരെയുള്ള ഐക്യരാഷ്ട്ര പ്രമേയങ്ങളിൽ വിട്ടുനിൽക്കുകയും ചെയ്തു. അതേസമയം നയതന്ത്ര ബന്ധങ്ങളിലൂടെ ഇരു രാഷ്ട്രങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യയെ റഷ്യയ്ക്കൊപ്പം നിർത്തുന്നത് റഷ്യൻ സൈനിക സാമഗ്രികളെയാണ് പ്രധാനമായും ഇന്ത്യ ആശ്രയിക്കുന്നതിനാലാണെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ.
ഫെബ്രുവരി 24 മുതൽ റഷ്യ യുക്രെയിനിൽ അധിനിവേശം ആരംഭിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കത്തിക്കയറുകയായിരുന്നു. എണ്ണവില വർദ്ധിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആവശ്യമായ എണ്ണയുടെ മൂന്നിൽ രണ്ട് ഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. യുദ്ധത്തിന് തൊട്ടുപിന്നാലെ റഷ്യയ്ക്കെതിരെ അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളും ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് ഇന്ത്യയ്ക്ക് വലിയ കിഴിവിൽ എണ്ണ നൽകാൻ തയ്യാറായ റഷ്യൻ കമ്പനികളോട് ഇന്ത്യ അനുകൂലമായാണ് പ്രതികരിച്ചത്. രാജ്യത്തെ മുൻനിര റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മെയ് മാസത്തെ വിതരണത്തിനായുള്ള എണ്ണ വാങ്ങലിൽ മൂന്ന് ദശലക്ഷം ബാരൽ റഷ്യയിൽ നിന്നും കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. റഷ്യ യുക്രെയിനെ ആക്രമിച്ചതിന് ശേഷമുള്ള ആദ്യത്തെ എണ്ണ ഇടപാടാണ് ഇത്.
റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾ നിലനിൽക്കുമ്പോഴാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഈ തീരുമാനമെടുത്തത്. ഇതിന് പുറമേ അബുദാബിയിൽ നിന്നും രണ്ട് ദശലക്ഷം ബാരൽ, നൈജീരിയ, കാമറൂൺ എന്നിവിടങ്ങളിൽ നിന്നും ഒരു ദശലക്ഷം ബാരൽ വീതവും ഐ ഒ സി വാങ്ങിയിട്ടുണ്ട്.




