- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയൽ എസ്റ്റേറ്റിൽ ഇനി രജിസ്‌ട്രേഷൻ നിർബന്ധം; നിർമ്മാണത്തിലെ അപാകതകൾക്ക് ബിൽഡർമാർ ഉത്തരവാദി; നിശ്ചിത സമയത്ത് പൂർത്തീകരിച്ച് നൽകാനായില്ലെങ്കിൽ തുക പലിശ സഹിതം കിട്ടും; നാട്ടിൽ ഫ്ലാറ്റ് വാങ്ങുന്ന പ്രവാസികൾ ഇക്കാര്യങ്ങൾ മറക്കരുത്
ന്യൂഡൽഹി: കെട്ടിട നിർമ്മാതാക്കളുടെ ചൂഷണം തടയാനും ഉപഭോക്തൃ താൽപര്യം സംരക്ഷിക്കാനും കർശന വ്യവസ്ഥകളുള്ള റിയൽ എസ്റ്റേറ്റ് നിയമം നിലവിൽ വന്നു. റിയൽ എസ്റ്റേറ്റ് മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കാനും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പാക്കാനുമുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രശ്‌നങ്ങൾക്കും തട്ടിപ്പുകൾക്കും പരിഹാരമായാണ് കേന്ദ്ര സർക്കാർ ദി റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ്) ബിൽ അവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ സംരക്ഷണം മുഖ്യ ലക്ഷ്യമായ ഈ നിയമം റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളിലെ തട്ടിപ്പിൽ നിന്നു മാത്രമല്ല, സമയത്തിന് ഭവന പദ്ധതി പൂർത്തിയാക്കി കൈമാറാത്ത പ്രശ്‌നത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റിയൽ എസ്റ്റേറ്റ് നിയമാനുസൃതമുള്ള ചട്ടങ്ങൾ തയാറാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ആറു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതനുസരിച്ചു ഒക്ടോബർ 31ന് അകം സംസ്ഥാന സർക്കാരുകൾ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യണം. ഒരു വർഷത്തിനകം സംസ്ഥാന സർക്കാരുകൾ റിയൽ എസ്റ്റേറ്റ് റഗുലേറ
ന്യൂഡൽഹി: കെട്ടിട നിർമ്മാതാക്കളുടെ ചൂഷണം തടയാനും ഉപഭോക്തൃ താൽപര്യം സംരക്ഷിക്കാനും കർശന വ്യവസ്ഥകളുള്ള റിയൽ എസ്റ്റേറ്റ് നിയമം നിലവിൽ വന്നു. റിയൽ എസ്റ്റേറ്റ് മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കാനും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പാക്കാനുമുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രശ്‌നങ്ങൾക്കും തട്ടിപ്പുകൾക്കും പരിഹാരമായാണ് കേന്ദ്ര സർക്കാർ ദി റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ്) ബിൽ അവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ സംരക്ഷണം മുഖ്യ ലക്ഷ്യമായ ഈ നിയമം റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളിലെ തട്ടിപ്പിൽ നിന്നു മാത്രമല്ല, സമയത്തിന് ഭവന പദ്ധതി പൂർത്തിയാക്കി കൈമാറാത്ത പ്രശ്‌നത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റിയൽ എസ്റ്റേറ്റ് നിയമാനുസൃതമുള്ള ചട്ടങ്ങൾ തയാറാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ആറു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതനുസരിച്ചു ഒക്ടോബർ 31ന് അകം സംസ്ഥാന സർക്കാരുകൾ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യണം. ഒരു വർഷത്തിനകം സംസ്ഥാന സർക്കാരുകൾ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റികൾ രൂപീകരിക്കണമെന്നാണ് വ്യവസ്ഥ. വിൽപ്പനയ്ക്കായി നിർമ്മിക്കുന്ന ഫൽറ്റുകൾ, വില്ലകൾ, ഷോപ്പിങ് കോംപ്ലക്‌സുകൾ എന്നിവയ്ക്ക് പുറമേ ഓഫീസ്, ബിസിനസ്, ഐ.റ്റി ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും വിൽപ്പനയും നിർമ്മാണവും പരിപാലനവും നിയമവിധേയമാക്കുന്നതിനാണ്് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിയും റിയൽ എസ്‌റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണലും രൂപീകരിക്കപ്പെടുന്നത്്. ഇവയ്ക്ക് കോടതിയുടെ അധികാരങ്ങളുണ്ടാകും.
ഫലാറ്റുകൾ, വില്ലകൾ എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ഇല്ലാതാക്കുന്നതിനും ഈ രംഗത്ത് സുരക്ഷിത നിക്ഷേപം സാധ്യമാക്കുന്നതിനുമാണ് ഇതിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഫലാറ്റ് നിർമ്മാതാക്കളും ഉടമകളും തമ്മിലുണ്ടാകുന്ന തർക്കം ഒഴിവാക്കാനും ഇത് സഹായിക്കും. കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും വിൽപ്പന, പരിപാലനം, കൈമാറ്റം എന്നിവയൊക്കെ നിയമനാസൃതമാക്കാൻ പുതിയ സംവിധാനം സഹായിക്കും. ബിൽഡർമാരും റിയൽ എസ്റ്റേറ്റ് ഏജന്റുമാരും അഥോറിറ്റിയിൽ രജിസ്‌ട്രേഷൻ നേടണം. നിശ്ചിത സമയത്തിനകം കെട്ടിടം കൈമാറിയില്ലെങ്കിൽ ഉപഭോക്താവിൽ നിന്നും വാങ്ങിയ തുക പലിശ സഹിതം തിരികെ നൽകേണ്ടിവരും. 25 സെന്റിൽ കുറവും 12 ഫ്‌ലാറ്റിൽ താഴെയുമുള്ള പദ്ധതികൾ ഈ നിയമത്തിന്റെ പരിധിയിൽപ്പെടില്ല.
