- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ നിയമം; അനധികൃത രേഖകൾ സ്വന്തമാക്കിയാൽ ഇനിമുതൽ കടുത്ത ശിക്ഷ
ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ നിയമം നടപ്പിലാക്കുന്നു. ഇതിനായുള്ള കരട് നിയമം തയ്യാറായി കഴിഞ്ഞു. പുതിയ നിയമം അനുസരിച്ച് അനധികൃത റിയൽ എസ്റ്റേറ്റ് രേഖകൾ സ്വന്തമാക്കിയാൽ കടുത്ത ശിക്ഷയാണ് ലഭിക്കുക. കൂടാതെ നിയമത്തിൽ ഖത്തറികൾക്ക് കൈവശം വയ്ക്കാവുന്ന ഭവന-ഭൂമി പരിധിയെക്കുറിച്ചും ഊ കരട് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് രേഖകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ഈ വ്യവസ്ഥകളുടെ ലംഘനത്തിന് ലഭിക്കുന്ന ശിക്ഷയും പിഴയും സംബന്ധിച്ച വിവരങ്ങളും കരട് നയത്തിൽ വ്യക്തമാക്കുന്നുണ്ട്. അനധികൃതമായി റിയൽ എസ്റ്റേറ്റ് രേഖകൾ സ്വന്തമാക്കിയാൽ മൂന്ന് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും റിയൽ എസ്്റ്റേറ്റ് ഉടമസ്ഥത സംബന്ധിച്ച് വ്യാജ പ്രമാണങ്ങൾ ചമയ്ക്കുന്നവർക്ക് പതിനായിരം റിയാൽ പിഴയും നൽകേണ്ടി വരും. പുതിയ നിയമം പ്രബല്യത്തിലാവുന്നതോടെ 52 വർഷം പഴക്കമുള്ള നിയമമാണ് ഇല്ലാതാവുന്നത്. പുതിയ നിയമം അനുസരിച്ച് രജിസ്ട്രേഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾക്കായി റിയൽ
ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ നിയമം നടപ്പിലാക്കുന്നു. ഇതിനായുള്ള കരട് നിയമം തയ്യാറായി കഴിഞ്ഞു. പുതിയ നിയമം അനുസരിച്ച് അനധികൃത റിയൽ എസ്റ്റേറ്റ് രേഖകൾ സ്വന്തമാക്കിയാൽ കടുത്ത ശിക്ഷയാണ് ലഭിക്കുക. കൂടാതെ നിയമത്തിൽ ഖത്തറികൾക്ക് കൈവശം വയ്ക്കാവുന്ന ഭവന-ഭൂമി പരിധിയെക്കുറിച്ചും ഊ കരട് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
റിയൽ എസ്റ്റേറ്റ് രേഖകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ഈ വ്യവസ്ഥകളുടെ ലംഘനത്തിന് ലഭിക്കുന്ന ശിക്ഷയും പിഴയും സംബന്ധിച്ച വിവരങ്ങളും കരട് നയത്തിൽ വ്യക്തമാക്കുന്നുണ്ട്. അനധികൃതമായി റിയൽ എസ്റ്റേറ്റ് രേഖകൾ സ്വന്തമാക്കിയാൽ മൂന്ന് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും റിയൽ എസ്്റ്റേറ്റ് ഉടമസ്ഥത സംബന്ധിച്ച് വ്യാജ പ്രമാണങ്ങൾ ചമയ്ക്കുന്നവർക്ക് പതിനായിരം റിയാൽ പിഴയും നൽകേണ്ടി വരും. പുതിയ നിയമം പ്രബല്യത്തിലാവുന്നതോടെ 52 വർഷം പഴക്കമുള്ള നിയമമാണ് ഇല്ലാതാവുന്നത്.
പുതിയ നിയമം അനുസരിച്ച് രജിസ്ട്രേഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾക്കായി റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ സമിതി രൂപീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഈ കമ്മിറ്റി വഴിയാകും വസ്തുവകകളുടെ രജിസ്ട്രേഷനുള്ള അപേക്ഷകൾ പരിഗണിക്കുന്നതും നഗര-ഗ്രാമ പരിധിയിലുള്ള മുഴുവൻ ഭൂമികളുടെയും ഇടപാടുകൾ നടത്തുന്നതും. കൂടാതെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഫീസ്, പരാതികൾ തുടങ്ങിയവയും സമിതി പരിഗണിക്കും.