ബിൽ ഉപഭോക്താക്കൾക്ക് നൽകുന്ന പ്രധാന നേട്ടങ്ങൾ ഇവയാണ്
1. ബിൽ പ്രകാരം ഓരോ സംസ്ഥാനത്തും റിയൽ എസ്‌റ്റേറ്റ് റെഗുലേറ്റർ ഉണ്ടാകും. സംസ്ഥാനത്ത് നടക്കുന്ന എല്ലാ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോജക്റ്റുകളും നിർബന്ധമായും ഇവിടെ രജിസ്റ്റർ ചെയ്തിരിക്കണം. ഇത് സത്യസന്ധമായ പ്രോജക്റ്റുകൾ തെരഞ്ഞെടുക്കാൻ ഉപഭോക്താവിനെ സഹായിക്കുന്നു. തർക്കങ്ങൾ പരിഹരിക്കാനും ആവശ്യമായ നഷ്ടപരിഹാരം വിധിക്കാനും റെഗുലേറ്ററിന് അധികാരമുണ്ടായിരിക്കും.
2. പ്രൊമോട്ടർമാർ പദ്ധതികളുടെ ലേ ഔട്ട് പ്ലാനുകളും പ്രോജക്റ്റിന് ആവശ്യമായ ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും റെഗുലേറ്ററിൽ സമർപ്പിക്കണം. കോൺട്രാക്ടർ, ആർക്കിടെക്റ്റ്, സ്ട്രക്ചറൽ എൻജിനീയർ തുടങ്ങി പ്രോജക്റ്റുമായി ബന്ധപ്പെട്ടവരുടെ പട്ടികയും നൽകണം. പ്രോജക്റ്റുകളിലെ സുതാര്യത ഇതുവഴി ഉറപ്പുവരുത്താം.
3. പദ്ധതി നിശ്ചിത സമയത്ത് പൂർത്തിയാക്കുന്നു എന്ന് ഉറപ്പുവരുത്താനായി ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്ന തുകയുടെ 50 ശതമാനം പ്രത്യേക ബാങ്ക് എക്കൗണ്ടിൽ 15 ദിവസത്തിനുള്ളിൽ നിക്ഷേപിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
4. നേരത്തെ പറഞ്ഞതിൽ നിന്നും പ്ലാനിലോ, സ്ട്രക്ചറൽ ഡിസൈനിലോ മറ്റു കാര്യങ്ങളിലോ മാറ്റം വരുത്തണമെങ്കിൽ ബിൽഡർമാർ ആകെയുള്ള ഉപഭോക്താക്കളിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന്റെ അംഗീകാരം നേടിയിരിക്കണം.
5. നിർമ്മാണത്തിലെ അപാകതകൾക്ക് ബിൽഡർമാർ മാത്രമായിരിക്കും ഉത്തരവാദി. അപാകതകൾ ഉണ്ടായാൽ പണം മടക്കി നൽകണമെന്നും വ്യവസ്ഥയുണ്ട്.
6. ഫൽറ്റുകളോ പ്ലോട്ടുകളോ വിൽക്കുന്ന ബ്രോക്കർമാരും റെഗുലേറ്ററിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇതുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അവരും ശിക്ഷിക്കപ്പെടും.
7. നിശ്ചിത സമയത്ത് പ്രോജക്റ്റ് പൂർത്തീകരിച്ച് നൽകാനായില്ലെങ്കിൽ ഉപഭോക്താക്കൾക്ക് നൽകിയ തുക പലിശ സഹിതം തിരിച്ച് ആവശ്യപ്പെടാം. നഷ്ടപരിഹാരത്തിനും ഉപഭോക്താക്കൾക്ക് അർഹതയുണ്ടായിരിക്കും.
8. നിയമങ്ങൾ തെറ്റിച്ചാൽ പ്രോജക്റ്റിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ബിൽഡർമാർക്ക് പിഴ ചുമത്തുകയും ചെയ്യും.
9. ബിൽഡർമാർ പലപ്പോഴും പേയ്‌മെന്റിന്റെ ഒരു ഭാഗം പണമായി തന്നെ ആവശ്യപ്പെടാറുണ്ട്. ഇതുവഴി പല ഉപഭോക്താക്കളും അഴിമതിയുടെ ഭാഗമാകുകയാണ്. ബില്ലിൽ ഇത്തരത്തിൽ കള്ളപ്പണം ഒഴുകുന്നതിനെ തടയുകയും സർക്കാരിന്റെ നികുതി വരുമാനം വർധിപ്പിക്കുകയും ചെയ്യുന്നു.
10. ഫലാറ്റ് പൂർത്തിയാക്കി ലഭിക്കുന്നതിൽ കാലതാമസം വരിക, കെട്ടിടത്തിന്റെ പ്ലാനിൽ പെട്ടെന്ന് മാറ്റം വരുത്തുക തുടങ്ങിയ പരാതികൾ പരിഹരിക്കുന്നതിനായി ഉപഭോക്താക്കൾക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാം.